കാലടി സർവകലാശാലയിൽ കാണാതായ ഉത്തരകടലാസുകൾ ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ കണ്ടെത്തി ; ഗുരുതര പിഴവ്

കൊച്ചി : കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി. ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്നാണ് കാണാതായ ഉത്തര പേപ്പറുകൾ കണ്ടെത്തിയത്. 

എംഎ സ൦സ്കൃത൦ സാഹിത്യ൦ വിഭാഗം മൂന്നാം സെമസ്റ്ററിലെ 276 പേപ്പറുകളാണ് കാണാതായത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സ൪വ്വകലാശാല പരീക്ഷ ചുമതലയുള്ള മൂല്യ നിർണ്ണയ സമിതി ചെയർമാനെ സസ്പെൻഡ് ചെയ്തിരുന്നു. ജൂലൈ മുപ്പതിന് ഈ വിഷയത്തിൽ സർവ്വകലാശാല സിൻഡിക്കേറ്റ് ചേരാനിരിക്കെയാണ് ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടിയത്. 

നാക് അക്രഡിറ്റേഷൻ എ പ്ലസ് കാറ്റഗറിയിലേക്ക് മാറ്റാനുള്ള നടപടികൾ ഒരു ഭാഗത്ത് പുരോഗമിക്കുമ്പോഴാണ് സർവ്വകലാശാലയ്ക്ക് ഗുരുതര പിഴവ് സംഭവിച്ചിട്ടുള്ളത്. ഇത് തുടർനടപടികളെ ബാധിക്കുമോ എന്ന ആശങ്കയും അധ്യാപകർ ഉയർത്തുന്നുണ്ട്. 

Related posts

Leave a Comment