ആണവ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ മിസൈലാക്രമണം ;യുക്രെയ്‌നില്‍ ആശങ്ക

കീവ്: റഷ്യന്‍ മിസൈല്‍ യുക്രെയ്‌നിലെ റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ പതിച്ചതോടെ യുക്രെയ്ന്‍ ജനത കൂടുതല്‍ ആശങ്കയില്‍. യുക്രെനിന്റെ സ്റ്റേറ്റ് ന്യുക്ലിയര്‍ റെഗുലേറ്ററി ഇന്‍സ്പെക്ടറേറ്റാണ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
നിരന്തരമായുള്ള ബോംബാക്രമണത്തെ തുടര്‍ന്നാണ് മിസൈല്‍ പതിച്ചത്. ഓട്ടോമാറ്റിക് റേഡിയേഷന്‍ നിരീക്ഷണ സംവിധാനങ്ങള്‍ താറുമാറായി. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ആക്രമണം തിരിച്ചറിഞ്ഞത്.
ആക്രമണം തുടരുന്നതിനാല്‍ സംസ്‌കരണ കേന്ദ്രത്തിലെ തൊഴിലാളികള്‍ ഇപ്പോള്‍ മറ്റൊരു സുരക്ഷിത ഇടത്താണ്. ബോംബാക്രമണം പൂര്‍ണമായി അവസാനിച്ചാല്‍ മാത്രമേ തൊഴിലാളികള്‍ക്ക് സംസ്‌കരണ കേന്ദ്രത്തിലേക്ക് പ്രവേശിച്ച നാശത്തിന്റെ തോത് വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ചെര്‍ണോബില്‍ ആണവനിലയത്തിന് സമീപമുള്ള റഷ്യന്‍ സൈനികരുടെ സാന്നിധ്യം സുരക്ഷിതമാണെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ആണവ നിലയങ്ങളും മാലിന്യനിര്‍മാര്‍ജന കേന്ദ്രങ്ങളും യുദ്ധത്താല്‍ ബാധിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്നാണ് നിഗമനം. നിലവില്‍ മനുഷ്യന് ഹാനികരമായ റേഡിയോആക്ടീവ് മാലിന്യങ്ങളുടെ സാന്നിധ്യം പ്രദേശത്തില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

Related posts

Leave a Comment