റിയാദ് സീസണിൽ സ്ത്രീകളോട് മോശമായിമായി പെരുമാറിയവർക്കെതിരെ നടപടി

ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയം റിയാദ് സീസണിൽ സ്ത്രീകളോട് മോശമായി പെരുമാറിയവരുടെ വീഡിയോകൾ പരിശോധിച്ച് കസ്റ്റഡിയിലെടുക്കും.ടിക്ടോക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും റീ പോസ്റ്റ് ചെയ്തവരേയും നിരീക്ഷിച്ച് നടപടി.സീസൺ 2 ഉദ്ഘാടന ദിവസം നിരവധി പൊതു മര്യാദ ചട്ട ലംഘനങ്ങൾ രേഖപ്പെടുത്തിയതായി സൗദി പൊതു സുരക്ഷാ വിഭാഗം റിപ്പോർട്ട് ചെയ്തു .കുറ്റക്കർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു . മറ്റുള്ളവരെ മൊബൈലിൽ പകർത്തുകയും ചിത്രങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നവർക്ക് സുരക്ഷാ വിഭാഗം ശക്തമായ മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് പിഴയും ഒരു വർഷം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് പൊതു സുരക്ഷാ വിഭാഗം ഓർമ്മപ്പെടുത്തിയത്

Related posts

Leave a Comment