Connect with us
48 birthday
top banner (1)

National

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബ രാംദേവിനോട് നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി

Avatar

Published

on

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ കേസിൽ പതഞ്‌ജലി ആയുർവേദക്കും യോഗഗുരു ബാബ രാംദേവിനും എതിരെ നിലപാട് കർശനമാക്കി സുപ്രീം കോടതി. ബാബാ രാംദേവിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടു. പതഞ്ജലി ആയുർവേദിൻ്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസുമാരായ ഹിമ കോലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ ഹിയറിംഗിൽ, പതഞ്ജലിക്കും മാനേജിംഗ് ഡയറക്‌ടർക്കും കാരണം കാണിക്കാൻ നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ച സമയം അനുവദിച്ചിട്ടും മറുപടി നൽകിയിട്ടില്ല. മേൽപ്പറഞ്ഞ വസ്‌തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, അടുത്ത ഹിയറിംഗിൽ രാംദേവ്, ‘പതഞ്ജലി’ എംഡി എന്നിവർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ബെഞ്ച് ഉത്തരവിട്ടു.

Advertisement
inner ad

മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് പതഞ്ജലിക്ക് വേണ്ടി ഹാജരായത്. മറുപടി എവിടെ? – നടപടിക്രമങ്ങളുടെ തുടക്കത്തിൽ തന്നെ ജസ്റ്റിസ് കോഹ്‌ലി ചോദിച്ചു. മറുപടി ഫയൽ ചെയ്യാൻ കഴിയില്ലെന്ന് റോത്തഗി മറുപടി നൽകി. ‘ഉത്തരം പര്യാപ്തമല്ല. വിഷയം അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. മറുപടി നൽകയില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരും’- ജസ്റ്റിസ് കോഹ്‌ലി പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

Advertisement
inner ad

Featured

കർഷക പ്രതിഷേധം; ‘ഡൽഹി ചലോ മാർച്ചി’ന് ഇന്ന് തുടക്കം

Published

on

ന്യൂഡൽഹി: പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെ ഡൽഹിയിലേക്ക് കാൽനട മാർച്ച് നടത്താനൊരുങ്ങി കർഷകർ. കർഷകരുടെ കടങ്ങൾ എഴുതി തള്ളുക, മിനിമം താങ്ങുവില ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കർഷകർ മാർച്ച നടത്തുന്നത്. എന്നാൽ കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ കർഷകരുടെ റാലിയോട് അനുബന്ധിച്ച് ഹാരിയാന അംബാലയിൽ ബിഎൻഎസ് 163 പ്രഖ്യാപിക്കുകയും പഞ്ചാബ് ഹരിയാന അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. കർഷക മാർച്ചുമായി മുന്നോട്ടു പോകുമെന്നും പിന്മാറില്ലെന്നുമാണ് കർഷകരുടെ നിലപാട്. സ്ഥലത്ത് അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Continue Reading

Featured

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു

Published

on

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഏക്നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ആസാദ് മൈതാനത്ത് വൈകിട്ട് 5.30നായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബോളിവുഡ് താരങ്ങൾ, വ്യവസായ പ്രമുഖർ തുട ങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Continue Reading

mumbai

രാഹുൽ ദ്രാവിഡിനെ കേന്ദ്രകഥാപാത്രമാക്കി ശ്രീറാം ഫിനാൻസ് ‘Together We Soar’ ക്യാംപെയ്ൻ പുറത്തിറക്കി

Published

on


മുംബൈ: ശ്രീറാം ഗ്രൂപ്പിന്റെ ഫ്ലാ​ഗ്ഷിപ്പ് കമ്പനിയും ഇന്ത്യയിലെ മുൻനിര ധനകാര്യ സേവന ദാതാക്കളിൽ പ്രമുഖരുമായ ശ്രീറാം ഫിനാൻസ് ലിമിറ്റഡ് ‘ടുഗെദർ വിസോർ’ എന്ന പേരിൽ ഏറ്റവും പുതിയ ബ്രാൻഡ് ക്യാംപെയ്ൻ ആരംഭിച്ചു. ഉപഭോക്താക്കളുമായി ശക്തമായ ബന്ധവും സഹകരണവും വളർത്തിയെടുക്കുന്നതിനുള്ള കമ്പനിയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് ക്യാംപെയ്ൻ ഊന്നൽ നൽകുന്നു. ഇത് വെല്ലുവിളികളെ മറികടക്കാനും ഉപഭോക്താക്കളെ തങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും പ്രാപ്തരാക്കുന്നു. ടീംവർക്കിനും അചഞ്ചലമായ നിലപാടിനും പേരുകേട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രാഹുൽ ദ്രാവിഡാണ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡ‍ർ. സ്ഥിരോത്സാഹവും സഹകരണവും വിജയത്തിലേക്കുള്ള പാതകളായി ചൂണ്ടിക്കാണിക്കുന്ന ക്യാംപെയ്നിന്റെ അന്തസത്ത ദ്രാവിഡ് ഉൾക്കൊള്ളുന്നു. വിജയത്തിന്റെയും വളർച്ചയുടെയും നിമിഷങ്ങൾ പ്രദർശിപ്പിക്കുന്ന ക്യാംപെയ്ൻ ചിത്രത്തിൽ‍, അർത്ഥവത്തായ ബന്ധങ്ങളിലൂടെ തങ്ങളുടെ സ്വപ്നങ്ങൾ നേടാൻ ദ്രാവിഡ് ആളുകളെ പ്രചോദിപ്പിക്കുന്നു.

‘ഹർ ഇന്ത്യൻ കെ സാത്ത്: ജൂഡെംഗെ ഉ‍ഡെം​ഗെ’ എന്ന് പേരിട്ടിരിക്കുന്ന പരസ്യ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് മുതിർന്ന നടൻ നസറുദ്ദീൻ ഷായാണ് ശബ്ദം നൽകുന്നത്. ഉപഭോക്താക്കളുടെ യാത്രകളിൽ വിശ്വസനീയമായ പങ്കാളിയെന്ന നിലയിൽ ശ്രീറാം ഫിനാൻസിന്റെ പങ്ക് ഉയർത്തിക്കാട്ടുന്നതാണ് ഷായുടെ ഉജ്ജ്വലമായ വിവരണം. അക്കാദമി അവാർഡ് ജേതാവായ ഗാനരചയിതാവ് കെ എസ് ചന്ദ്രബോസും പ്രശസ്ത തമിഴ് ഗാനരചയിതാവ് മദൻ കാർക്കിയും എഴുതിയ ഗാനങ്ങൾ ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ശക്തമായ ബന്ധങ്ങൾ വ്യക്തികളെ തങ്ങളുടെ മികവിലേക്ക് എത്തിച്ചേരാൻ പ്രാപ്തരാക്കുന്നു എന്ന ശ്രീറാം ഫിനാൻസിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ് ക്യാംപെയ്നിന്റെ പ്രമേയം, ‘ടുഗെദർ വിസോർ’. അതുല്യമായ ഓഫറുകളിലൂടെയും ആളുകൾ ഒത്തുചേരുമ്പോൾ മികച്ച കാര്യങ്ങൾ നേടാനുള്ള വിശ്വാസത്തിലൂടെയും ശ്രീറാം ഫിനാൻസ് അതിന്റെ ഉപഭോക്താക്കളെ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിനുള്ള യാത്രയിൽ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണ്.

Advertisement
inner ad

ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ, അച്ചടി, ഔട്ട്ഡോർ മാധ്യമങ്ങൾ, തിരഞ്ഞെടുത്ത തിയേറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന ശക്തമായ 360 ഡിഗ്രി മീഡിയ പ്ലാനിലൂടെയാണ് ക്യാംപെയ്ൻ ആരംഭിക്കുക. ശ്രീറാം ഫിനാൻസ് പ്രധാന സ്പോൺസറായ പ്രോ കബഡി ലീഗ് പോലുള്ള പ്രധാന ഇവന്റുകളിലും ഇത് പ്രദർശിപ്പിക്കും. വ്യക്തികളെയും കമ്മ്യൂണിറ്റികളെയും ഒരുപോലെ ശാക്തീകരിക്കുന്നതിൽ ശ്രീറാം ഫിനാൻസിന്റെ പങ്ക് ഉയർത്തിക്കാട്ടുന്ന ക്യാംപെയ്ൻ അടുത്ത രണ്ട് മാസത്തിനുള്ളിൽ നഗര-ഗ്രാമീണ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് എത്തും.

ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള യാത്രയെ പിന്തുണയ്ക്കുമെന്ന തങ്ങളുടെ വാഗ്ദാനം ഉൾക്കൊള്ളുന്നതാണ് ‘ടുഗെദർ, വി സോർ’ എന്ന് ശ്രീറാം ഫിനാൻസ് മാർക്കറ്റിം​ഗ് എക്സിക്യൂട്ടീവ് ഡയറക്ടർ എലിസബത്ത് വെങ്കിട്ടരാമൻ പറഞ്ഞു. സ്ഥിര നിക്ഷേപം, വാഹന ധനസഹായം, ചെറുകിട ബിസിനസുകളെ പരിപോഷിപ്പിക്കൽ, സ്വർണ്ണവും വ്യക്തിഗത വായ്പകളും നൽകൽ എന്നിവയിലൂടെ ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും അവർക്ക് വിജയിക്കാനാവശ്യമായ സഹായങ്ങൾ നൽകാനും തങ്ങൾ ശ്രമിക്കുന്നതായും എലിസബത്ത് പറഞ്ഞു.

Advertisement
inner ad

ഏഴ് ഭാഷകളിൽ രൂപകൽപ്പന ചെയ്ത ക്യാംപെയ്നിന്റെ ക്രിയാത്മക സമീപനം, ശ്രീറാം ഫിനാൻസിന്റെ ശാക്തീകരണത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രേക്ഷകരിലേക്ക് എത്തിച്ചേരുമെന്ന് ഉറപ്പാക്കുന്നു.

Advertisement
inner ad
Continue Reading

Featured