കോവിഡിന് പിന്നാലെ ‘മിസ്ക്’ ; കേരളത്തില്‍ നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : കോവിഡിന് പിന്നാലെ മള്‍ട്ടി ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം-സി(MIS-C) എന്ന ‘മിസ്ക്’ ബാധിച്ച് കേരളത്തില്‍ നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ മാത്രം മുന്നൂറിലധികം കുട്ടികളെ ‘മിസ്‌ക്’ ബാധിച്ചതായും ഇതില്‍ 95 ശതമാനം കുട്ടികളും കൊവിഡ് പൊസിറ്റീവ് ആയിരുന്നുവെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.
കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മര്‍ദം കുറയല്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ഉദരരോഗങ്ങള്‍, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവ മിസ്കിന്റെ ലക്ഷണമാണ്.

Related posts

Leave a Comment