അഭിമുഖത്തിനിടെ മോശമായി പെരുമാറി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസ്

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസ്. അഭിമുഖത്തിനിടെ മോശമായി പെരുമാറിയെന്ന ഓൺലൈൻ ചാനൽ അവതാരകയുടെ പരാതിയിലാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തത്. കൊച്ചി മരട് പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് മാധ്യമ പ്രവർത്തക ശ്രീനാഥ് ഭാസിക്കെതിരെ പോലീസിൽ പരാതി നൽകിയത്. താരത്തിന്റെ പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രമോഷൻ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താന്റെ കൂടെ ജോലി ചെയ്യുന്ന ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതി വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

Related posts

Leave a Comment