കണ്ണാടി-രാജലക്ഷ്മി. വൈ ; കവിത വായിക്കാം

കണ്ണാടിരാജലക്ഷ്മി. വൈ

സന്തോഷവും ദുഃഖവും
മായംകലരാതെ ചുണ്ടികാട്ടിത്തരുമൊരു
ചങ്ങാതി നീ,
ഞാനെന്ന സത്യത്തെ
പ്രതിഫലിക്കുമി മിനുസമാം-
പ്രതലത്തില്ലെന്നും
നീയെന്ന വിശ്വാസം,
ആരിലും ആത്മവിശ്വാസം
ജനിപ്പിക്കുമെങ്കിലും
ഉടഞ്ഞു പോവാതെ
ചില്ലുകഷ്ണങ്ങളാവാതെ
സൂക്ഷിപ്പാൻ ബാധ്യസ്ഥരാണെന്നും-
നാമെല്ലാം,
പൊട്ടിയ ചില്ലുകൾ
നഷ്ടമായ വിശ്വാസത്തിന്റെ
പ്രതിരൂപമായി
നിലകൊണ്ടിരിക്കുമെന്നും
കൂട്ടിച്ചേർത്തിടാമെങ്കിലും
പഴയപടിയാവില്ലയെന്ന
സത്യത്തെ തിരിച്ചറിയാൻ
വൈകിപ്പിക്കരുത്…
വൈകും നേരങ്ങൾ
വൈകിപ്പിക്കുന്നതെന്നും
ദീർഘ ദൂരങ്ങളെന്ന യാഥാർഥ്യം

Related posts

Leave a Comment