മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് യൂണിറ്റുകളില്‍ മുഖ്യമായി നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതി

മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് യൂണിറ്റുകളിൽ മുഖ്യമായി നിക്ഷേപിക്കുന്ന ഓപൺ എൻഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതി

മുംബൈ: ഓഹരി, കടപത്ര മേഖലകളിൽ നിക്ഷേപിക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഫണ്ട് ഹൗസുകളിൽ ഒന്നായ മിറെ അസറ്റ് മ്യൂചൽ ഫണ്ട് ഹാങ് സെങ് ടെക് ടോട്ടൽ റിട്ടേൺ സൂചികയെ പ്രതിഫലിപ്പിക്കുന്ന/ പിന്തുടരുന്ന ഓപൺ എൻഡഡ് പദ്ധതിയായ മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ്, മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് യൂണിറ്റുകളിൽ മുഖ്യമായി നിക്ഷേപിക്കുന്ന ഓപൺ എൻഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയായ മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്‌സ് എന്നിവ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

ഇരു ഫണ്ടുകളുടേയും പുതിയ ഫണ്ട് ഓഫർ 2021 നവംബർ 17-ന് ആരംഭിക്കും. മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് എൻഎഫ്ഒ നവംബർ 29-നും മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എൻഎഫ്ഒ ഡിസംബർ ഒന്നിനും അവസാനിക്കും.

മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫിന്റെ ഫണ്ട് മാനേജർ സിദ്ധാർത്ഥ് ശ്രീവാസ്തവയും മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടിന്റെ ഫണ്ട് മാനേജർ ഏകതാ ഗാലയും ആയിരിക്കും. മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് ഗ്രോത്ത് ഓപ്ഷനുകളുമായി റഗുലർ, ഡയറക്ട് രീതികളിലും ലഭിക്കും.

ഇരു പദ്ധതികളുടേയും കുറഞ്ഞ നിക്ഷേപം 5000 രൂപയും തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയിരിക്കും.

മുഖ്യ സവിശേഷതകൾ:

·
$ ഹോങ്കോങ് ഓഹരി വിപണിയിൽ ലിസ്റ്റു ചെയ്തിട്ടുള്ള ഏറ്റവും വലിയ 30 സാങ്കേതികവിദ്യാധിഷ്ഠിത ചൈനീസ് കമ്പനികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു.

·
$ ബിഎസ്ഇ സെൻസെക്‌സ് സൂചികയിലെ എല്ലാ കമ്പനികളുടേയും വിപണി മൂല്യത്തിന്റെ 15 ശതമാനം അധികം വരുന്ന രീതിയിൽ 1.8 ട്രില്യൺ വിപണി മൂല്യം. ബിഎസ്ഇ സെൻസെക്‌സ് 30 കമ്പനികളുടെ ആക്െ വരുമാനത്തേക്കാൾ 15 ശതമാനം ഉയർന്ന നിലയിൽ 463 ബില്യൺ ഡോളർ വരുമാനവും.

·
$ സാങ്കേതികവിദ്യാ രംഗത്ത് ക്ലൗഡ്, നിർമിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്ക്‌സ് ഉൾപ്പെടെ വിവിധ മേഖലകൾ പ്രയോജനപ്പെടുത്തുന്ന ലക്ഷ്യവുമായി നിക്ഷേപം. ഏഴു കലണ്ടർ വർഷങ്ങളിൽ അഞ്ചു തവണയും ഹാങ് സെങ് ടെക് സൂചിക നിഫ്റ്റി 50 സൂചികയേക്കാൾ മികച്ച പ്രകടനം നടത്തി. ഇതിൽ 2019, 2020 എന്നീ വർഷങ്ങളിൽ വളരെ മികച്ച പ്രകടനമായിരുന്നു. പക്ഷേ, 2018, 2021-ൽ വാർഷികാടിസ്ഥാനത്തിൽ ഇതുവരെയും താഴ്ന്ന പ്രകടനമായിരുന്നു. ഇപ്പോഴത്തെ തിരുത്തലിന്റെ പശ്ചാത്തലത്തിൽ ചൈനീസ് വിപണി കുറഞ്ഞ മൂല്യനിർണയത്തോടെ ആകർഷകമായ നിക്ഷേപ അവസരമായിരിക്കും ലഭ്യമാക്കുക. ഹാങ് സെങ് ടെക് സൂചിക ചരിത്രപരമായ ശരാശരിയേക്കാൾ 38 ശതമാനം കുറഞ്ഞ നിലയിലാണ് ട്രേഡിങ് നടത്തുന്നത്.

·
$ ചൈനയുടെ ആകെ ജിഡിപിയുടെ കാര്യത്തിൽ സാങ്കേതികവിദ്യാ, ഡിജിറ്റൽ മേഖലകൾ ഗണ്യമായ സംഭാവനയാണു നൽകുന്നത്.

·
$ ഉപഭോക്തൃ താൽപര്യം കണക്കിലെടുത്തുള്ള സാങ്കേതികവിദ്യാ കമ്പനികളുമായി യൂണികോൺ കമ്പനികൾക്കു സൗകര്യം നൽകുന്ന കാര്യത്തിൽ ചൈന ആഗോള തലത്തിൽ രണ്ടാം സ്ഥാനത്താണ്.

·
$ സെമികണ്ടക്ടറുകൾ, സോഫ്റ്റ് വെയറുകൾ, ഐഒടി, ഗെയിമിങ്, വ്യാവസായിക ഓട്ടോമേഷൻ, ഓട്ടോണമസ് വാഹനങ്ങൾ, ആരോഗ്യ സേവനം, ഐടി, ഇ-കോമേഴ്‌സ്, ഫിൻടെക്, ഓൺലൈൻ ട്രാവൽ തുടങ്ങിയവ പോലെ വിപുലമായ മേഖലകളിലെ നവീനതകളുടെ രംഗത്തെ മുൻനിരക്കാർക്കിടയിൽ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് ഹാങ് സെങ് ടെക് സൂചിക ഇന്ത്യൻ നിക്ഷേപകർക്കു ലഭ്യമാക്കുന്നത്.

നിർമിത ബുദ്ധി, സെമികണ്ടക്ടേറുകൾ, ക്ലൗഡ് കംപ്യൂട്ടിങ്, അവയുടെ ഭാവിയിലെ വളർച്ചയ്ക്ക് വേണ്ടിയുള്ള മറ്റു സുപ്രധാന മേഖലകൾ തുടങ്ങിയ പ്രധാന സാങ്കേതികവിദ്യകളുടെ കാര്യത്തിൽ മുന്നേറ്റം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ചൈന മുൻനിര സമ്പദ്ഘടനകളിലൊന്നായ ഒരു ഏഷ്യൻ നൂറ്റാണ്ടാണിതെന്ന് മിറെ അസറ്റ് ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും സിഇഒയുമായ സ്വരൂപ് മൊഹന്തി പറഞ്ഞു. ഹാങ് സെങ് ടെക് സൂചികയിൽ അടുത്ത കാലത്തുണ്ടായ തിരുത്തൽ ഇന്ത്യൻ നിക്ഷേപകർക്ക് ആകർഷകമായ അവസരമാണു നൽകുന്നത്. ചൈനയുടെ വളർന്നു കൊണ്ടിരിക്കുന്ന ഡിജിറ്റൽ സമ്പദ്ഘടന പ്രയോജനപ്പെടുത്താനും ഇത് അവസരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment