പ്രായപൂര്‍ത്തിയാകാത്ത മുസ്​ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി ; ആര്‍.എസ്​.എസ്​ നേതാവ്​ അറസ്റ്റില്‍

അഗര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത മുസ്​ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആര്‍.എസ്​.എസ്​ നേതാവ്​ അറസ്റ്റില്‍. ആര്‍.എസ്​.എസ്​ നേതാവായ തപന്‍ ദേബ്​നാഥിനെ കഴിഞ്ഞ​ വെള്ളിയാഴ്ചയായാണ് പോലീസ് ​ അറസ്റ്റ്​ ചെയ്​തത്​.

ത്രിപുരയിലെ സെപാഹിജല ജില്ലയില്‍ ജൂലൈ 24ന്​ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവത്തിലാണ്​ ​അറസ്​റ്റെന്ന്​​ പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്​തു.ട്യൂഷന്‍ ക്ലാസ്​ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ആര്‍.എസ്​.എസ്​ നേതാവും പ്രവര്‍ത്തകരും ചേര്‍ന്ന്​ തട്ടിക്കൊണ്ടുപോകുകയായിരുന്നു .പെണ്‍കുട്ടിയെ അയല്‍വാസിയായ സുമന്‍ സര്‍കാര്‍ എന്നയാള്‍ മതം മാറ്റിയ ശേഷം വിവാഹം കഴിക്കാമെന്ന്​ പറഞ്ഞിരുന്നു. സംഭവത്തില്‍ വിശ്വ ഹിന്ദു പരിഷത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റ്​ ചന്ദ്ര ശേഖര്‍ കറിന്​ ബന്ധമുണ്ടെന്ന്​ ആരോപണമുയര്‍ന്നതിന്​ പിന്നാലെയാണ്​ ആര്‍.എസ്​.എസ്​ നേതാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് ​.

അതെ സമയം സംഭവത്തില്‍ അഞ്ചുപേരെ ഇതിനോടകം പിടികൂടി അറസ്സ് ചെയ്‌തതായും ചിലരെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ്​ ഉദ്യോഗസ്ഥനായ കൃഷ്​ണേന്ദു ചക്രബര്‍ത്തി പ്രതികരിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.സംഭവത്തില്‍ പിതാവ്​ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എങ്കിലും മകളെ കണ്ടെത്താന്‍ പൊലീസ്​ ഒന്നും ചെയ്​തില്ലെന്നും ​ പിതാവ്​ ആരോപിച്ചു. അതെ സമയം പെണ്‍കുട്ടിയെ കണ്ടെത്തണമെന്ന്​ ത്രിപുര ഹൈകോടതി സെപ്​റ്റംബര്‍ രണ്ടിന്​ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Related posts

Leave a Comment