‘മിന്നൽ മുരളി’ ഷൂട്ടിംഗ് തടഞ്ഞ് നാട്ടുകാർ

ടോവിനോ ചിത്രമായ മിന്നൽ മുരളിയുടെ ഷൂട്ടിംഗ് തടഞ്ഞ് നാട്ടുകാർ. തൊടുപുഴ കുമാരമംഗലത്താണ് ഷൂട്ടിംഗ് തടഞ്ഞത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ഡി കാറ്റഗറിയിൽ ഷൂട്ടിങ്ങിന് ഇപ്പോഴും അനുവാദമില്ലാത്തതിനാലാണ് പ്രതിഷേധം. എ , ബി കാറ്റഗറിയിൽ മാത്രമാണ് ഇപ്പോഴും ഷൂട്ടിങ്ങിന് അനുവാദം. എന്നാൽ കളക്ടറുടെ അനുമതി ഉണ്ടെന്ന് അണിയറ പ്രവത്തകർ അഭിപ്രായപ്പെടുകയായിരുന്നു. തുടർന്ന് കളക്ടർ യാതൊരു അനുമതിയും നൽകിയിട്ടില്ല എന്ന് വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. രാവിലെ തന്നെ പോലീസ് അവിടെ എത്തിയെങ്കിലും ഷൂട്ടിംഗ് നിർത്തിവെപ്പിക്കാതെ അവർക്ക് അനുകൂല നിലപാടുകളെടുത്തു എന്നും നാട്ടുകാർ ആരോപിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച അണിയറപ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സി.ഐ അറിയിച്ചു.

Related posts

Leave a Comment