Thrissur
ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ കൈത്തറി സാരി മേളയ്ക്ക് തൃശൂരിൽ തുടക്കമായി

തൃശൂര്‍: കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കൈത്തറി സാരി മേളയ്ക്ക് തൃശൂരിൽ തുടക്കമായി. അയ്യന്തോളിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ആംബര്‍ ഹാളില്‍ നടക്കുന്ന മേള ടെക്‌സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള കൈത്തറി ഡെവലപ്മെന്റ് കമ്മീഷണറാണ് സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 8 വരെയുള്ള മേളയില്‍ ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.
50-ലധികം തരം പരമ്പരാഗത സാരികള്‍ അവതരിപ്പിക്കുന്ന മേളയില്‍ ഇന്ത്യയിലുടനീളമുള്ള 75 കൈത്തറി നെയ്ത്തുകാര്‍, സ്വയം സഹായ ഗ്രൂപ്പുകള്‍ (എസ്എച്ച്ജികള്‍), സൊസൈറ്റികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വൈവിധ്യമാര്‍ന്ന കലാവൈഭവം പ്രതിഫലിപ്പിച്ചുകൊണ്ട് ബനാറസി, പട്ടോള, ചന്ദേരി, കുത്തംപ്പള്ളി, ബാലരാമപുരം, തങ്കലി, കോസ, കലംകാരി, കാസര്‍ഗോഡ് തുടങ്ങിയ പ്രശസ്തമായ നെയ്ത്തുത്പന്നങ്ങള്‍ മേളയിലുണ്ട്.
ഇന്ത്യന്‍ കൈത്തറി സാരികളുടെ പാരമ്പര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം പ്രാദേശിക നെയ്ത്തുകാര്‍ക്ക് ഉപഭോക്താക്കള്‍, കയറ്റുമതിക്കാര്‍ എന്നിവരുമായി ബന്ധപ്പെടാനുള്ള അവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് മേള സംഘടിപ്പിക്കുന്നത്. ഈ സാരികള്‍ നെയ്‌തെടുക്കുന്നതിലെ സങ്കീര്‍ണ്ണതകള്‍ അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കാനായി തത്സമയ നെയ്ത്ത് പ്രദര്‍ശനങ്ങളും മേളയുടെ ഭാഗമായി നടക്കും.
ഇന്ത്യന്‍ കൈത്തറികളുടെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം, മേളയ്ക്കായി സജ്ജമാക്കിയ പ്രത്യേകം ക്യൂറേറ്റ് ചെയ്ത തീം പവലിയനും എക്‌സ്‌ക്ലൂസീവ് ബൂത്തുകളും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. നെയ്ത്തുകാര്‍ക്കും വിപണിക്കുമിടയിലെ വിടവ് നികത്തുന്നതിലൂടെ, നെയ്ത്തുകാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കാനുമുള്ള ഒരു വേദിയായും മേള മാറും. ഈ മാസം 28-ന് മേള സമാപിക്കും.
Kerala
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു: കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: കുന്നംകുളത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചൂണ്ടൽ പാറ അമ്പലത്തിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ ഒല്ലൂർക്കര ഡോൺ ബോസ്കോ കോളജിലെ ഡിഗ്രി വിദ്യാർഥി ജോയൽ ജസ്റ്റിൻ (19) ആണ് മരിച്ചത്. ജോയൽ പരീക്ഷയ്ക്കായി കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Kerala
പൊലീസില്‍ ആര്‍എസ്എസ് പിടിമുറുക്കി:സിപിഎം തൃശൂര്‍ ജില്ല സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ല സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം. പൊലീസില്‍ ആര്‍എസ്എസ് പിടിമുറുക്കിയെന്ന് ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. പാര്‍ട്ടിക്കോ, സര്‍ക്കാരിനോ പൊലീസില്‍ സ്വാധീനമില്ല. തുടര്‍ച്ചയായി ഉണ്ടായ ചേലക്കരയിലെ സ്ഥാനാര്‍ത്ഥി മാറ്റത്തിലും പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച വീട്ടമ്മമാരുടെ പെന്‍ഷന്‍ നടപ്പാക്കാത്തതിലും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.സിപിഎം തൃശൂര്‍ ജില്ല സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗത്തിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഉദ്യോഗസ്ഥ അമിതാധികാര പ്രയോഗം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ വിഷയങ്ങളുമായി ചെല്ലാന്‍ ജനപ്രതിനിധികള്‍ക്ക് പോലും കഴിയുന്നില്ല. കരുവന്നൂരിനു ശേഷവും പാഠം പഠിച്ചില്ല എന്നും വിമര്‍ശനമുണ്ട്. ജില്ലയിലെ മറ്റു ചില സഹകരണ ബാങ്കുകളിലും ക്രമക്കേട് നടന്നു. ജില്ലാ കമ്മിറ്റിയുടെ ജാഗ്രത കുറവാണ്. വരുന്ന പരാതികള്‍ പരിഗണിക്കാതെ വെച്ചു താമസിപ്പിക്കുകയായിരുന്നു ജില്ലാ കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു.
തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നവ കേരള സദസിന് നേരെയും വിമര്‍ശനം ഉയര്‍ന്നു. നവകേരള സദസ്സില്‍ പരാതി കൊടുത്താല്‍ പ്രശ്‌നങ്ങള്‍ക്ക് നേരിട്ട് പരിഹാരം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ നാട്ടുകാരെ വിളിച്ച് കൊണ്ടുവന്ന വാര്‍ഡ് മെമ്പര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ റോഡിലിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയായെന്നാണ് വിമര്‍ശനം.
അതേസമയം, സിപിഎം തൃശൂര്‍ ജില്ലാ സമേളനത്തിലെ ചര്‍ച്ച ഇന്നും തുടരും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി, കരുവന്നൂര്‍ തട്ടിപ്പ്, ഏരിയാ തെരഞ്ഞെടുപ്പുകളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിമര്‍ശനം ഉണ്ടായേക്കും. പുതിയ ജില്ലാ സെക്രട്ടറിയെ നാളെ തിരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റം ഉണ്ടായേക്കും. മുന്‍ എംഎല്‍എ അബ്ദുല്‍ ഖാദര്‍, മുതിര്‍ന്ന നേതാവ് യു.പി ജോസഫ് എന്നിവരാണ് പരിഗണനയില്‍. പൊതുസമ്മേളനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Kerala
തൃശൂരിൽ ആനയിടഞ്ഞ് ഒരാളെ കുത്തിക്കൊന്നു; പാപ്പാൻ ഗുരുതരാവസ്ഥയിൽ

തൃശൂർ: ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ആണ് സംഭവം.
കച്ചവടത്തിനായി എത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് മരിച്ചത്. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞ് പാപ്പാനെ കുത്തിയ ശേഷം വിരണ്ട് ഓടുകയായിരുന്നു. തുടർന്ന് ആന ആനന്ദിനെ കുത്തുകയായിരുന്നു. തുടർന്ന് ആനയെ തളച്ച് ലോറിയിൽ കയറ്റി.ആനയുടെ കുത്തേറ്റ പാപ്പാൻ ഗുരുതരാവസ്ഥയിലാണ്. ആനന്ദിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login