ജന്‍മഭൂമിയെ തള്ളി പ്രതിരോധ മന്ത്രാലയം ; പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണിയില്ല

തിരുവനന്തപുരം: ബിജെപി മുഖപത്രമായ ജന്മഭൂമി വാര്‍ത്തയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് പ്രതിരോധ മന്ത്രാലയം. പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണിയെന്ന വാര്‍ത്ത യ്‌ക്കെതിരെയാണ് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ജന്മഭൂമി, കര്‍മ്മ ന്യൂസ്, ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി എന്നിവയുടെ ഓണ്‍ലൈനുകളില്‍ വന്ന വാര്‍ത്തയ്ക്ക് യാതൊരു ആധികാരികതയും തെളിവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാങ്ങോട് സൈനിക കേന്ദ്രം വാര്‍ത്താക്കുറിപ്പ് ഇറക്കി പ്രതികരിച്ചത്. ജനശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ബിജെപിയുടെ മുഖപത്രം ഉള്‍പ്പെടെ ഇത്തരം വാര്‍ത്തകള്‍ ചമച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രതിരോധ മന്ത്രാലയ വക്താവിന്റെ ഓഫീസ് ഈ വാര്‍ത്തയെക്കുറിച്ച് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി. വാര്‍ത്തയ്ക്ക് യാതൊരു തെളിവും ഇല്ലെന്ന് മനസിലാക്കുകയും ചെയ്തു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രാധാന്യമര്‍ഹിക്കാത്തതും ഓണ്‍ലൈനില്‍ നല്‍കുന്നത് മാധ്യമ ധര്‍മത്തിനെതിരും കൃത്യമായ സുരക്ഷാ ലംഘനവുമാണ്. ഇത്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

Related posts

Leave a Comment