Agriculture
കാർഷികോത്പന്ന സംസ്കരണത്തിന് വൈദ്യുതി നിരക്ക് കുറയ്ക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: കാർഷികോത്പന്ന സംസ്കരണത്തിന് വൈദ്യുതി നിരക്കിൽ ഇളവ് ലഭ്യമാക്കാൻ റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കാർഷിക മേഖലയിലെ ഊർജ പരിവർത്തനം എന്ന വിഷയത്തിൽ എനർജി മാനേജ്മെന്റ് സെന്റർ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാലയുടെ ഭാഗമായി പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. സൗരോർജ്ജവും മൈക്രോ ഇറിഗേഷൻ സാങ്കേതിക വിദ്യയും സംയുക്തമായി പ്രയോജനപ്പെടുത്തി ശാസ്ത്രീയമായി കൃഷി ചെയ്യുന്നത് വിളവ് വർധിപ്പിക്കുവാനും കർഷകരുടെ വരുമാനം ഉയർത്തുവാനും സഹായിക്കും. ചെലവു കുറഞ്ഞതും
പുനരുപയോഗിക്കാവുന്നതുമായ ഊർജ സ്രോതസുകൾ പരമാവധി ഉപയോഗപ്പെടുത്തണം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സബ്സിഡി ആനുകൂല്യങ്ങൾപ്പെടെ നൽകി നൂറ് മെഗാവാട്ടോളം സൗര വൈദ്യുതി ഉത്പാദിപ്പിക്കുവാൻ സംസ്ഥാനത്തിന് കഴിഞ്ഞു. കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന ശാസ്ത്രീയവും ക്ഷമതയുള്ളതുമായ ഊർജ സംവിധാനങ്ങൾ വ്യാപകമാക്കണമെന്നും മന്ത്രി പറഞ്ഞു.
ശ്രീധർ രാധാകൃഷ്ണൻ മോഡറേറ്ററായ ചർച്ചയിൽ അനർട്ട് സി ഇ ഒ നരേന്ദ്രനാഥ് വേലൂരി, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ആർ ഹരികുമാർ, ഊർജ കാര്യക്ഷമതാ വിഭാഗം തലവൻ ജോൺസൺ ഡാനിയേൽ എന്നിവർ പ്രതിനിധികളുമായി സംവദിച്ചു.
Agriculture
കര്‍ഷകരുടെ ജീവനെടുക്കുന്ന നയം തിരുത്തണം: കെ.സുധാകരന്

തിരുവനന്തപുരം: കര്‍ഷകന്റെ വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും വില കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരതയാണെന്നും അവരുടെ ജീവനെടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. നെല്ലിന്റെ സംഭരണവില ലഭിക്കാന്‍ സപ്ലൈകോ ഓഫീസ് കയറിയിറങ്ങി മടുത്ത കര്ഷകന് നിരാശയാണ് ഫലം.പണം ഇല്ലാത്തതിനാല്‍ നെല്ലിന്റെ വിലവിതരണം മുടങ്ങി.ഇത് കര്‍ഷകരുടെ ദുരിതം വര്‍ധിപ്പിച്ചു.കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഓരോ കര്‍ഷകനും. എത്രയും വേഗം തുക കര്ഷകന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
കര്‍ഷകരോട് ചിറ്റമ്മനയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊയ്ത നെല്ല് സംഭരിക്കുന്നതില്‍ ആദ്യം വീഴ്ചവരുത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ അതിന്റെ വില സമയബന്ധിതമായി നല്‍കുന്നതിലും അലംഭാവം തുടരുകയാണ്.സഹായവിലയില്‍ ആനുപാതിക വര്‍ധനവ് പോലും വരുത്താന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ സംഭരണവില 35 രൂപയാക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചില്ല.നിലവില്‍ കിലോയ്ക്ക് 28.20 രൂപയാണ് നല്‍കുന്നത്. വളം-കീടനാശിനി വില വര്‍ധനവും കൂടിയ കൂലിച്ചെലവും കൂടിയാകുമ്പോള്‍ ഉല്‍പ്പാദനച്ചെലവ് ഇരട്ടിയാകും.എന്നിട്ടും കര്‍ഷകന്റെ ദുരിതങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെതെന്ന് അദ്ദേഹം പറഞ്ഞു.
നെല്ലിന്റെ സംഭരണവില കര്‍ഷകര്‍ക്ക് നേരിട്ട് വേഗത്തില്‍ നല്‍കാനാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി സപ്ലൈകോ കരാറില്‍ ഏര്‍പ്പെട്ടത്. ഇത് പ്രകാരം 6.9 ശതമാനം പലിശയ്ക്ക് 2500 കോടി ബാങ്ക് കണ്‍സോര്‍ഷ്യം വായ്പ നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ബാങ്കുകള്‍ക്ക് നേരത്തെ നല്‍കാനുള്ള കുടിശിക തീര്‍ക്കാന്‍ ഈ തുക വിനിയോഗിച്ചത് കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കി. പൊതുമേഖല ബാങ്കുകളില്‍ നിന്നും കൂടുതല്‍ പണം ലഭിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും സപ്ലൈകോയുടെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ ധനകാര്യവകുപ്പില്‍ നിന്നും അനുമതിലഭിക്കാത്തതിനാല്‍ അതും സാധ്യമല്ല.
നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് തുക നല്‍കാനായി സര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ 129 കോടി മാത്രമാണ് സപ്ലൈകോയ്ക്ക് കൈമാറിയത്. ഇനി 440 കോടി രൂപയോളം നല്‍കാനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശിക ഇനത്തില്‍ 275 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറിയെങ്കിലും ബാക്കിയുള്ള 220 കോടി രൂപ നല്‍കിയിട്ടില്ല. സംസ്ഥാന പൊതുവിതരണ വകുപ്പ് മൂന്ന് മാസം കൂടുമ്പോള്‍ നല്കുന്ന കണക്കും അന്നവിതരണ്‍ പോര്‍ട്ടലിലെ കണക്കും തമ്മിലുള്ള പൊരുത്തക്കേട് കാരണമാണ് ഈ തുക കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് കണക്കിലെ പൊരുത്തക്കേട് പരിഹരിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കുടിശ്ശിക പണം കൂടി നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം വെടിഞ്ഞ് എത്രയും വേഗം കര്‍ഷകര്‍ക്ക് തുക വിതരണം ചെയ്യണം.സംഭരിച്ച നെല്ലിന്റെ പണം കിട്ടാതെയും കൃഷിയിറക്കാന്‍ കഴിയാതെയും നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഓരോവര്‍ഷവും കൃഷിയിറക്കിയതിന്റെ പേരിലുള്ള കടബാധ്യത കൂടിയാകുമ്പോള്‍ ആത്മഹത്യയല്ലാതെ മറ്റുവഴിയില്ലെന്ന അവസ്ഥയിലാണ്. അവരെ മരണത്തിന് വിട്ടുകൊടുക്കാതെ അവരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരുകള്‍ നിറവേറ്റണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
Agriculture
ജൈവകൃഷി മേഖലയിൽ എസ്പിസിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയം- കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ

കൊച്ചി : മേക്കിങ് ഇന്ത്യ ഓർഗാനിക് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള പദ്ധതി രേഖ എസ്പിസി ചെയർമാൻ എൻ ആർ ജയ്മോൻ കേന്ദ്രസർക്കാരിന് സമർപ്പിച്ചു. രാജ്യത്തെ രണ്ടര ലക്ഷം പഞ്ചായത്തുകളിലേക്ക് ജൈവകൃഷി വ്യാപിപ്പിക്കുന്നതാണ് പദ്ധതി. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി കൃഷി സമൃദ്ധികേന്ദ്ര, പ്രധാനമന്ത്രി പ്രണാം എന്നീ പദ്ധതികൾ എസ്പിസിയുമായി ചേർന്ന് നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കാണ് ഇപ്പോൾ കൃഷി മന്ത്രിയുമായി തുടക്കം കുറിച്ചത്. ഇതുവഴി കേരളത്തിലും രാജ്യത്തും ലക്ഷക്കണക്കിന് തൊഴിലാവസരങ്ങളും സംരംഭക സാധ്യതയുമാണ് തുറക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ജൈവകൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയും കൃഷിയിൽ കർഷകർക്കൊപ്പം നിന്ന് വിത്തിടുന്നത് മുതൽ വിളവെടുക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എസ്പിസിയെ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ പ്രശംസിച്ചു. രാജ്യം ഓർഗാനിക് രംഗത്തേക്ക് ചൂടു മാറുകയാണെന്നും, ജീവനുള്ള മണ്ണ് വരും തലമുറയ്ക്ക് നൽകാൻ ഭരണകർത്താക്കൾ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം ജൈവകൃഷിയിലേക്ക് സബ്സിഡി എത്തിക്കുന്നതിനായി ഇത്തരം ധാരാളം ഫാർമർ പ്രൊഡ്യൂസർ കമ്പനികളെയും ഈ രംഗത്ത് രംഗത്ത് പ്രവർത്തിക്കുന്ന കർഷകരുടെയും ഒരുമിച്ച് ചേർന്ന അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു എസ്പിസി സിഇഒ മിഥുൻ പിപി മേക്കിങ് ഇന്ത്യ ഓർഗാനിക് പദ്ധതി രാജ്യം മുഴുവൻ എത്തിക്കുന്ന രീതി കേന്ദ്രമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.
Agriculture
പഞ്ചാബ് അഗ്രി. യുണിവേഴ്സിറ്റി വൈസ് ചാൻസിലറെ ഗവർണർ പുറത്താക്കി

ചണ്ഡിഗഡ്: കഴിഞ്ഞ ഫെബ്രുവരിയിൽ അധികാരമേറ്റ സർക്കാർ നിയമിച്ച ലൂധിയാനയിലെ പഞ്ചാബ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സത്ബീർ സിംഗ് ഗോശാലിനെ ഗവർണർ ബൻവാരിലാൽ പുരോഹിത് പുറത്താക്കി. അദ്ദേഹത്തെ പദവിയിൽ നിന്നു വിടുതൽ ചെയ്ത് കൃഷി വകുപ്പ് സെക്രട്ടറിയെ വൈസ് ചാൻസിലറുടെ താൽക്കാലിക ചുമതല ഏല്പിക്കാൻ ഗവർണർ മുഖ്യമന്ത്രി ഭഗത് മാനോട് രേഖാമൂലം ആവശ്യപ്പെട്ടു. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയും ചാൻസിലറോട് ആലോചിക്കാതെയുമാണ് സർക്കാർ വിസിയെ നിയമിച്ചതെന്ന് പുരോഹിത് മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് എത്രയും പെട്ടെന്നു നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ നിർദേശം. ഒപ്പം പുതിയ വൈസ് ചാൻസിലറെ കണ്ടെത്താൻ നടപടി തുടങ്ങണമെന്നും ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കാർഷിക സർവലാശാല വൈസ്ചാൻസിലർ നിയമനം സംബന്ധിച്ചു കുറച്ചു നാളായി സർക്കാരും രാജ്ഭവനും തമ്മിൽ ഉരസുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് സത്ബീർ സിംഗ് ഗോശാൽ വൈസ് ചാൻസിലറായി നിയമിതനായത്. അഴിമതി വിരുദ്ധ ഭരണം ഉറപ്പ് നൽകി അധികാരത്തിൽ വന്ന ആം ആദ്മി പാർട്ടിയാണ് മതിയായ യോഗ്യതയില്ലാത്തയാളെ വൈസ് ചാൻസിലറാക്കി വെട്ടിലായത്.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login