Connect with us
48 birthday
top banner (1)

Featured

തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയെ, ഇഡി അറസ്റ്റ് ചെയ്തു

Avatar

Published

on

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രിയുമായ വി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലിക്ക് വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ സെന്തിൽ ബാലാജിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിൽ പ്രതിഷേധവുമായി ഡിഎംകെ രം​ഗത്തെത്തി. അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡിഎംകെ പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെ മന്ത്രിമാർ ആശുപത്രിയിൽ എത്തി. ബിജെപി വിരട്ടിയാൽ പേടിക്കില്ലെന്ന് മന്ത്രി ഉദയ്നിധി സ്റ്റാലിൻ പ്രതികരിച്ചു.

Advertisement
inner ad

സ്റ്റാലിൻ സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലയുമായി കൊമ്പുകോർത്ത സെന്തിൽ ബാലാജി കോയമ്പത്തൂർ മേഖലയിലെ ഡിഎംകെയുടെ കരുത്തനായ നേതാവാണ്.

Advertisement
inner ad

Featured

ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

Published

on

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.

Advertisement
inner ad
Continue Reading

Featured

കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Published

on

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച്‌ വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.

Continue Reading

Featured

ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ സ്നാ​നം ന​ട​ത്തി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു

Published

on

പ്ര​യാ​ഗ്‌​രാ​ജ് : മ​ഹാ​കും​ഭ​മേ​ള​യുടെ ഭാഗമായി പ്ര​യാ​ഗ്‌​രാ​ജി​ലെ ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ സ്നാ​നം ന​ട​ത്തി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു. കും​ഭ​മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക പൂ​ജ​യി​ലും രാ​ഷ്ട്ര​പ​തി പ​ങ്കെ​ടു​ത്തു. രാ​വി​ലെ 10.30ന് ​പ്ര​യാ​ഗ്‌​രാ​ജി​ല്‍ എ​ത്തി​യ രാ​ഷ്ട്ര​പ​തി​യെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേ​ല്‍, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ലും രാ​ഷ്ട്ര​പ​തി സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​ലി​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് പ്ര​യാ​ഗ്‌​രാ​ജി​ല്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യും കും​ഭ​മേ​ള​യി​ല്‍ എ​ത്തി​യി​രു​ന്നു. ത്രി​വേ​ണീ തീ​ര​ത്ത് ന​ട​ന്ന പ്ര​ത്യേ​ക പൂ​ജ​ക​ള്‍​ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ത്ര​വേ​ണീ സം​ഗ​മ​ത്തി​ല്‍ സ്‌​നാ​നം ന​ട​ത്തി​യി​രു​ന്നു.

Advertisement
inner ad
Continue Reading

Featured