കേരളത്തില്‍ 604 അംഗീകൃത ക്വാറികളുണ്ടെന്ന് മന്ത്രി; ആറായിരത്തോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ല്‍ നി​ല​വി​ല്‍ 604 അം​ഗീ​കൃ​ത പാ​റ ക്വാ​റി​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. എ​ന്നാ​ല്‍ ആ​റാ​യി​ര​ത്തോ​ളം ക്വാ​റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. സം​സ്ഥാ​ന​ത്ത്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭൂ​രി​ഭാ​ഗം ക്വാ​റി​ക​ളും അ​ന​ധി​കൃ​ത​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുന്ന സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികൾക്കെതിരെയും സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment