ഭരണഘടനാലംഘനം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം :മന്ത്രി സജി ചെറിയാൻ ഗുരുതരമായ ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. അത് സത്യപ്രതിജ്ഞാലംഘനമാണ്. അതുകൊണ്ട് ഒരു നിമിഷംപോലും അദ്ദേഹത്തിന് അധികാരത്തിൽ തുടരുവാൻ അവകാശമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്ന ഒരു മന്ത്രിക്ക് എങ്ങനെയാണ് ആ ഭരണഘടനയെ ഇത്രയും മോശമായി ചിത്രീകരിക്കുവാൻ കഴിയുന്നത്. അങ്ങനെയുള്ള മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരുവാൻ കഴിയും ? വളരെ ഗൗരവതരമായ വിഷയമാണ്. ഇന്ന് തന്നെ മന്ത്രിയുടെ രാജി വാങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകുകയാണ് വേണ്ടത്. അല്ലെങ്കില്‍ അടിയന്തരമായി ഗവര്‍ണറുടെ ഇടപെടല്‍ വേണം. ജനാധിപത്യവും മതേതരത്വവുമൊക്കെ കുന്തവും കുടച്ചക്രവുമാണ് എന്ന് പറയുന്ന ഒരു മന്ത്രിക്ക് എങ്ങനെ അധികാരത്തില്‍ തുടരുവാന്‍ കഴിയും. അതുകൊണ്ട് മന്ത്രി ഉടനെ രാജി വെക്കണം. നമ്മുടെ നാടിന്‍റെ ജനാധിപത്യ പാരമ്പര്യങ്ങള്‍ക്ക് അനുസൃതമായേ നമ്മുടെ മന്ത്രിക്കോ സര്‍ക്കാരിനോ പ്രവര്‍ത്തിക്കുവാന്‍ സാധിക്കു.
ചോദ്യത്തിനുളള മറുപടി

നിയമപരമായി എന്തു ചെയ്യണമെന്ന് ആലോചിക്കും . ആദ്യം മുഖ്യമന്ത്രിയും ഗവര്‍ണറും എന്ത് ചെയ്യുമെന്നറിയട്ടെ. കേരള രാഷ്ട്രീയത്തില്‍ ആര്‍. ബാലകൃഷ്ണപിളളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗമാണ് നമ്മുടെ മുന്‍പിലുളളത്. ആ പ്രസംഗത്തിലൂടെ അദ്ദേഹത്തിന് രാജി വെക്കേണ്ടി വന്നു. അതുകൊണ്ട് മന്ത്രി സജി ചെറിയാന് അധികാരത്തില്‍ തുടരുവാന്‍ അവകാശമില്ല. അദ്ദേഹം രാജിവെച്ച് പുറത്ത് പോകണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുളളത് .

Related posts

Leave a Comment