മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച സംഭവം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി

തിരുവനന്തപുരം: സിപിഎം വേദിയിൽ ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനമാണോയെന്ന് പരിശോധിക്കും. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും. അതേസമയം വിഷയം ഗൗരവത്തോടെയാണ് രാജ്ഭവൻ കാണുന്നത്. ഇത് സംബന്ധിച്ച് ഗവർണർ വൈകിട്ട് മാധ്യമങ്ങളെ കാണും.

Related posts

Leave a Comment