Connect with us
48 birthday
top banner (1)

Featured

മന്ത്രി രാജേഷ് സ്പീക്കര്‍ കളിക്കണ്ട; പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാന്‍ നോക്കണ്ടെന്ന് വി ഡി സതീശന്‍

Avatar

Published

on

തിരുവനന്തപുരം: വിദ്യാര്‍ഥി കുടിയേറ്റ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമര്‍ശനത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. ധിക്കാരത്തോടെ പ്രതിപക്ഷ നേതാവ് വിരല്‍ ചൂണ്ടി സംസാരിച്ചെന്ന് ആര്‍. ബിന്ദു ആരോപിച്ചു.

മന്ത്രി ആര്‍. ബിന്ദുവിന്റെ ആരോപണം ഏറ്റുപിടിച്ചാണ് മന്ത്രി എം.ബി. രാജേഷ് പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞത്. പ്രതിപക്ഷ നേതാവിന് ധാര്‍ഷ്ട്യവും പുച്ഛവുമാണ് മന്ത്രി രാജേഷ് സഭയില്‍ ആരോപിച്ചു.മന്ത്രിമാരായ എം.ബി. രാജേഷിനും ആര്‍. ബന്ദുവിനും ചുട്ടമറുപടിയാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്. മന്ത്രി രാജേഷ് സ്പീക്കര്‍ കളിക്കേണ്ടെന്നും പ്രതിപക്ഷത്തിന്റെ വായടിപ്പിക്കേണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇനിയും വിരല്‍ ചൂണ്ടി വിമര്‍ശിക്കേണ്ടി വന്നാല്‍ വിമര്‍ശിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.ധാര്‍ഷ്ട്യവും പുച്ഛവും ആര്‍ക്കെന്ന് നിങ്ങള്‍ ചര്‍ച്ച ചെയ്യൂ. അവിടെ കുത്തിയ ചാപ്പ ഇവിടെ കുത്തേണ്ട. ആ രക്ഷാപ്രവര്‍ത്തനം ഇവിടെ വേണ്ട. എക്‌സൈസ് വകുപ്പിനെ വിമര്‍ശിച്ച ശേഷം മന്ത്രി രാജേഷ് വ്യക്തിപരമായി ടാര്‍ജറ്റ് ചെയ്യുന്നുവെന്നും വി.ഡി. സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടി.

Advertisement
inner ad

വിഷയത്തില്‍ ഇടപെട്ട സ്പീക്കര്‍ എന്‍. ഷംസീര്‍ ഭരണപക്ഷത്തിനും തിരുത്തലാവാമെന്ന് വ്യക്തമാക്കി. ആരോഗ്യകരമായ സമീപനം എല്ലാവര്‍ക്കും വേണമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.കേരളത്തിലെ ചെറുപ്പാക്കാരുടെ വിദേശത്തേക്കുള്ള കുടിയേറ്റമാണ് മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയമായി നിയമസഭയില്‍ കൊണ്ടുന്നത്. കേരളത്തില്‍ നിന്ന് ഒരു തലമുറ മുഴുവന്‍ വിദേശത്തേക്ക് പോകുന്നത് സാമൂഹിക പ്രശ്‌നമാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി കുഴല്‍നാടന്‍ പറഞ്ഞു. ഏത് രാജ്യവും കേരളത്തേക്കാള്‍ മെച്ചമെന്ന് ചെറുപ്പക്കാര്‍ കരുതുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ ചെറുപ്പക്കാരെ കൂടെ നിര്‍ത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താണ് നമ്മള്‍ നേടാന്‍ പോകുന്നതെന്നും കുഴല്‍നാടന്‍ ചോദിച്ചു. ‘ലോകം മുഴുവന്‍ നീ നേടിയാലും നിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്ത് പ്രയോജനം’ എന്ന് ബൈബിളില്‍ ഒരു വാചകമുണ്ട്. വാര്‍ധക്യത്തില്‍ മക്കളുടെ സാന്നിധ്യമില്ലാത്ത മാതാപിതാക്കള്‍ക്കാണ് അതിന്റെ വിഷമം മനസിലാകൂ.വേണമെങ്കില്‍ എല്ലാം ഭദ്രമാണെന്ന് നമുക്ക് പറയാന്‍ സാധിക്കും. വലിയ അപകടമാണ് സംസ്ഥാന അഭിമുഖീകരിക്കുന്നത്. ചെറുപ്പക്കാര്‍ നാട്ടില്‍ നില്‍ക്കാതെ പോയാല്‍ സംരംഭകത്വത്തിനും വിദഗ്ധ തൊഴിലിനും ബിസിനസിനും അളില്ലാതെ വൃദ്ധസദനമായി കേരളം മാറും. ഈ വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

രാജ്യ പുരോഗതിക്കുള്ളതല്ല, മോദി സർക്കാരിനെ രക്ഷിക്കാനുള്ള ബജറ്റാണിത്; കോൺഗ്രസ്‌ അധ്യക്ഷൻ

Published

on

ന്യൂഡൽഹി: മോദി സർക്കാരിന്റെ കോപ്പി ബജറ്റിന് കോൺഗ്രസിന്റെ നീതി അജണ്ട പോലും ശരിയായി പകർത്താൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത് രാജ്യത്തിന്റെ പുരോഗതിക്കുള്ള ബജറ്റല്ല. മോദി സർക്കാരിനെ രക്ഷിക്കാനുള്ള ബജറ്റാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

കർഷകരെ കുറിച്ച് ഉപരിപ്ലവമായ ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളൂ. ദളിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി കോൺഗ്രസ്- യുപിഎ നടപ്പാക്കിയതുപോലെ വിപ്ലവകരമായ ഒരു പദ്ധതിയും നിലവിലില്ല. സ്ത്രീകൾക്കായി ഈ ബജറ്റിൽ ഒന്നും തന്നെയില്ല. ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം കൊള്ളയടിക്കുകയും കോർപ്പറേറ്റുകളായ സുഹൃത്തുക്കൾക്ക് വിതരണം ചെയ്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement
inner ad
Continue Reading

Featured

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐഎഎസുകാരന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി‌

Published

on

ഗാന്ധിനഗർ: ഗുണ്ടാനേതാവായ കാമുകനൊപ്പം ഒളിച്ചോടിയ ഐഎഎസുകാരന്റെ ഭാര്യ ഒമ്പത് മാസത്തിന് ശേഷം തിരികെ എത്തിയപ്പോള്‍ ഭർത്താവ് വീട്ടില്‍ കയറ്റാത്തതില്‍ മനംനൊന്ത് ജീവനൊടുക്കി‌. ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ രണ്‍ജീത് കുമാറിന്റെ ഗാന്ധിനഗർ സെക്ടർ 19-ലെ വീട്ടില്‍വെച്ചാണ് സൂര്യ വിഷംകഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം ഉള്‍പ്പെട്ട സൂര്യ തിരികെ ഭർത്താവിനൊപ്പം താമസിക്കാനെത്തിയപ്പോള്‍ ഇവരെ വീട്ടില്‍ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. ഇതോടെയാണ് യുവതി വിഷംകഴിച്ച്‌ ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. വിഷം കഴിച്ച ശേഷം യുവതി തന്നെ 108-ല്‍ വിളിച്ച്‌ ആംബുലൻസ് വരുത്തിയത്. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഒൻപതുമാസം മുൻപാണ് ആണ്‍സുഹൃത്തും ഗുണ്ടാനേതാവുമായ മഹാരാജ ഹൈക്കോർട്ട് എന്നയാള്‍ക്കൊപ്പം സൂര്യ ഒളിച്ചോടിയത്. ഇതിനുപിന്നാലെ മധുരയില്‍നിന്ന് 14 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മഹാരാജയും സൂര്യയും ഇവരുടെ കൂട്ടാളി സെന്തില്‍കുമാറും പ്രതികളായി. കുട്ടിയുടെ അമ്മയുമായുള്ള സാമ്ബത്തിക തർക്കത്തെത്തുടർന്നാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മധുര പോലീസ് നടത്തിയ അന്വേഷണത്തില്‍ 14-കാരനെ സുരക്ഷിതമായി മോചിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികളായ മൂവരും തമിഴ്നാട്ടില്‍നിന്ന് രക്ഷപ്പെട്ടത്. കേസില്‍ തമിഴ്നാട് പോലീസ് പിടികൂടുമെന്ന് ഭയന്ന് അറസ്റ്റ് ഒഴിവാക്കാനായാണ് ശനിയാഴ്ച സൂര്യ ഭർത്താവായ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്.എന്നാല്‍, സൂര്യയെ ഒരിക്കലും വീട്ടില്‍ കയറ്റരുതെന്ന് രണ്‍ജീത് കുമാർ വീട്ടുജോലിക്കാർക്ക് നിർദേശം നല്‍കിയിരുന്നു. ഇതോടെ സൂര്യയ്ക്ക് വീട്ടില്‍ പ്രവേശിക്കാനായില്ല. തുടർന്ന് യുവതി വിഷംകഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

അതേസമയം, 2023 മുതല്‍ രണ്‍ജീത് കുമാറും സൂര്യയും പിരിഞ്ഞ് താമസിക്കുകയാണെന്നും ഇവരുടെ വിവാഹമോചന നടപടികള്‍ നടന്നുവരികയാണെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹമോചന നടപടികള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് ഈ സംഭവമുണ്ടായതെന്നും അഭിഭാഷകൻ പറഞ്ഞു. അതിനിടെ, സൂര്യ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തമിഴിലാണ് ഇവർ ആത്മഹത്യാക്കുറിപ്പ് എഴുതിരിക്കുന്നത്. എന്നാല്‍, ഇതിലെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ രണ്‍ജീത് കുമാർ വിസമ്മതിച്ചു.

Advertisement
inner ad
Continue Reading

Delhi

നീറ്റിൽ പുനഃപരീക്ഷ ഇല്ല ; വ്യാപക ക്രമക്കേട് കണ്ടെത്താനായില്ലെന്ന് സുപ്രീം കോടതി

Published

on

ന്യൂഡൽഹി: നീറ്റിൽ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി. പരീക്ഷ പ്രക്രിയയെ ബാധിക്കുന്നതരത്തിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ചോദ്യ പേപ്പറിന്റെ വ്യാപക ചോർച്ചയ്ക്ക് നിലവിൽ തെളിവുകൾ ഇല്ല. പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്നും റദ്ദാക്കിയാൽ 24 ലക്ഷം കുട്ടികളെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. പുനഃപരീക്ഷ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

Continue Reading

Featured