Featured
പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച മന്ത്രി ബിന്ദു രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

കോട്ടയം: പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സ്ഥാനം ഒഴിയണമന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായരുന്നു പ്രതിപക്ഷ നേതാവ്. മന്ത്രിയുട ഇടപെടൽ സംബധിച്ച രേഖകൾ പുറത്തു വന്നിരുന്നു.
സംസ്ഥാനത്തെ 66 സർക്കാർ കോളജുകളിൽ കാലങ്ങളായി പ്രിൻസിപ്പൽമാരില്ല. ഒഴിവ് നികത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിൻസിപ്പൽമാരുടെ പട്ടികയുണ്ടാക്കുകയും അത് പി.എസ്.സി അംഗീകരിക്കുകയും ചെയ്തു. എന്നാൽ സ്വന്തക്കാരായ ആരും മെറിറ്റിൽ ഉൾപ്പെടാത്തതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കി ആ പട്ടികയിൽ ഉൾപ്പെട്ടവരെ നിയമിച്ചില്ല. നിയമനം നടക്കാതായതോടെ സ്വന്തക്കാരെ ഇൻ ചാർജ് പ്രിൻസിപ്പൽമാരാക്കി. പട്ടിക അട്ടിമറിക്കാൻ നിയമവിരുദ്ധമായി ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ല. അധികാര ദുരുപയോഗം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനമൊഴിയണം. നിയനത്തിൽ ഇടപെട്ടത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വന്ന പശ്ചാത്തലത്തിൽ അടിയന്തിരമായി സ്ഥാനം ഒഴിയാൻ മന്ത്രി തയാറാകണം.
പ്രിൻസിപ്പൽ നിയമനത്തിൽ മന്ത്രി അനധികൃതമായി ഇടപെടുന്നുണ്ടെന്ന് മെയ് 17-ന് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് വിവരാവകാശ നിയമ പ്രകാരം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രിൻസിപ്പൽമാരെ നിയമിക്കാതെ ഇൻ ചാർജുമാരെ നിലനിർത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ മന്ത്രി തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. അധ്യാപികയായിരുന്ന കാലത്ത് മന്ത്രിയും ഇൻ ചാർജ് പ്രിൻസിപ്പലായി ഇരുന്നയാളാണ്.
സംസ്ഥാനത്തെ 9 സർവകലാശാലകളിൽ വൈസ് ചാൻസിലർമാരില്ല. സ്വന്തക്കാരെ വി.സിമാരായി നിയമിക്കാൻ പറ്റില്ലെന്ന് മനസിലാക്കിയ സർക്കാർ ഇൻ ചാർജുകാരെ വച്ചിരിക്കുകയാണ്. 9 സർവകലാശാലകളിൽ വി.സിമാർ ഇല്ലാത്ത അവസ്ഥ സംസ്ഥാനത്ത് ഇതുവരെയുണ്ടായിട്ടില്ല. വി.സി നിയമനത്തിനുള്ള നടപടികൾ ഇപ്പോൾ തുടങ്ങിയാൽ പോലും പൂർത്തിയാക്കാൻ ആറു മാസമെടുക്കും. മാർക്ക്, പ്രബന്ധ വിവാദങ്ങൾ വന്നതോടെ കേരളത്തിലെ സർവകലാശാലകളുടെ വിശ്വാസ്യതയാണ് സർക്കാർ തകർത്തത്. അതിന്റെ പ്രധാന ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
Featured
ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ, തിക്കിലും തിരക്കിലും 18 പേർ മരിച്ചു

ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
Featured
മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.
Delhi
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 weeks ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login