തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് ധനവകുപ്പിന്റെ ഉത്തരവ്; നിയമസഭയിൽ പരസ്പരം ഏറ്റുമുട്ടി മന്ത്രിമാരായ കെ എൻ ബാലഗോപാലും എം വി ഗോവിന്ദനും

തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധനവകുപ്പിന്റെ ഉത്തരവിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. എതിർപ്പ് പരസ്യമാക്കിയ മന്ത്രി നിയമസഭയിൽ ധനവകുപ്പിന്റെ ഉത്തരവിനെതിരായ നിയമസാധുത പരിശോധിക്കുമെന്നും നിലപാട് കടുപ്പിച്ചു. ധനവകുപ്പ് ഉത്തരവ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭരണ അധികാരത്തെ ബാധിക്കുമെന്നും, അധികാര വികേന്ദ്രീകരണത്തെ ഇല്ലാതാക്കുമെന്ന ആക്ഷേപത്തെ ഗൗരവമായി കാണുന്നുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. തൻറെ വകുപ്പുമായി യാതൊരുവിധ കൂടിയാലോചനയോ ചർച്ചയോ കൂടാതെയാണ് ധനവകുപ്പിന്റെ ഈ തീരുമാനമെന്നും എം വി ഗോവിന്ദൻ തുറന്നടിച്ചു.

എന്നാൽ അധികാരം കവർന്നെടുക്കാൻ അല്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വിശദീകരിച്ചു. ട്രഷറിയിലെ ധനകാര്യ മാനേജ്മെൻറ് ഭാഗമായിട്ടാണ് ഉത്തരവെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിലാണ് മന്ത്രിമാർ പരസ്പരം ഏറ്റുമുട്ടിയത്.

Related posts

Leave a Comment