പ്രതിപക്ഷ നേതാവിന് നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പറവൂർ മണ്ഡലത്തിലെ ഡിഎൽപി ബോർഡുകൾ ഉദ്ഘാടനം നിർവഹിച്ച സ്ഥലം എംഎൽഎയും പ്രതിപക്ഷ നേതാവുമായ വിഡി സതീശന് നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്.ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഡിഫക്ട് ലയബിലിറ്റി പീരിയഡ് അഥവാ പരിപാലന കാലാവധി സൂചിപ്പിക്കുന്നവയാണ് ഡി.എൽ.പി. ബോർഡുകൾ

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പറവൂർ നിയോജകമണ്ഡലത്തിലെ ഡി.എൽ.പി ബോർഡുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ നിർവ്വഹിച്ചു.ജനങ്ങൾക്ക് ഏറെ ഗുണം ലഭിക്കുന്ന ഈ പ്രവർത്തനത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവിന് നന്ദി അറിയിക്കുന്നു.
റോഡ് പരിപാലന സമയം( DLP) റോഡിന്റെ ഇരു വശവും ബോർഡുകളിൽ പ്രദർശിപ്പിക്കുന്നത് ജനങ്ങൾക്ക് ഏറെ ഗുണകരമാകും.നിയോജക മണ്ഡലത്തിൽ ഇത് പരസ്യപ്പെടുത്തുന്നതിന് തുടക്കം കുറിച്ച MLA മാർക്ക് പ്രത്യേക നന്ദി.

Related posts

Leave a Comment