Connect with us
48 birthday
top banner (1)

chennai

കുവൈറ്റിലെ തീപിടിത്തത്തില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചതായി മന്ത്രി കെ.എസ്. മസ്താന്‍

Avatar

Published

on

ചെന്നൈ: കുവൈറ്റിലെ മന്‍ഗഫിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചതായി സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താന്‍. തഞ്ചാവൂര്‍, രാമനാഥപുരം, വില്ലുപുരം സ്വദേശികളായ രാമ കറുപ്പന്‍, വീരസാമി മാരിയപ്പന്‍, ചിന്നദുരൈ കൃഷ്ണമൂര്‍ത്തി, മുഹമ്മദ് ഷെരീഫ്, ഗുനാഫ് റിച്ചാര്‍ഡ് റായ് എന്നിവരാണ് മരിച്ചത്.

ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍, കുവൈറ്റിലെ തമിഴ് സംഘടനകളാണ് മരിച്ചവരുടെ വിവരങ്ങള്‍ കൈമാറിയത്. വിദേശത്തെ തമിഴ് സംഘടനകള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം മരിച്ചവരെ തിരിച്ചറിയാന്‍ കാലതാമസം വരും.

Advertisement
inner ad

ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടന്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ബുധനാഴ്ച പുലര്‍ച്ച നാലു മണിക്കാണ് കുവൈത്തിലെ മന്‍ഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തില്‍പെട്ടത്.

മലയാളികളടക്കം 49 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 24 മലയാളികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ 196 പേരായിരുന്നു താമസിച്ചിരുന്നത്.തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതല്‍ മരണങ്ങളും. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ചിലര്‍ താഴേക്ക് ചാടി. ദുരന്തകാരണം അന്വേഷിക്കാന്‍ ഉത്തരവായിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

കൊക്കെയ്ൻ കടത്ത്; തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ അറസ്റ്റിൽ

Published

on

ചെന്നൈ: തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ ലഹരിക്കടത്ത് കേസിൽ അറസ്റ്റിൽ. മുൻ ഡിജിപി രവീന്ദ്രനാഥിന്റെ മകൻ അരുൺ ആണ് ചെന്നൈയിൽ ലഹരിമരുന്നുമായി പിടിയിലായത്. നൈജീരിയൻ പൗരന്മാരായ രണ്ട് പേർക്കൊപ്പം നന്ദമ്പാക്കത്ത് നിന്നാണ് അരുണിനെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപയും 2 ഫോണും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. 40കാരനായ അരുണിനൊപ്പം 42 കാരനായ എസ് മേഗ്ലാൻ, 39കാരനായ ജോൺ എസി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. 3.8 ഗ്രാം കൊക്കെയ്നാണ് ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തിയത്. സിന്തറ്റിക് ലഹരി മരുന്ന് വിൽപനയുടെ ശൃംഖല തകർക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്നാണ് ഗ്രേറ്റർ ചെന്നൈ പൊലീസ് വിശദമാക്കുന്നത്.

Continue Reading

chennai

തമിഴ്നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു: ആളപായമില്ല

Published

on

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സര്‍ക്കാര്‍ ബസിനാണ് തീപിടിച്ചത്. പുക പടരുന്നത് കണ്ട ഡ്രൈവര്‍ ഉടനെ ബസ് നിര്‍ത്തി തീ പടരുന്നതിന് മുന്‍പേ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

ബസ് ഒതക്കല്‍ മണ്ഡപം ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഉടനെ വാഹനം നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. പിന്നാലെ ബസ് മുഴുവനായും തീപടര്‍ന്നു. വിവരം അറിയിച്ച ഉടനെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് സംഘം സംഭവസ്ഥലത്തെത്തി. അരമണിക്കൂറോളമെടുത്താണ് തീയണച്ചത്.

Advertisement
inner ad

തീപിടിത്തം ഉണ്ടാകാനുള്ള കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. സമയോചിതമായ ഇടപെടല്‍ നടത്തിയ ബസ് ഡ്രൈവറേയും കണ്ടക്ടറേയും ജില്ലാ ഭരണകൂടം അഭിനന്ദിച്ചു.

Advertisement
inner ad
Continue Reading

chennai

ഭാര്യയുടെ പ്രസവം ചിത്രീകരിച്ച് യൂട്യൂബിലിട്ടു: തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ കേസ്

Published

on


ചെന്നൈ: തനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്തി ദുബൈയില്‍ ‘ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി’ നടത്തി വിവാദത്തിലായ പ്രമുഖ തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെ നിയമക്കുരുക്കിലാക്കി മറ്റൊരു വിവാദവും. ഇത്തവണ ഭാര്യയുടെ പ്രസവം ചിത്രീകരിക്കുകയും കുഞ്ഞിന്റെ പൊക്കിള്‍ കൊടി യൂട്യൂബര്‍ തന്നെ കത്രിക കൊണ്ട് മുറിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവിട്ടത്.

ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് സര്‍വീസസ് (ഡി.എം.എസ്) ഇര്‍ഫാനും പ്രസവം നടന്ന ഷോളിംനല്ലൂരിലെ സ്വകാര്യ ആശുപത്രിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെ വിവാദത്തില്‍പ്പെട്ട വിഡിയോകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായി പരിശീലനം ലഭിച്ചവര്‍ മാത്രം ചെയ്യുന്ന പൊക്കിള്‍ക്കൊടി മുറിക്കല്‍ ഇദ്ദേഹത്തെ കൊണ്ട് ചെയ്യിച്ച ആശുപത്രി അധികൃതര്‍ കാണിച്ചത് തികഞ്ഞ അനാസ്തയാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ മേഖലയിലുള്ളവര്‍ തന്നെ രംഗത്തെത്തിയിരുന്നു.

Advertisement
inner ad

ജൂലൈ 24നായിരുന്നു ഭാര്യയുടെ പ്രസവം. കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ യൂട്യൂബ് ചാനലിലൂടെ വിഡിയോ പുറത്തുവിടുന്നത്. ഇര്‍ഫാന്‍ ഭാര്യയോട് സംസാരിക്കുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളുണ്ടായിരുന്നു. അതുപോലെ, പ്രസവ സമയത്ത് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറിയ യൂട്യൂബര്‍ക്ക് ഒരു ഡോക്ടര്‍ ഒരു ജോടി കത്രിക എടുത്ത് ഇര്‍ഫാന്റെ കൈയില്‍ നല്‍കുന്നതും അത് ഉപയോഗിച്ച് പൊക്കിള്‍ കൊടി മുറിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം. രണ്ട് ദിവസം കൊണ്ട് 14 ലക്ഷം പേരാണ് വിഡിയോ കണ്ടത്.

തമിഴ്നാട് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ആശുപത്രിക്കെതിരെ നടപടിയുണ്ടായേക്കും. വിദേശത്ത് നടത്തിയ പ്രെനറ്റല്‍ ടെസ്റ്റിന് ശേഷം ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്തി ഇര്‍ഫാന്‍ നേരത്തെ വിവാദത്തില്‍ പെട്ടിരുന്നു.

Advertisement
inner ad
Continue Reading

Featured