മന്ത്രി ആർ ബിന്ദു രാജിവെച്ചില്ലെങ്കിൽ ശക്തമായ പ്രതിപക്ഷ സമരം നേരിടേണ്ടിവരും: വിഡി സതീശന്‍

ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഇടപെടലാണ് കണ്ണൂർ സർവകലാശാല വിസി നിയമനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനർനിയമനത്തില്‍ ആർ ബിന്ദുവിന്‍റെ ഇടപെടൽ വ്യക്തമാണ്. മന്ത്രി സ്ഥാനത്ത് തുടരാൻ അവർക്ക് യോഗ്യതയില്ല. മന്ത്രിയുടെ രാജിവേണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടുവെന്നും അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും സതീശന്‍ പറഞ്ഞു. അനാവശ്യമായ സർക്കാർ ഇടപെടലുകൾക്ക് വഴങ്ങി കൊടുത്ത ഗവർണർ കുറ്റക്കാരനാണ്. സമ്മർദത്തിനു വഴങ്ങി കണ്ണൂർ വിസിയെ പുനർനിയമിച്ചത് തെറ്റാണെന്നും ചാൻസിലർ പദവിയിൽ ഇരിക്കാൻ ഗവർണർ യോഗ്യനാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment