സ്ത്രീപീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രന്റെ ശ്രമം.

സ്ത്രീപീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രന്റെ ശ്രമം. എൻ.സി.പി സംസ്ഥാന സമിതി അംഗം ജി.പത്മാകരനെതിരായ പീഡന പരാതി ഒതുക്കി തീർക്കാനാണ് മന്ത്രി ശശീന്ദ്രൻ ഇടപെട്ടത്. പരാതി നല്ല നിലയിൽ തീർക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് പറയുന്ന ഫോൺ സന്ദേശം പുറത്തായി. നല്ല നിലയിൽ എന്നാൽ എങ്ങനെയാണ് എന്ന പിതാവിന്റെ ചോദ്യത്തിന് മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞു മാറുകയും ചെയ്തു. ഗംഗ ഹോട്ടലിലെ മുതലാളി പത്മാകരൻ തന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് കുട്ടിയുടെ അച്ഛൻ പറയുന്നതും ശബ്ദ സന്ദേശത്തിലുണ്ട്. പത്മാകരനുപുറമെ രാജീവ് എന്ന ആർക്കെതിരെയും പരാതിയുണ്ട്. പരാതി നൽകിയിട്ടുള്ള യുവതി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി മത്സരിച്ചിരുന്നു. കൊല്ലത്തെ പ്രാദേശിക എൻ.സി.പി നേതാവിന്റെ മകളുമാണ് ഇവർ. എല്ലാവരും കൊല്ലം കുണ്ടറ സ്വദേശികളാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് കുണ്ടറയിൽ ഹോട്ടൽ നടത്തുന്ന പത്മാകരൻ യുവതിയെ അവിടേക്കു വിളിച്ചു കയറ്റുകയായിരുന്നു. കഴിഞ്ഞമാസം ഇരുപത്തിയാറാം തീയതി എൻ.സി.പിയുടെ പ്രാദേശിക ഗ്രൂപ്പിൽ യുവതിയുടെ ഇലക്ഷൻ പോസ്റ്റർ അടങ്ങുന്ന പത്മാകരന്റെ വോയിസ് വന്നിരുന്നു. ഇത് യുവതിയിൽ മാനസികസമ്മർദ്ദം ഉണ്ടാക്കി. പിന്നാലെ യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി അതിലൂടെ മോശമായ പോസ്റ്റുകളും മെസ്സേജുകളും ഇടുകയും ചെയ്തു. ഇതിന്റെ പിന്നിലും പത്മകാരനും രാജീവും ആണെന്നുള്ള പരാതിയും കുണ്ടറ പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ട്. എന്നാൽ പോലീസ് കാര്യമായി ഈ കേസിൽ ഇടപെടുന്നില്ല എന്ന പരാതിയും നിലവിലുണ്ട്.

Related posts

Leave a Comment