Connect with us
48 birthday
top banner (1)

Kerala

സിപിഎമ്മിൽ പുതിയ കലഹം: ഹംസയുടെ രാജിക്കു പിന്നിൽ മന്ത്രി അബ്ദു റഹ്മാന്റെ ഇടപെടൽ

Avatar

Published

on

View Preview

മലപ്പുറം: സിപിഎമ്മിൽ പുതിയ പോര്. മന്ത്രി അബ്ദു റഹ്മാനുമായുള്ള അഭിപ്രായ ഭിന്നത മൂലം വക്കഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ച ടി.കെ. ഹംസയെ അനുനയിപ്പിക്കാൻ നേതൃത്വം ഇടപെ‌ട്ടു. രാജിയിൽ നിന്നു പിന്തിരിയണമെന്നാണ് ഹംസയോടു പാർട്ടി നിർദേശിച്ചിരിക്കുന്നത്. എന്നാൽ അബ്ദു റഹ്മാന്റെ അപമാനം സഹിച്ച് സ്ഥാനത്തു തു‌ടരാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. പ്രായാധിക്യമാണ് രാജിക്കു പറയുന്ന കാരണമെങ്കിലും മലപ്പുറത്തെ സിപിഎമ്മിലെ അഭിപ്രായ ഭിന്നതായാണ് മറ നീക്കി പുറത്തു വന്നത്.,
ടി.കെ ഹംസയ്ക്കെതിരെ വഖഫ് ബോഡിൽ നടന്നത് ആസൂത്രിത നീക്കമാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ടികെ ഹംസ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന് കാട്ടി ജൂലൈ 18 ന് നോട്ടീസ് വായിച്ചത് മന്ത്രി അബ്ദുറഹ്മാന്റെ നിർദ്ദേശപ്രകാരമാണെന്നാണ് പുറത്തുവരുന്നത്. മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ടികെ ഹംസ ചെയർമാൻ സ്ഥാനം ഒഴിയുന്നതെന്നാണ് വിവരം. അതേസമയം, ഹംസയുടെ രാജി പ്രഖ്യാപനത്തിനിടെ വഖഫ് ബോർഡ് യോഗം ഇന്ന് കോഴിക്കോട്ട് നടക്കും.
അതിനിടെ, വഖഫ് ബോർഡ് പുതിയ അധ്യക്ഷനെ കണ്ടെത്താൻ സർക്കാർ സമസ്തയുടെ നിർദ്ദേശം തേടും. വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായി ടികെ ഹംസക്ക് ഭിന്നതകൾ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേ‍ർന്ന വഖഫ് ബോർഡ് യോ​ഗത്തിൽ ചെയർമാൻ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഉണ്ടായിരുന്നു.
ഹംസ രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. ഈ സാഹചര്യത്തിലാണ്
സ്ഥാനമൊഴിയുമെന്ന സ്ഥിരീകരണം വരുന്നത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ടികെ ഹംസ രം​ഗത്തെത്തി. പ്രായാധിക്യം കാരണമാണ് രാജി എന്നാണ് ടികെ ഹംസ വിശദീകരിക്കുന്നത്. മന്ത്രി അബ്ദുറഹ്മാനുമായി ഭിന്നത ഇല്ലെന്നും എൺപത് വയസു കഴിഞ്ഞവർ പദവികളിൽ നിന്നും മാറി നിൽക്കണമെന്നാണ് പാർട്ടി നയമെന്നും ടികെ ഹംസ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Thiruvananthapuram

മുഖ്യമന്ത്രിയുടെ വിശ്വസ്തന് ക്യാബിനറ്റ് പദവി: തീരുമാനം മന്ത്രിസഭ യോഗത്തില്‍

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന് കാബിനറ്റ് റാങ്ക്. മന്ത്രിസഭ യോഗത്തിലാണ് എബ്രഹാമിന് കാബിനറ്റ് റാങ്ക് നല്‍കാന്‍ തീരുമാനിച്ചത്. കിഫ്ബിയുടെ മസാല ബോണ്ട് ക്രമക്കേടില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കും കെ എം എബ്രഹാമും അറസ്റ്റ് ഭീതിയിലാണ്. ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ് ഇരുവരും. ഹൈക്കോടതി തള്ളിയാല്‍ സുപ്രീം കോടതിയില്‍ പോകാനാണ് ഇരുവരുടെയും നീക്കം. കാബിനറ്റ് റാങ്കുള്ളവരെ ചോദ്യംചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതിയും അറസ്റ്റ് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതിയും വേണം. എബ്രഹാമിന് കാബിനറ്റ് റാങ്ക് നല്‍കുന്നത് വഴി മൂന്ന് കോടിയുടെ അധിക ബാധ്യതയാണ് ഖജനാവിന് ഉണ്ടാകുന്നത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ 25 പേഴ്‌സണല്‍ സ്റ്റാഫുകള്‍, 12 താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരെ എബ്രഹാമിന് നിയമിക്കാം.

Continue Reading

Kerala

താപനില ഉയരും; ജാഗ്രത വേണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ എട്ടു ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്  ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. സാധാരണയേക്കാൾ 2 – 3  ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്.

Continue Reading

Kerala

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കാബിനറ്റ് പദവി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം എബ്രഹാമിന് കാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പിണറായിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന കെഎം എബ്രഹാമിനെ നേരത്തെ ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് ശേഷം വൻ ശമ്പളം നൽകി കിഫ്ബി സിഇഒയായി നിയമിച്ചത് വൻ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയായിരിക്കെ വാങ്ങിയതിനേക്കാള്‍ കൂടിയ ശമ്പളത്തിലായിരുന്നു നിയമനം. ചട്ടവിരുദ്ധമായി ഓരോ മാസവും കെ.എം എബ്രഹാം കൈപറ്റുന്നത് ഒരു ലക്ഷത്തിലധികം രൂപയാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
സർക്കാർ സർവീസിൽ നിന്ന് പെൻഷൻ പറ്റിയവർ അവസാനം വാങ്ങിയ ശമ്പളത്തിൽ നിന്ന് നിലവിലെ പെൻഷൻ കുറച്ച് വരുന്ന തുക മാത്രമേ പുനർനിയമനത്തിലെ വേതനമായി വാങ്ങാവൂ എന്ന ചട്ടമാണ് കെ.എം എബ്രഹാമിന്റെ കാര്യത്തിൽ ലംഘിച്ചത്. 2016ൽ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ കെ.എം എബ്രഹാം പുറപ്പെടുവിച്ച ഉത്തരവ് തന്നെ ലംഘിച്ചായിരുന്നു ശമ്പള വർധന. കെ.എം എബ്രഹാമിന് അവസാനം ലഭിച്ച ശമ്പളം 2.25 ലക്ഷം രൂപയായിരുന്നു. ഇതിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന പെൻഷൻ കുറച്ച ശേഷമുള്ള തുകമാത്രമേ വേതനമായി കൈപറ്റാൻ അർഹതയുണ്ടായിരുന്നുള്ളൂ. എന്നാൽ രണ്ടേമുക്കാൽ ലക്ഷം രൂപയാണ് കിഫ്ബിയുടെ സിഇഒ ആയിരിക്കെ കെ.എം എബ്രഹാം കൈപ്പറ്റിയത്.
പൊലീസ് വകുപ്പിൽ 190 കോൺസ്‌റ്റബിൾ–ഡ്രൈവർ തസ്‌തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലേയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് 11–ാം ശമ്പള പരിഷ്‌‌ക്കരണം നടപ്പാക്കുന്നതിന് അംഗീകാരം നൽകി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കാസർകോട്, വയനാട് വികസന പാക്കേജുകളിലാണ് വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകി. കേരള ബാങ്കിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോർട്ടി എം. ചാക്കോയെ നിയമിക്കാൻ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് നിയമനം. കേരള സ്റ്റേറ്റ് ഐടി മിഷനിൽ ഹെഡ് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് തസ്തികയിലേക്ക് എസ്. സനോപിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കും. അന്യത്രസേവന വ്യവസ്ഥയിലാണിത്.

Continue Reading

Featured