ശൂന്യാകാശത്തിൽ വെച്ച് ചിന്നഗ്രഹങ്ങളിൽ നിന്നും ഖനനം ചെയ്യാൻ ഒരുങ്ങി ശാസ്ത്രജ്ഞർ ; ഉദ്ദേശിക്കുന്നത് 3 .78 ലക്ഷം കോടിയുടെ ഖനനം

ഏതാണ്ട് നൂറുവർഷങ്ങൾക്ക് മുൻപ് തന്നെ ശൂന്യാകാശത്തിൽ വെച്ച് ഖനനം ചെയ്യാനുള്ള പദ്ധതികൾ ചർച്ചാവിഷയം ആയിരുന്നു . എന്നാൽ ഇതിനെ കുറിച്ച് വ്യക്തമായ ചർച്ചകൾ ആരംഭിച്ചിട്ട് ഏതാണ്ട് പത്തോളം വർഷം മാത്രമെ ആകുന്നുള്ളു . ശൂന്യാകാശത്തിൽ വെച്ച് ചിന്നഗ്രഹങ്ങളിൽ നിന്ന് ഭൂമിയിൽ വളരെ വിരളമായ മൂലകങ്ങളും ലോഹങ്ങളും ഖനനം ചെയ്യുന്നതിലൂടെ വലിയ ലാഭം ഉണ്ടാക്കാം എന്ന് പലരും പണ്ടേ മനസിലാക്കിയിരുന്നതുമാണ് . ഈ വിഷയത്തിൽ ഇപ്പോൾ ശ്രേദ്ധേയമായ പുരോഗതിയുണ്ടായിരിക്കുകയാണ് 4660 നെറിയസ് എന്ന് പേരിട്ടിരിക്കുന്ന ചിന്ന ഗ്രഹത്തിൽ നിന്ന് ഖനനം ചെയ്യാനാണ് ശാസ്ത്രജ്ഞർ ഉദ്ദേശിക്കുന്നത് . ഏതാണ്ട് മുട്ടയുടെ ആകൃതിയും 330 മീറ്റർ വ്യാസമുള്ള ചിന്ന ഗ്രഹത്തിൽ നിന്ന് 5 ബില്യൺ ( 3 .78 ലക്ഷം കോടി രൂപ ) മൂല്യമുള്ള മൂലകങ്ങൾ ഖനനം ചെയ്യാം എന്നാണ്ശാസ്ത്രജ്ഞരുടെ നിഗമനം .

എന്നാൽ ഭൂമിയുടെ ഏറ്റവും അടുത്തായി 4660 നെറിയസ് സഞ്ചരിക്കുന്ന സമയങ്ങളിൽ മാത്രമെ ഖനനം സാധ്യമാകു . ഇപ്പോൾ ഭൂമിയുടെ അടുത്തായി സഞ്ചരിക്കുന്നുണ്ട് എങ്കിൽ കൂടെ അത്ര അടുത്തായല്ല സഞ്ചരിക്കുന്നത് ഏതാണ്ട് 3.9 മില്യൺ കിലോമീറ്റർ അകലെ ആയിരിക്കും ഇതിന്റെ സഞ്ചാരപാത . ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്റെ ഏതാണ്ട് പത്തുമടങ്ങ് വരും ഇത് . എന്നാൽ 39 വർഷങ്ങൾക്ക് ശേഷം ഈ ചിന്ന ഗ്രഹം ഭൂമിയുടെ വളരെ അടുത്തായി സഞ്ചരിക്കുമെന്നും ആ സമയം ഭൂമിയിൽ നിന്നും അവിടെ പോയി ഖനനം നടത്താം എന്നുമാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത് .

Related posts

Leave a Comment