ബസുകളിൽ മിനിമം യാത്രക്കൂലി പത്തു രൂപ, ഈ മാസം പ്രാബല്യത്തിൽ വരുത്തും

കൊച്ചി: ഇന്ധന നികുതി കുറയ്ക്കാൻ വിസമ്മതിക്കുന്ന കേരള സർക്കാർ ബസ് യാത്രാ നിരക്ക് വർധിപ്പിക്കാനും ആലോചിക്കുന്നു. കെഎസ്ആർടിസിയിലടക്കം മിനിമം യാത്രക്കൂലി പത്തു രൂപയാക്കാനാണു നീക്കം. മിനിമം ചാർജും തുടർന്നുള്ള ഫെയർ സ്റ്റേജ് നിരക്കും വർധിപ്പിക്കാമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു നൽകിയ ഉറപ്പിലാണ് ഇന്നു മുതൽ നടത്താനിരുന്ന ബസ് സമരത്തിൽ നിന്ന് ബസ് ഉടമകൾ പിന്മാറിയത്. വിദ്യാർഥികളുടെ നിരക്കും വർധിപ്പിക്കും.
സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ചാർജ് വർധന അടക്കമുള്ള കാര്യങ്ങളിൽ ​ഗതാ​ഗത മന്ത്രി അനുകൂല നിലപാടെടുത്തു.
ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ.
ഡീസലിന് ഇന്ധന സബ്സിഡി അനുവദിച്ചിരുന്നെങ്കിൽ നിരക്ക് വർധനയിൽ നിന്ന് തല്ക്കാലം ബസ് ഉടമകൾ പിന്തിരിയുമായിരുന്നു. ഇതു മുന്നിൽകണ്ടാണ് സംസ്ഥാന വ്യാപകമായി ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് ഉന്ധനസമരം പ്രഖ്യാപിച്ചത്.
ഈ സമരത്തെ അട്ടിമറിക്കാൻ എറണാകുളത്തു ശ്രമമുണ്ടായി. സമരസ്ഥലത്തേക്ക് അതിക്രമിച്ചു കടന്നു വന്ന നടൻ ജോജു ജാർജിന്റെ ഇടപെടൽ അടക്കമുള്ള പ്രശ്നങ്ങൾ അതിന്റെ ഭാ​ഗമാണ്. അതിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാണ്. ഇന്ധന സമരം ശക്തമായി തുടരനാണു കോൺ​ഗ്രസ് തീരുമാനം,
സ്കൂൾ വാഹനങ്ങളിലടക്കം വലിയ തോതിലുള്ള നിരക്ക് വർധന ഏർപ്പെടുത്തിക്കഴിഞ്ഞു. ഓട്ടോ, ടാക്സി നിരക്കുകളും തോന്നുംപടിയാണ്.

Related posts

Leave a Comment