മിനി ദിലീപ് അനുസ്മരണം സംഘടിപ്പിച്ചു

വൈപ്പിൻ: കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നായരമ്പലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും, ബ്ലോക്ക് പഞ്ചായത്തംഗവും, ദളിത് കോൺഗ്രസിന്റെ സംസ്ഥാന അംഗവും, മഹിള കോൺഗ്രസ് നേതാവുമായിരുന്ന മിനി ദിലീപിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മിനി ദിലീപ് അനുസ്മരണം സംഘടിപ്പിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.പി.ജെ. ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ കെ.ജി. ഡോണോ മാസ്റ്റർ, വി.എസ്. സോളിരാജ്, ഡി.സി.സി. സെക്രട്ടറി എം.ജെ. ടോമി, മുനമ്പം സന്തോഷ്, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ്, പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, ജോബി വർഗീസ്, എൻ.ആർ. ഗിരീശൻ, ടി.എൻ. ലവൻ, എ.ജി. ഫൽഗുണൻ, അഗസ്റ്റിൻ മണ്ടോത്ത്, പി.കെ. രാജു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, മണ്ഡലം പ്രിസിഡന്റ് ലിയോ കുഞ്ഞച്ചൻ, എസ്.ഡി. ജോഷി, ആന്റണി വട്ടത്തറ തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment