മില്‍മയുടെ സങ്കടം

എൻ ശ്രീകുമാർ

ലയാളരാജ്യം കണികണ്ടുണര്‍ന്നിരുന്ന ‘മില്‍മ’യുടെ പാല്‍വെണ്മയുംസംശുദ്ധിയും മാര്‍ക്‌സിസ്റ്റുകള്‍ നശിപ്പിക്കുന്നു. മില്‍മ സംസ്ഥാന ഭരണസമിതി ഉദ്യോഗസ്ഥരെ പിന്‍വാതില്‍ വഴി വെച്ച് സിപിഎം കഴിഞ്ഞ ദിവസം പിടിച്ചെടുത്തു. ഈ ക്രിത്രിമ വിജയത്തിന്റെ അന്തിമ ഫലം ഹൈകോടതിയാണ് തീരുമാനിക്കുക. ചട്ടപ്രകാരം തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മേഖല സമിതി പിരിച്ച് വിട്ട് അഡ്മിനിസ്‌ടേറ്ററെ വെച്ചാണ് ഭരണം കൈക്കലാക്കിയത്. നശിപ്പിക്കാന്‍ മില്‍മകൂടി ബാക്കിയുണ്ടായിരുന്നു. അതിന്റെ കഴുത്തിലും കമ്മ്യൂണിസ്റ്റ് കഴുകന്മാരുടെ പിടിവീണിരിക്കുന്നുവെന്ന് സമകാലിക സംഭവങ്ങള്‍ വിശദീകരിച്ച് പറയാം. 40 കൊല്ലമായി മില്‍മയെ മനോഹരമായി പരിപോഷിപ്പിച്ചത് കോണ്‍ഗ്രസായിരുന്നു. കേരളീയരുടെ ആരോഗ്യമായിരുന്നു അത്. സിപിഎമ്മിന് പണം പിടുങ്ങാനുള്ള ഒരു സഹകരണ വേദികൂടി ഒപ്പിച്ചോ? ഇനി കേരളത്തിലെ ക്ഷീര കര്‍ഷകരുടെ കാര്യം കണ്ടറിയണം. ക്ഷീര വികസന വകുപ്പ് ഭരിക്കുന്നത് സിപിഐയാണെങ്കിലും മരംമുറിച്ച് കടത്തിയവരായതിനാല്‍ സിപിഎമ്മാണ് അവിടേയും പേടിപ്പിച്ച്കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മില്‍മ എല്‍ഡിഎഫിന് എന്നായിരുന്നു പത്രന്യൂസ്. എന്നാല്‍എല്‍ഡിഎഫിനല്ല ,സിപിഎമ്മിനാണ് എന്നത് സത്യം.
സംസ്ഥാനത്ത് സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളെല്ലാം നശിച്ച് തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ് നിത്യവും പുറത്ത് വരുന്നത്. അവരുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നു. പ്രശ്‌നമില്ല എന്ന് പറയുന്ന സിപിഎം ജില്ലാ കമ്മിറ്റികള്‍ പക്ഷേ പണം കൊടുക്കുന്നകാര്യംമിണ്ടുന്നില്ല. കരുവന്നൂര്‍ ബാങ്കിലെ പണം നാട്ടുകാര്‍ക്ക് തിരിച്ച് കൊടുക്കാന്‍ തൃശൂരിലെ സിപിഎം ആസ്ഥാനമായ അഴീക്കോടന്‍ മന്ദിരം വിറ്റാലും തികയണമെന്നില്ല.
സിപിഎമ്മിലെപലനേതാക്കളുംകള്ളന്മാരായി ചിത്രീകരിക്കപ്പെടുന്നുവെന്ന് പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ പറയുന്നു. തൃശൂരില്‍ നിന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ പത്രങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍നിന്നും ഇത് വായിച്ചെടുക്കാം. അദ്ദേഹം പറയുകയാണ് .ഒരു ബന്ധവുമില്ലാത്ത കാര്യത്തിലക്ക് വെറുതെ വലിച്ചിഴക്കരുതെന്ന്.ഇത് സ്വന്തം പാര്‍ട്ടിക്കാരോടുള്ള അപ്രീതിതന്നെയാണ്.പ്രതിരോധം സ്വന്തമായി ചെയ്യേണ്ട അവസ്ഥയില്‍ പാര്‍ട്ടി നേതാക്കള്‍ എത്തിയിരിക്കുന്നുവെന്നാണ് ഈ പ്രസതാവന സൂചിപ്പിക്കുന്നത്.
5 കൊല്ലം കൂടി ഭരണം കിട്ടിയ സാഹചര്യത്തില്‍ സിപിഎമ്മിലെ കൊള്ളക്കാരെ വെറുതെ വിടാനാണ് സാദ്ധ്യത.സിപിഎമ്മിന് വോട്ട് ചെയ്തവരുംഇന്ന് ബാങ്കുകള്‍ക്ക് മുന്നില്‍ വെയിലത്ത് വരിനില്‍ക്കുകയാണ്. ഇത്തരം ക്യൂ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കണ്ട സൂത്രം സാമൂഹ്യാകലം പാലിക്കുന്നില്ലെന്ന് പറഞ്ഞ് കേസ്സെടുക്കലാണ്.
ജനത്തിന്റെ പണം പാര്‍ട്ടി തിന്നുന്നത് കേരളത്തിലാണ്. ബക്കറ്റ്പിരിവിലായിരുന്നു മുമ്പെല്ലാം.ഇപ്പോള്‍ സംഘത്തിലെ പണത്തിലാണ്.നവോത്ഥാന കാലത്തെ കക്കല്‍ എന്ന് ചരിത്രത്തില്‍ ഈ കൊള്ള ഇടം പിടിക്കും.പാവങ്ങളുടെ പണം പോയിട്ടും മുഖ്യമന്ത്രി മെക്കിട്ട് കയറുകയാണ്.ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും തെറ്റ് ചെയ്തവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നെല്ലാം പറഞ്ഞാല്‍ ജനത്തിന് പണം തിരികെ കിട്ടുമോ. പാര്‍ട്ടിക്കാരെബലാല്‍സംഗം ചെയ്ത നേതാക്കളെ തിരിച്ചെടുത്ത് ഉന്നത സ്ഥാനം നല്‍കിയവരാണ് സിപിഎം.
കോടതികളാണ് കേരളത്തില്‍ ഇനി രക്ഷയെന്ന്‌രണ്ട് മാസംമുമ്പ് ഈകോളത്തില്‍ പറഞ്ഞിരുന്നു.അത് കൂടുതല്‍ തെളിഞ്ഞ്‌വരുകയാണ്.നിയമ സഭയിലെ അതിക്രമത്തില്‍ സുപ്രീം കോടതിയില്‍ പോയി തല്ല്‌ചോദിച്ചുവാങ്ങിയെന്നല്ലേഎല്ലാവരുംപരിഹസിക്കുന്നത്.കഴിഞ്ഞ്‌വെള്ളിയാഴ്ച ഈകോളത്തിന്റെ ഹെഡിങ്ങ് ‘മണ്ണുണ്ണി ഭരണം’എന്നായിരുന്നു. ശരിയല്ലേ? ഭരിക്കുന്നവര്‍ മാത്രമല്ല ഉപദേശകരും മണ്ണുണ്ണികള്‍ തന്നെ.
സുപ്രീം കോടതിവിധിയെപ്പറ്റിപാര്‍ട്ടി പത്രത്തിലെ വാര്‍ത്തയില്‍പ്രതിക്കൂട്ടത്തില്‍ വി.ശിവന്‍കുട്ടിയുടെ പേരുണ്ട്. മന്ത്രിയെന്നില്ല.വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടിയെന്ന് അച്ചടിച്ച് ചരിത്രത്തിലേക്ക് കിടന്നാലുള്ള ലജ്ജ ഒഴിവാക്കാന്‍. ശിവന്‍കുട്ടിയെ മന്ത്രിയാക്കിയതേധിക്കാരമായിരുന്നു.എങ്കില്‍ പണി കൊടുത്തിട്ട് തന്നെ കാര്യമെന്ന് കോടതികളും കണ്ടുകാണണം. രാജിവെക്കില്ലെന്നാണ് മന്ത്രിപറയുന്നത്.വേണ്ട.കോടതിപിടിച്ച് പുറത്തിടുന്നതാണ് രസം.
സഹകരണമേഖല കഴുകന്മാര്‍ക്ക് കൊടുക്കരുതെന്ന് ബുധനാഴ്ച നിയമ സഭയില്‍ ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞത് കേട്ട് ജനത്തിന് കൈ തരിച്ചുകാണും. ആരാ കഴുകന്മാര്‍.കരുവന്നൂര്‍ ബാങ്കിലെ കഴുകന്മാരുടെ പേരെങ്കിലും മന്ത്രിക്ക് പറയാമല്ലോ.2ലക്ഷം കോടി രൂപയുള്ളസഹകരണ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്ക് സഹായകമായ നലപാട് ഉണ്ടാകരുതെന്ന് സിപിഎം മന്ത്രിപറഞ്ഞിരിക്കുന്നു. സിപിഎമ്മിന്റ ഭരണത്തിലുള്ള സംഘത്തിലെ പണം കൊള്ളയടിച്ചാല്‍ മിണ്ടരുതെന്നാണോ?
ഈഓണക്കാലംനാട്ടുകാര്‍ക്ക് കണ്ണീര്‍ക്കാലമാകും.രോഗവും പട്ടിണിയും തൊഴിലില്ലായ്മയുംകൂടി.കുത്തിവെപ്പ് മരുന്നില്ല. കോവിഡ് വന്ന് മരിച്ചവരുടെ പേരുകള്‍ പൂഴ്ത്തിയത് പുറത്ത് വന്നു.കള്ളവുമില്ലാ ചതിയുമില്ലായെന്ന് പാടാന്‍ കേരളത്തിലെ വിജയന്‍സര്‍ക്കാരിന് ആ വില്ല.പാടിയാല്‍സഹകരണ ബാങ്കുകളില്‍ പണം ഇട്ടവര്‍ ഭരണക്കാരുടെ കരണത്തടിക്കും.

Related posts

Leave a Comment