ഓണത്തിന് 60 വില്‍പ്പന കേന്ദ്രങ്ങളുമായി മില്‍മ

തിരുവനന്തപുരം: ഓണനാളുകളില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം പാലും തൈരും മറ്റ് മില്‍മ ഉത്പന്നങ്ങളും വാങ്ങിക്കുന്നതിന് വിപുലമായ സൗകര്യമൊരുക്കി മില്‍മ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട 60 മില്‍മ വില്‍പ്പന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക. തിരുവനന്തപുരത്ത് 25, കൊല്ലത്ത് 15, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 10 വീതം കേന്ദ്രങ്ങളാണ് മില്‍മ തിരുവനന്തപുരം മേഖല ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇന്നും നാളെയും രാവിലെ അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയും  21 ന് രാവിലെ അഞ്ചു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയുമാണ് പ്രവര്‍ത്തനസമയം.
തിരുവനന്തപുരത്ത് കാര്യവട്ടം, കല്ലമ്പള്ളി, കുളത്തൂര്‍, അമ്പലത്തിന്‍മുക്ക്, വഞ്ചിയൂര്‍, പോത്തന്‍കോട്, വെഞ്ഞാറമൂട്, കന്യാകുളങ്ങര, കമലേശ്വരം, ആറ്റുകാല്‍, വെള്ളയമ്പലം, തിരുമല, പൂജപ്പുര, പേയാട്, നെടുമങ്ങാട്, നെട്ടിറച്ചിറ, നന്തന്‍കോട്, മെഡിക്കല്‍ കോളേജ്, കള്ളിക്കാട്, പുളിയറക്കോണം, ഉച്ചക്കട ജംഗ്ഷന്‍, അരുമാനൂര്‍, നെടുങ്കാട്, കരമന എന്നിവിടങ്ങളിലെ മില്‍മ വില്‍പ്പന കേന്ദ്രങ്ങളിലും തിരുവനന്തപുരം ഡെയറിക്കു കീഴിലുള്ള മറ്റ് മില്‍മ സ്റ്റാളുകളിലും ഉത്പന്നങ്ങള്‍ ലഭിക്കും.

Related posts

Leave a Comment