Business
മിൽമ പാൽവില വർധന പ്രാബല്യത്തിൽ

കൊല്ലം: മിൽമ പാൽവില വർധന പ്രാബല്യത്തിൽ. ലിറ്ററിന് ആറു രൂപയാണു കൂടിയത്. എല്ലാ അര ലിറ്റർ പായ്ക്കുകളിലും മൂന്നു രൂപ വർധിച്ചു. പുതുക്കിയ വില:
ടോൺഡ് മിൽക്ക് (ഇളം നീല കവർ)
പഴയ വില 22, പുതിയ വില 25
ഹോമോജീനൈസ്ഡ് ടോൺഡ് മിൽക്ക് (കടും നീല കവർ)
പഴയ വില 23, പുതിയ വില 26
കൗ മിൽക്ക്
പഴയ വില 25 , പുതിയ വില 28
ഹോമോജീനൈസ്ഡ് ടോൺഡ് മിൽക്ക് (വെള്ള കവർ)
പഴയ വില 25, പുതിയ വില 28
എട്ട് രൂപ 57 പൈസയുടെ വർധനയാണ് മിൽമ നേരത്തെ ശുപാർശ ചെയ്തിരുന്നത്. ആറ് രൂപ കൂട്ടാൻ സർക്കാർ മിൽമക്ക് അനുമതി നൽകി. വിലക്കയറ്റത്തിൽ ജനം പൊറുതി മുട്ടുമ്പോഴാണ്, പാൽവില കുത്തനെ കൂട്ടാനുള്ള തീരുമാനം.
Business
ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് കൂടുതൽ ബുദ്ധിമുട്ടും, പലിശ ഉയരും

WEB DESK
ന്യൂഡൽഹി: രാജ്യത്ത് ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് കൂടുതൽ പ്രതിസന്ധിയിലാക്കി പലിശ നിരക്ക് ഇനിയും ഉയരുമെന്ന് സാമ്പത്തിക സർവേ. നാണ്യപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷം 6.8 ശതമാനമാണ്. ഇത് നിക്ഷേപത്തെ ബാധിക്കില്ല. പക്ഷേ, പലിശ നിരക്കുകൾ ഇനിയും കൂടും. ആഗോള വിപണിയിൽ രൂപയുടെ വില ഇനിയും ഇടിയും. ഒരു ഡോളറിന് 83 രൂപ വരെ ഉയർന്ന ഡോളർ ഇനിയും ശക്തമാകും. കയറ്റുമതി കൂടുന്നില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം സംഭവിക്കാമെന്നും സർവേയിലുണ്ട്. രൂപ ഡോളറിനോട് ഇനിയും ദുർബലമായേക്കുമെന്ന സൂചനയാണ് ഇതിലൂടെ ധനമന്ത്രി വ്യക്തമാക്കുന്നത്.
കൊവിഡ് വാക്സിനേഷനടക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തിരിച്ചുവരാൻ സഹായിച്ചുവെന്ന് സാമ്പത്തിക സർവേ പറയുന്നു. കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധി രാജ്യം മറികടന്നു. ധനകമ്മി നടപ്പ് വർഷം 6.4 ശതമാനമാണ്. സേവന മേഖലയിൽ വളർച്ച 9.1 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ വ്യവസായ രംഗത്ത് കനത്ത ആഘാതമാണ് ഉണ്ടായത്. 10.3 ശതമാനത്തിൽ നിന്നും വളർച്ച 4.2 ശതമാനമായി കുറഞ്ഞു. കാർഷിക രംഗത്തും നേരിയ പുരോഗതിയുണ്ടെന്ന് സർവെ പറയുന്നു.
2023 -24ൽ രാജ്യം 6 മുതൽ 6.8 ശതമാനം വരെ വളർച്ച ഇന്ത്യനേടുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ റിപ്പോർട്ട് സഭയിൽ വെച്ചു.
Business
ഷോപ്പ് ലോക്കല്‍2 വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

കോഴിക്കോട്: അയല്‍പ്പക്ക വ്യാപാരികളേയും പ്രാദേശിക വിപണികളേയും പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ ചെക്ക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വി. കെ. അനിതയ്ക്ക് കൈമാറി. രണ്ടാം സമ്മാനമായ 100 സ്വര്‍ണനാണയങ്ങളും വിജയികള്‍ക്ക് വിതരണം ചെയ്തു തുടങ്ങി.
“വികെസി തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചാരണം കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഗുണം ചെയ്തതായി” വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.”വികെസി അവതരിപ്പിച്ച ഷോപ്പ് ലോക്കല്‍ കാമ്പയിന് ഇന്ത്യയിലുടനീളം അയല്‍പ്പക്ക വ്യാപാരത്തെ വലിയ തോതില്‍ സ്വാധീനിച്ചുവെന്നതില് എനിക്ക് അതിയായ സന്തോഷമുണ്ട്. രണ്ടുലക്ഷത്തിലധികം ചെറുകിട കച്ചവടക്കാര്‍ പങ്കെടുത്ത പദ്ധതി കേരളത്തിനകത്തും പുറത്തും വന്‍ വിജയമായിരുന്നു. കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ അയല്‍പ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ”യെന്നും അദ്ദേഹം പറഞ്ഞു.
Business
ഹൈഡ്രജന്‍ ഫ്യൂവല്‍-സെല്‍ സാങ്കേതികവിദ്യ
ഇന്ത്യയില്‍ അവതരിപ്പിച്ച് എം.ജി മോട്ടോഴ്സ്

ഓട്ടോ എക്സ്പോയില്‍ ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ എംപിവി ഇയുഎന്‍ഐക്യു 7 പ്രദര്‍ശിപ്പിച്ചു
കൊച്ചി: ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയുള്ള പുതിയ എനര്‍ജി വാഹനങ്ങള്‍ (എന്‍ഇവി) ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച് എം.ജി മോട്ടോഴ്സ്. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ എംപിവി ഇയുഎന്‍ഐക്യു 7 ആണ് എം.ജി മോട്ടോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്.
മൂന്നാം തലമുറ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയുള്ള പുതിയ എനര്‍ജി വാഹനങ്ങള്‍ ഹരിതവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്.
2001ല്‍ ഫീനിക്സ് നമ്പര്‍ 1 ഫ്യുവല്‍ സെല്‍ വെഹിക്കിള്‍ പ്രൊജക്റ്റ് എന്ന നിലയിലാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സിസ്റ്റം ആദ്യമായി ആരംഭിച്ചത്. ഇപ്പോള്‍ പുതുതായി വികസിപ്പിച്ച മൂന്നാം തലമുറ ഇന്ധന സെല്‍ സിസ്റ്റം, പ്രോം പി390 എന്നും അറിയപ്പെടുന്നു, 60 ശതമാനം ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയോടെ 92 കെ.ഡബ്ല്യൂ പവര്‍ പ്രോം പി390 വാഹനം ഉറപ്പുനല്‍കുന്നു. ഇതിന് പരമാവധി 95 ഡിഗ്രി സെല്‍ഷ്യസില്‍ പ്രവര്‍ത്തിക്കാനും -30 ഡിഗ്രി തണുപ്പില്‍ യാത്രതുടങ്ങാനും കഴിയും.
സംയോജിത ഡിസൈന്‍, ഉയര്‍ന്ന പവര്‍ ഡെന്‍സിറ്റി, ഉയര്‍ന്ന ഈട്, ഉയര്‍ന്ന വിശ്വാസ്യത, മികച്ച പാരിസ്ഥിതിക പൊരുത്തപ്പെടുത്തല്‍ തുടങ്ങിയ അത്യാധുനിക സവിശേഷതകളോടെയാണ് വരുന്നത്. 92 കെ.ഡബ്ല്യൂ സിസ്റ്റം പവര്‍ ഉപയോഗിച്ച്, ലോകത്തെ മുന്‍നിര ഇന്ധന സെല്‍ സാങ്കേതികവിദ്യ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും സുഖസൗകര്യങ്ങള്‍, ഇന്ധന സമ്പദ്വ്യവസ്ഥ, സേവന ജീവിതം എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന പ്രകടന സൂചകങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നു. പ്രോം പി390 യുടെ ഇന്റ്റലിജന്റ്റ് കണ്ട്രോള് അല്‍ഗോരിതങ്ങള്‍ വാഹനത്തിന് മേല്‍ വേഗത്തിലുള്ള പ്രതികരണവും കൃത്യമായ നിയന്ത്രണവും വാഗ്ദാനം ചെയ്യുന്നു. ഇന്ധന സെല്‍ പാസഞ്ചര്‍ കാറുകള്‍, സിറ്റി ബസുകള്‍, ഇടത്തരം, ഭാരമുള്ള ട്രക്കുകള്‍, മറ്റ് വാഹന പ്ലാറ്റ്ഫോമുകള് എന്നിവയില്‍ ഇന്ധന സെല്‍ സംവിധാനം ഉപയോഗിക്കാം.
‘വര്‍ഷങ്ങളായി നൂതനത്വത്തിന്റെ സ്ഥിരമായ പര്യായമാണ് എംജി മോട്ടോര്‍. മനുഷ്യ കേന്ദ്രീകൃത സാങ്കേതികവിദ്യകളുടെയും സുസ്ഥിരതയുടെയും അടിസ്ഥാനത്തില്‍, വിനാശകരമായ മൊബിലിറ്റി പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങള്‍ ഇന്ത്യയില്‍ എത്തിയത്. വ്യവസായം ഇതര ഇന്ധന സാങ്കേതികവിദ്യകള്‍ പര്യവേക്ഷണം ചെയ്യുന്നത് തുടരുമ്പോള്‍, ലോകത്തിലെ മുന്‍നിര ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ – പ്രോം പി390 ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.’ – എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു.
മലിനീകരണരഹിതം, ഉയര്‍ന്ന കാര്യക്ഷമത, ഉയര്‍ന്ന ലോഡ്, വേഗത്തില്‍ ഇന്ധനം നിറയ്ക്കല്‍, നീണ്ട ബാറ്ററി ലൈഫ് എന്നിങ്ങനെ മികച്ച ഗുണങ്ങളാണ് ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ നല്‍കുന്നത്. ഹൈഡ്രജന്‍ ഇന്ധന സെല്ലില്‍ പ്രവര്‍ത്തിക്കുന്ന വാഹനമായ ഇയുഎന്‍ഐക്യു 7 ഉപയോഗിച്ച് ഈ പാരാമീറ്ററുകളില്‍ മികച്ച പ്രകടനം പ്രോം പി390 സിസ്റ്റം വാഗ്ദാനം ചെയ്യുന്നു, ഇതില്‍ കാര്‍ബണ്‍ ഉദ്വമനം പൂജ്യമാണെന്ന് മാത്രമല്ല, അത് വെള്ളം പുറത്തുവിടുകയും, വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു, ഒരു മണിക്കൂര്‍ ഡ്രൈവിംഗ് കൊണ്ട് 150 മുതിര്‍ന്നവര്‍ ശ്വസിക്കുന്ന വായുവിന് തുല്യമായ വായു ശുദ്ധീകരിക്കുകയും ചെയ്യുന്നു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login