ഒരൊറ്റ ഒഴിവിനായി ആയിരങ്ങളെ പൊരിവെയിലിൽ നിർത്തി മിൽമ ; കാണിച്ചത് കനിവില്ലാത്ത നന്മ

കൊല്ലം : ജില്ലയിലെ മിൽമ ഡയറിക്ക് മുൻപിൽ ഇന്നലെ കണികണ്ടത് കനിവു ഇല്ലാത്ത നന്മയാണ്. പുതിയ ഭരണസമിതി അധികാരമേറ്റു അതിനുശേഷമുള്ള ആദ്യ അഭിമുഖമാണ് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ പൊരിവെയിലിൽ നിർത്തി പൊരിച്ചത്. മിൽമ ഡയറിയിലെ ഡ്രൈവർ തസ്തികയിലേക്കുള്ള ഒരു താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖത്തിനാണ് ആയിരക്കണക്കിന് യുവാക്കൾ തടിച്ചുകൂടിയത്. കൊല്ലം തേവള്ളിയിലെ മിൽമ ഡയറിയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് രണ്ട് തസ്തികയിൽ ആയിരുന്നു ഒഴിവ്.

വാക്ക് ഇൻ ഇന്റർവ്യൂ സംബന്ധിച്ച് മിൽമ പത്രപരസ്യം നൽകിയിരുന്നു. ഒരു ഒഴിവു ഉണ്ടായിരുന്നതെങ്കിലും പരസ്യത്തിൽ അത് വ്യക്തമായിരുന്നില്ല. ഇതാണ് വലിയ തിരക്കിനിടയാക്കിയത്. ശമ്പളമായി 17,000 രൂപയും നിയമാനുസൃതമായ മറ്റാനുകൂല്യങ്ങളും നൽകുമെന്നതും സമീപ ജില്ലയിൽ നിന്ന് അടക്കമുള്ള ഉദ്യോഗാർത്ഥികളെ കൊല്ലത്ത് എത്തിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ മിൽമ ഡയറിയുടെ മുന്നിലേക്ക് ഉദ്യോഗാർഥികളുടെ ഒഴുക്കായിരുന്നു. വലിയ കൂട്ടം ആയതോടെ നിയന്ത്രിക്കാൻ അധികൃതർ പാടുപെട്ടു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പാടുപെട്ടു. സാമൂഹിക അകലം പാലിക്കുക ഉൾപ്പെടെ കോവിഡ് മാനദണ്ഡം പാലിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഒന്നും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. അഭിമുഖത്തിനായി ഓഫീസിലേക്ക് പ്രവേശിപ്പിച്ച അവരിൽനിന്ന് ബയോഡേറ്റ പോലും വാങ്ങി ഇല്ലെന്നും പേരും ഫോൺ നമ്പറും വാങ്ങി തിരികെ വിടുകയായിരുന്നു എന്നുമാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.

Related posts

Leave a Comment