Connect with us
head

Featured

മിൽമ പാൽവില വർദ്ധിപ്പിച്ചു. ഒറ്റയടിയ്ക്ക് 6 രൂപയുടെ വർദ്ധനവ്

മണികണ്ഠൻ കെ പേരലി

Published

on

പാലക്കാട്‌ : സംസ്ഥാനത്ത് മിൽമ പാൽവില വർദ്ധിപ്പിച്ചു. ഒറ്റയടിയ്ക്ക് 6രൂപയാണ് വർദ്ധിപ്പിച്ചത്. വില വർധന ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കർഷകന് ലിറ്ററിന് 5 രൂപ നാല് പൈസ വരെ വില വർധനവ് ലഭിക്കുമെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്. മണി പാലക്കാട് അറിയിച്ചു.പാൽ അനുബന്ധ ഉൽപ്പന്നങ്ങളായ തൈര്, മോര് , നെയ്യ് എന്നിവയുടെ വിലയിലും ആനുപാതികമായ വർദ്ധനവ് ഉണ്ടാവും. വിലവർധനയുടെ 83.75% കർഷകർക്ക് നൽകും. അതായത് ലിറ്ററിന് 5 രൂപ നാല് പൈസ വരെ വില വർധനവ് കർഷകന് ലഭിക്കും. ക്ഷീര മേഖലയെ കുറിച്ച് പഠനം നടത്തിയ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വില വർധനവ്. ഇതിന് സർക്കാരിന്റെ അനുമതി ഉണ്ടെന്നും കെ എസ് മണി അറിയിച്ചു.കാലിത്തീറ്റ ഉൾപ്പെടെ പാൽ ഉൽപാദനത്തിന്റെ അസംസ്കൃത വസ്തുക്കളുടെ കൂടിയ വിലയാണ് വില വർധനവിന് കാരണം. ഒരു ലിറ്റർ പാൽ ഉൽപാദിക്കുമ്പോൾ കർഷകന് 8.57 രൂപയുടെ നഷ്ടം സംഭവിക്കുന്നതായിട്ടാണ് കണ്ടെത്തിയത്. 2019 നു ശേഷം 2022ൽ മാത്രമാണ് മിൽമ കാലിത്തീറ്റയ്ക്ക് വില വർദ്ധിപ്പിച്ചിട്ടുള്ളത്, കാലിത്തീറ്റയുടെ അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഉടനെ ഒരു വില വർധനവിന് സാധ്യതയില്ല. സംസ്ഥാനത്തെ പാൽ ഉൽപാദനത്തിൽ 12% കുറവ് വന്നപ്പോൾ വിൽപ്പനയിൽ 12ശതമാനം അധികരിക്കുകയും ചെയ്തിട്ടുണ്ട് അതുകൊണ്ട് 24 ശതമാനം പാലിന്റെ കുറവാണ് അനുഭവപ്പെടുന്നത്. കർഷകർക്ക് ഉയർന്ന വില നൽകി പാൽ ഉൽപാദനം വർദ്ധിപ്പിച്ച് കുറവ് നികത്താനാണ് മിൽമ ശ്രമിക്കുന്നത്.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ട്രഷറികളിൽ ‘സാങ്കേതിക തകരാർ’ ; സംസ്ഥാനത്ത് ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറി സേവനങ്ങൾ തടസപെട്ടു. സാങ്കേതിക തകരാർ മൂലം രാവിലെ 11.30 മുതൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു. ഡാറ്റ ബേസിലും സർവ്വറിലുമുള്ള തകരാറിനെ തുടർന്നാണ് സേനനങ്ങൾ തടസപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു. 

Continue Reading

Featured

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, കെണിയായി കിഫ്ബി: സാമ്പത്തിക റിപ്പോർട്ട്

Published

on

തിരുവന്തപുരം: സംസ്ഥാനത്ത് അതീ​വ ​ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെന്നു സാമ്പത്തിക സർവേ. സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായി ഉയർന്നു. റെവന്യൂ വരുമാനം 12.86 ശതമാനമായെങ്കിലും പിടിച്ചു നിൽക്കാൻ ഇതു പോരെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കിഫ്‌ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്നതാണ് പൊതുകടം ഉയർത്തിയത്. കേന്ദ്ര ഈ നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്നാണു സർവേയിൽ പറയുന്നത്.
എന്നാൽ, ബജറ്റിനു പുറത്തു നിന്നുള്ള വായ്പകൾ സമാഹരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു പ്രതിപക്ഷം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ വായ്പകൾ സ്വീകരിക്കാനാവൂ. എന്നാൽ സിഎജിയുടെ വരുതിയിൽ പോലും വരാത്ത തരത്തിലാണ് കിഫ്ബി ഫണ്ടിലേക്കു സർക്കാർ പണം സ്വീകരിച്ചത്. 9.7 ശതമാനം വരെ കൊള്ളപ്പലിശ നൽകിയായിരുന്നു ഈ വായ്പകളെടുത്തത്. ഇതിന്റെ തിരിച്ചടവടക്കം വലിയ പ്രതിസന്ധിയിലാണ്. ഇത് അനുവദിക്കില്ലെന്നു കേന്ദ്ര സർക്കാർ കർശനമായ നിർദേശിച്ചതിലൂടെ കിഫ്ബി പദ്ധതികളെല്ലാം പാതിവഴിക്കായി. ഇനി ഈ വിഭാ​ഗത്തിൽ പദ്ധതി ഉണ്ടാകില്ലെന്നും വ്യക്തമാക്കപ്പെട്ടു.

സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നു റിപ്പോർട്ട്. കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞത് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതത്തിൽ 0.82 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്

Advertisement
head
Continue Reading

Featured

അദാനിയുടെ തട്ടിപ്പ്: രാജ്യ സഭയും ലോക്സഭയും നിർത്തിവച്ചു

Published

on

ന്യൂഡൽഹി: ഓഹരി വിപണിയിൽ അദാനി ​ഗ്രൂപ്പ് നടത്തിയ വൻ തട്ടിപ്പിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരകരിച്ചതോടെ ഇരുസഭകളും സ്തംഭിച്ചു. അദാനി ഗ്രൂപ്പ് ഓഹരി പെരുപ്പിച്ച് കാണിച്ച് വിപണിയിൽ കൃത്രിമം കാണിക്കുന്നുവെന്ന ഹിൻഡൻബർഗ് റിസേർച്ചിനെ ചൊല്ലിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ലോക് സഭയും, രാജ്യസഭയും രണ്ട് മണി വരെ നിർത്തിവച്ചു. സംയുക്ത പാർലമെൻററി സമിതിയോ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലോ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പാർലമെന്റിന്റെ ഇരു സഭകളും ചേർന്നയുടൻ തന്നെ പ്രതിപക്ഷം അദാനി വിഷയം ഉന്നയിച്ചു. എന്നാൽ ചർച്ചയില്ലെന്ന് ലോക് സഭ സ്പീക്കർ ഓം ബിർലയും രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകറും വ്യക്തമാക്കി. പ്രതിപക്ഷ ബഹളം ശക്തമായതോടെ ഇരുസഭകളും പിരിഞ്ഞു. ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷം കേന്ദ്രസർക്കാർ അദാനിയെ വഴിവിട്ട് സഹായിക്കുകയാണെന്ന് ആരോപിച്ചു. ജെപിസിയോ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻറെ മേൽനോട്ടത്തിലോ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Advertisement
head
Continue Reading

Featured