മിൽമ കാലിത്തീറ്റയ്ക്ക് വിലക്കിഴിവ് തുടരും ; വർദ്ധിച്ചു വരുന്ന വേനൽകൂടി കണക്കിലെടുത്താണ് ക്ഷീരകർഷകർക്ക് നൽകിവരുന്ന ആനുകൂല്യം ദീർഘിപ്പിക്കാൻ മിൽമ ഭരണസമിതി തീരുമാനിച്ചത്

തിരുവനന്തപുരം: ക്ഷീരകർഷകർക്കുള്ള പുതുവത്സര സമ്മാനമായി മിൽമ കാലിത്തീറ്റയ്ക്ക് ഏർപ്പെടുത്തിയ വിലക്കിഴിവ് 2022 ജനുവരി 31 വരെ നീട്ടി. കൊവിഡിനാൽ ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകരെ സഹായിക്കുന്നതിനാണ് മിൽമ ഗോമതി റിച്ച് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 25 രൂപയും മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 70 രൂപയും ഡിസംബർ മുതൽ വിലക്കിഴിവിൽ നൽകിവരുന്നത്.

വിലക്കിഴിവ് പ്രകാരം മിൽമ കാലിത്തീറ്റ ഫാക്ടറികളിൽ നിന്നും വിതരണം ചെയ്യുന്ന 1240 രൂപവില വരുന്ന 50 കിലോ മിൽമ ഗോമതി റിച്ച് കാലിത്തീറ്റ ചാക്കൊന്നിന് 1215 രൂപയ്ക്കും 1370 രൂപ വിലവരുന്ന 50 കിലോ മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റ 1300 രൂപയ്ക്കും ലഭിക്കും.

വർദ്ധിച്ചു വരുന്ന വേനൽകൂടി കണക്കിലെടുത്താണ് ക്ഷീരകർഷകർക്ക് നൽകിവരുന്ന ആനുകൂല്യം ദീർഘിപ്പിക്കാൻ മിൽമ ഭരണസമിതി തീരുമാനിച്ചത്. മിൽമ കാലിത്തീറ്റയ്ക്ക് അനുവദിച്ചിട്ടുള്ള അധിക വിലക്കിഴിവ് ക്ഷീരകർഷകർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മിൽമ ചെയർമാൻ കെ എസ് മണി അഭ്യർത്ഥിച്ചു.

Related posts

Leave a Comment