| BREAKING NEWS | വീണ്ടും അഴിമതി ; കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ കോടികൾ വിലമതിക്കുന്ന സ്ഥലം സ്വകാര്യ ഫ്ലാറ്റ് ഉടമകൾക്ക് നൽകി ; സി.പി.എം നേതാവ് കൂടിയായ ജി.സി.ഡി.എ ചെയർമാനെതിരെ ഇടത് മുൻ കൗൺസിലർ രംഗത്ത്

കൊച്ചി : വിശാല കൊച്ചി വികസന അതോറിറ്റി ചെയർമാൻ വി.സലീം കോടികളുടെ ക്രമേക്കേട് നടത്തിയതായി ആരോപണം. കൊച്ചി കോർപ്പറേഷനിലെ മുൻ ഇടത് കൗൺസിലറായിരുന്ന വി.ജെ ഹൈസിന്താണ് സി.പി.എം നേതാവ് കൂടിയായ ജി.സി.ഡി.എ ചെയർമാൻ സലീമിനെതിരെ രംഗത്ത് എത്തിയിട്ടുള്ളത്.

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ കോടികൾ വിലമതിക്കുന്ന സ്ഥലം സ്വകാര്യ ഫ്ലാറ്റ് ഉടമകൾക്ക് നൽകിയെന്നാണ് ആരോപണം. ജി.സി.ഡി.എ വിട്ട് നൽകിയ സ്ഥലത്ത് സ്റ്റേഡിയത്തിൻ്റെ ചുറ്റുമതിൽ പൊളിച്ച് നിയമ വിരുദ്ധമായി ടൈൽ വിരിച്ച് വഴിവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് വി.സലിം ചെർമാനായതിന് ശേഷം സർക്കാറിൻ്റെയും എക്സിക്യുട്ടീവ് കമ്മിറ്റിയുടെയുടെയും അനുമതി ഇല്ലാതയാണ് ഫ്ലാറ്റുടമകൾക്ക് കോടികൾ വാങ്ങി സ്ഥലം വിട്ട് നൽകിയത്.

നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനായി ജി.സി.ഡി.എയുടെ രേഖകളിൽ കൃത്രിമം കാണിക്കുകയും പ്രധാനപ്പെട്ട ഫയലുകൾ നശിപ്പിച്ചതായും ഇതുമായി ബന്ധപ്പെട്ട് മൂവാറ്റ്പുഴ വിജിലൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തതായും മുൻ ഇടത് കൗൺസിലറായ വി.ജെ.ഹൈസന്ത് വ്യക്തമാക്കി. കൂടാതെ സലിം ജി.സി.സി.എചെയർമാനായ ശേഷം സ്റ്റേഡിത്തിൽ നിന്നും നാല് കോടിയിലധികം രൂപയുടെ അഗ്നിശമന സുരക്ഷ ഉപകരണങ്ങൾ കളവ് പോയതായും മോഷണമുതലുകൾ കണ്ടത്താനോ പ്രതികളെ പിടികൂടാനോ ചെയർമാൻ്റെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചി മെട്രോ പൊളിറ്റൻ പ്രദേശത്തെ ആസൂത്രണ വികസത്തിനുള്ള അതോറിറ്റിയാണ് ജി.സി.ഡി.എ.കൊച്ചി കോർപ്പറേഷനും ജില്ലയിലെ ആറ് നഗരസഭകളും ഇരുപത്തിയഞ്ച് പഞ്ചായത്തുകളും അടങ്ങുന്നതാണ് ജി.സി.ഡി.എ യുടെ അധികാര പരിധി.

Related posts

Leave a Comment