Britain
ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു

പാരീസ്: ലോക പ്രശസ്ത ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. പാരീസിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാർത്ത പുറത്തുവിട്ടത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. പഴയ സോവ്യറ്റ് പ്രദേശമായ ചെക്ക് റിപ്പബ്ലിക്കിലാണ് ജനിച്ചതെങ്കിലും പിന്നീട് നാടു കടത്തപ്പെട്ടു. 1929 ഏപ്രിൽ ഒന്നിന് ചെക്ക് നഗരമായ ബ്രണോയിലായിരുന്നു മിലൻ കുന്ദേരയുടെ ജനനം. 1948 -ൽ ചെക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.1950 -ൽ പാർട്ടി പുറത്താക്കി. രാഷ്‌ട്രീയമല്ല, എഴുത്താണ് തന്റെ പോരാട്ട മാധ്യമമെന്നു പിന്നീട് വ്യക്തിമാക്കി. എഴുത്തിലെ നിലപാടുകൾ കാരണം 1979 ൽ കമ്യൂണിസ്റ്റ് ഭരണ കാലത്ത് അദ്ദേഹത്തിന് പൗരത്വം നിഷേധിക്കപ്പെട്ടു. പിന്നാലെ കുന്ദേരയുടെ കൃതികൾ ചെക്കോസ്ലോവാക്യയിൽ നിരോധിക്കപ്പെട്ടു. പിന്നീട് ഈ കൃതികൾ ഫ്രഞ്ച് ഭാഷയിൽ മൊഴിമാറ്റം ചെയ്യപ്പെട്ടു.
1984 -ൽ പ്രസിദ്ധീകരിച്ച, പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലുള്ള “ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്” എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്. എഴുത്തിലൂടെ പോരാട്ടം നടത്തിയ വിശ്വ പ്രസിദ്ധ സാഹിത്യകാരനാണ് വിട പറഞ്ഞത്.
1975 -ൽ ഫ്രാൻസിൽ അഭയം നേടിയ അദ്ദേഹത്തിന് 1981-ൽ ഫ്രഞ്ച് പൗരത്വം ലഭിച്ചു. വർഷങ്ങൾക്ക് ശേഷം 2019 ലാണ് ചെക്ക് സർക്കാർ വീണ്ടും പൗരത്വം നൽകിയത്. പക്ഷേ, പിന്നീടും കുന്ദേര ഫ്രാൻസിൽ തന്നെ താമസം തുടർന്നു. 1953 -ൽ മാൻ എ വൈഡ് ഗാർഡൻ എന്ന പേരിൽ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക് തുടങ്ങിയവയാണ് മറ്റു പ്രശസ്ത കൃതികൾ. ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ് ആണ് അവസാനത്തെ നോവൽ.
Britain
ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു

ലണ്ടൻ: ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു. 86വയസായിരുന്നു. 1966ലെ ലോകകപ്പ് ഫുട്ബോൾ കീരീടം നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന ബോബി ചാൾട്ടനെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിട്ടാണ് വിലയിരുത്തുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറായും സെൻട്രൽ മിഡ്ഫീൽഡറായും കളിച്ച ബോബി മധ്യനിരയിൽ നിന്നുള്ള പാസുകളും ലോങ് റേഞ്ച് ഷോട്ടുകളുമായിരുന്നു ബോബിയുടെ പ്രത്യേകത. 106 മൽസരങ്ങളിൽ ഇംഗ്ലണ്ടിന്റെ ജേഴ്സി അണിഞ്ഞ ബോബി ചാൾട്ടൻ 49ഗോളുകൾ നേടി. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ്. യുണൈറ്റഡ് കുപ്പായത്തില്‍ 758 മത്സരങ്ങളിലാണ് സര്‍ ബോബി ചാള്‍ട്ടന്‍ മൈതാനത്തിറങ്ങിയത്. ബോബി ചാള്‍ട്ടന്‍ 2020 മുതല്‍ ഡിമെന്‍ഷ്യ രോഗബാധിതനായിരുന്നു. ബോബി മ്യൂണിക്ക് വിമാനദുരന്തത്തിൽ നിന്ന് രക്ഷപെട്ട എട്ട് താരങ്ങളിലൊരാള്‍ കൂടിയാണ്.
Britain
വിമാനം ചതിച്ചു, ട്രൂഡോ 36 മണിക്കൂർ ഡൽഹിയിൽ കുടുങ്ങി

ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിനു സാങ്കേതിക തകരാർ. 36 മണിക്കൂർ യാത്ര വൈകിയ ട്രൂഡോയും സംഘവും ഇന്നലെ കാനഡയിലേക്കു മടങ്ങി. കനേഡിയൻ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ സാങ്കേതിക തകരാർ മൂലമായിരുന്നു ട്രൂഡോയും സംഘവും കുടുങ്ങിയതെന്ന് ഔദ്യോഗിക സ്ഥിരീകരണം.
അതേസമയം ജസ്റ്റിൻ ട്രൂഡോയുടെ മടക്കയാത്രയ്ക്കായി ഇന്ത്യ, എയർ ഇന്ത്യ വണ്ണിന്റെ സേവനം വാഗ്ദാനം ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും അവരുടെ അന്താരാഷ്ട്ര യാത്രകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 777 വിമാനങ്ങളാണ് എയർ ഇന്ത്യ വൺ.എന്നാൽ നിർദ്ദേശം സമർപ്പിച്ച് ഏകദേശം ആറ് മണിക്കൂറിന് ശേഷം കാനഡ ഈ വാഗ്ദാനം നിരസിക്കുകയും അവരുടെ വിമാനത്തിനായി കാത്തിരിക്കുകയാണെന്ന് സർക്കാരിനോട് പ്രതികരിക്കുകയും ചെയ്തു.
സെപ്റ്റംബർ എട്ടിന് ഡൽഹിയിലെത്തിയ ജസ്റ്റിൻ ട്രൂഡോ രണ്ട് ദിവസത്തിന് ശേഷം 10 ന് കാനഡയിലേക്ക് മടങ്ങേണ്ടതായിരുന്നു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തി ട്രൂഡോയെ യാത്രയാക്കി.
Britain
ഉമ്മൻ ചാണ്ടി പ്രവാസികളുടെ എക്കാലത്തെയും അഭയത്തണൽ: ഒ.ഐ.സി.സി. ബ്രിട്ടീഷ് കൊളംബിയ

വാൻകൂവർ :ഒ ഐ സി സി, കാനഡ, ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “അമരസ്മരണ” എന്ന പേരിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. സംസ്കാര സാഹിതി എറണാകുളം ജില്ലാ ചെയർമാൻ വിൽഫ്രഡ് എച്ച് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പ്രൊവിൻഷ്യൽ പ്രസിഡന്റ് ജോർജ്ജ് വർഗീസ് തേയ്ക്കാനത്തിൽ അധ്യക്ഷത വഹിച്ച അമരസ്മരണയിൽ കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. മേഘ മോഹൻ, റവ. രാജൻ മാത്യു, എന്നിവർ സംസാരിച്ചു. പ്രൊവിൻഷ്യൽ ജനറൽ സെക്രട്ടറി സാമുവൽ ജോൺ വിൽഫ്രഡ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ബ്ലസൻ വർക്കി ഉമ്മൻ നന്ദിയും അർപ്പിച്ചു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login