പാല്‍വില ലിറ്ററിന് 5 രൂപ കൂട്ടണമെന്ന് മിൽമ

തിരുവനന്തപുരം: ക്ഷീരകര്‍ഷകരെ സഹായിക്കാൻ സംസ്ഥാനത്ത് പാല്‍വില ലിറ്ററിന് 5 രൂപ കൂട്ടണമെന്ന് മില്‍മ ചെയര്‍മാന്‍. കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു. വില വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇദ്ദേഹം സർക്കാരിന് സമർപ്പിച്ച ശുപാർശയിൽ പറയുന്നു.എന്നാല്‍, പാല്‍ വില ഇപ്പോള്‍ വര്‍ധിപ്പിക്കില്ലെന്ന് വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. വിലകൂട്ടാനുള്ള മില്‍മയുടെ ശിപാര്‍ശ സര്‍ക്കാരിന് ലഭിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു. ക്ഷീരവികസന വകുപ്പും സര്‍ക്കാരും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണ്ടതെന്ന് മന്ത്രി അറിയിച്ചു.

Related posts

Leave a Comment