“സൈനിക വ്യായാമം”; യു.എ.ഇ നിവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ

യു.എ.ഇ: ഇന്ന് മുതൽ സെപ്റ്റംബർ 18 ശനിയാഴ്ച്ചവരെ യു.എ.ഇ ആഭ്യന്തര മന്ത്രാലയം “സൈനിക വ്യായാമം” സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഇതിൻറെ ഭാഗമായി യു.എ.ഇ നിവാസികൾക്ക് വരും ദിവസങ്ങളിൽ പൊതുനിരങ്ങളിൽ സൈനിക വാഹനങ്ങൾ കണ്ടേക്കാം, എന്നാൽ അവ ചിത്രീകരിക്കാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഡാമൻ/5 -ൻറെ ഫീൽഡ് വ്യായാമങ്ങൾ നടക്കും.

വാഹനങ്ങൾ ചിത്രീകരിക്കുന്നത് ഒഴിവാക്കാനും വ്യായാമങ്ങൾ നടക്കുന്ന സൈറ്റുകൾ ഒഴിവാക്കാനും പോലീസ് യൂണിറ്റുകൾക്ക് വഴി നൽകാനും യു.എ.ഇ നിവാസികൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related posts

Leave a Comment