ഡല്‍ഹിയില്‍ ഭൂചലനം

ന്യൂഡല്‍ഹിഃ കോവിഡ് വ്യാപനം പൂജ്യത്തോടടുക്കുന്ന ഡല്‍ഹിയില്‍ ഇന്നു രാവിലെയുണ്ടായ നേരിയ ഭൂചലനം ആശങ്കയുണ്ടാക്കി. രാവിലെ 6.42 ന്ആയിരുന്നു ഭൂചലനം. ആളപായമോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍, ഡല്‍ഹി മെട്രോ റെയില്‍ സര്‍വീസിനെ ഭൂചലനം ബാധിച്ചു. മെട്രോ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഭൂചലനം രേഖപ്പെടുത്തിയ ഉടന്‍ തന്നെ മുന്‍കരുതലായി ട്രെയ്നുകള്‍ക്ക് വേഗത കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി. ഓടിക്കൊണ്ടിരുന്ന എല്ലാ ട്രെയ്നുകളും അടുത്ത പ്ലാറ്റ്ഫോമില്‍ പിടിച്ചിട്ടു. ആനന്ദ് നഗര്‍, ബദര്‍പുര്‍ സ്റ്റേഷനുകളുടെ പാസഞ്ചര്‍ ഗേറ്റുകള്‍ അടച്ചിട്ടു. ഒരു മണിക്കൂറോളം വലിയ തിരക്കാണ് ഈ സ്റ്റേഷനുകളില്‍ ഉണ്ടായത്. കോവിഡ് മൂലം ഒരു വര്‍ഷത്തോളം അടച്ചിട്ടിരുന്ന മെട്രോ ട്രെയിനുകളില്‍ ഇന്നു മുതല്‍ പൂര്‍ണ തോതില്‍ യാത്രക്കാരെ അനുവദിച്ചിട്ടുണ്ട്.

Related posts

Leave a Comment