വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിയെടുത്തിയ അതിഥി തൊഴിലാളി പിടിയിൽ

കൊച്ചി: മഞ്ഞപ്രയില്‍ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളി പിടിയില്‍.കൽക്കട്ട സ്വദേശി അമൃത റോയി (30) യെയാണ് കാലടി പോലീസ് പിടികൂടിയത്. മദ്യപിച്ചെത്തിയ ഇയാൾ അരയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് വീട്ടമ്മയുടെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മക്കൾ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് പിന്നാലെയെത്തി പിടി കൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കാർത്തിക്കന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ കെ ഷബാബ്, സ്തീഷ് കുമാർ, ഉണ്ണികൃഷ്ണൻ, ജോയി എസ്, സി.പി. ഒ. ജയന്തി, രജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

Leave a Comment