Connect with us
48 birthday
top banner (1)

Featured

ഇതര സംസ്ഥാന തൊഴിലാളികൾ കൊണ്ടുപോകുന്നത്
42,000 കോടി, തടയിടണമെന്ന് ഐഎൻടിയുസി

Avatar

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്നു കടത്തുന്നത് 42,000 കോടി രൂപയെന്ന് ഐഎൻടിയുസി. കുറഞ്ഞ വേതനത്തിന് ജോലിക്ക് ആളെ ലഭിക്കുന്നു എന്നതുകൊണ്ട്, സമസ്ത മേഖലകളിലും ഇവരെ ജോലിക്കു നിയോ​ഗിക്കുന്നതു മൂലം സംസ്ഥാനത്ത് ആഭ്യന്തര വരുമാനം കുറയുകയാണെന്ന് ബജറ്റിനു മുന്നോടിയായി തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി ധന മന്ത്രി കെ. എൻ. ബാല​ഗോപാൽ നടത്തിയ ചർച്ചയിൽ ഐഎൻടിയുസിചൂണ്ടിക്കാട്ടി.
സംസ്ഥാന പ്ലാനിം​ഗ് ബോർഡിന്റെ കണക്കിൽ കേരളത്തിൽ 35 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ഇവർ ഓരോരുത്തരും പ്രതിമാസം ശരാശരി 10,000 രൂപ വീതം സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്. കേരളത്തിന്റെ പൊതു വിപണയിൽ എത്തേണ്ട പണമാണിത്. 42,000 കോടി രൂപയാണ് ഇങ്ങനെ പുറത്തേക്കൊഴുകുന്നത്. കേരളത്തിലെ അവിദ​ഗ്ധ തൊഴിലാളികൾക്ക് മതിയായ പരിശീലനവും ബോധവൽക്കരണവും നടത്തി വിവിധ തൊഴിൽ മേഖലയിലെത്താനുള്ള അവസരം നൽകിയാൽ ഇവിടെയുള്ള തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ കിട്ടും. ഇതര സംസ്ഥാന തൊഴിലാളികൾ ഒരു നിയന്ത്രണവുമില്ലാതെ വന്നു പോകുന്നത് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കുമെന്ന് ധനമന്ത്രിക്കു നൽകിയ സമ​ഗ്രമായ ബജറ്റ് മാർ​ഗരേഖയിൽ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. 1979ലെ ഇന്റർ സ്റ്റേറ്റ് മൈ​ഗ്രന്റ് വർക്കേഴ്സ് നിയമം കേരളത്തിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഈ നിയമം നപ്പാക്കുന്നതു വഴി ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കുറയ്ക്കാൻ കഴിയുമെന്നും മാർ​ഗരേഖയിൽ പറയുന്നു.
കേരളത്തിൽ ഏതു മേഖലയിലെയും മിനിമം വേതനം 900 രൂപയാക്കണമെന്നാണ് മറ്റൊരു ആവശ്യം. ക്ഷേമനിധി പ്രവർത്തനങ്ങളെല്ലാം അവതാളത്തിലാണ്. ഇത് എത്രയും വേ​ഗം പുനസംഘടിപ്പിക്കണം. ക്ഷേമ നിധി അം​ഗങ്ങളായ തൊഴിലാളികൾക്ക് കുറഞ്ഞത് 5000 രൂപ പെൻഷൻ അനുവദിക്കണം. നിർമാണ മേഖലയിലെ സെസ് പിരിവ് തദ്ദേശ സ്ഥാപനങ്ങളെ തിരികെ ഏല്പിക്കണമെന്നും ഐഎൻടിയുസി ആവശ്യപ്പെട്ടു. 25,000 കോടി രൂപ ഈ ഇനത്തിൽ പിരിച്ചെടുക്കാനുണ്ടെന്നും ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. കരാർ നിയമനങ്ങൾ അവസാനിപ്പിച്ച്, കൃത്യമായ സേവന വേതന വ്യവസ്ഥകളോടെയുള്ള സ്ഥിരം നിയമനം ഉറപ്പാക്കണം. തൊഴിൽ നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റമാക്കണം. തൊഴിൽ സ്ഥിരതയും വേതനവും സുരക്ഷിതത്വവുമില്ലാത്ത തൊഴിലിടമായി കെഎസ്ആർടിസി മാറി. ഈ പൊതുമേഖലാ സ്ഥാപനത്തെ അടിയന്തിരമായി പുനഃസംഘടിപ്പിക്കണം.
തൊഴിലുറപ്പ് തൊഴിലവസരം കൂട്ടുകയും കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പു വരുത്തുകയും വേണം. പിഎഫിന്റെയും ഇഎസ്ഐയുടെയും ശമ്പള പരിധി എടുത്തുകള‍ഞ്ഞ് മുഴുവൻ ജീവനക്കാർക്കും അതിന്റെ പ്രയോജനം ഉറപ്പ് വരുത്തണം. കുറ‍ഞ്ഞ ഇപിഎഫ് പെൻഷൻ 9,000 രൂപയാക്കി ഉയർത്തണമെന്നും മാർ​ഗരേഖയിൽ നിർദേശിച്ചിട്ടുണ്ട്.

Advertisement
inner ad

ഐഎൻടിയുസിയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ എന്നിവരും പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കു​വൈ​ത്ത് ദുരന്തത്തിൽ ധ​ന​സ​ഹാ​യം പ്രഖ്യാ​പി​ച്ച് എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും

Published

on

തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്തിലെ ദുരന്തത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രിസ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisement
inner ad
Continue Reading

Featured

പോക്സോ കേസില്‍ കര്‍ണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

Published

on

ബെംഗളൂരു: പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി.എന്നാൽ, പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് കോടതി പുറത്തിറക്കിയത്. ഫെബ്രുവരി 2-ന് വീട്ടിൽ അമ്മയോടൊപ്പം എത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള പരാതി

Continue Reading

Featured

കുവൈറ്റ് ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞു;12 പേർ ഗുരുതരാവസ്ഥയിൽ

Published

on

തിരുവനന്തപുരം: കുവൈറ്റിലെ ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക. 12 പേർ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നുമാണ് നോർക്കയ്ക്ക് ലഭിച്ച വിവരം. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായും നോർക്ക അറിയിച്ചു. അതേസമയം, മരിച്ചവരിൽ 45 ഇന്ത്യക്കാർ ഉൾപ്പെട്ടതായി കുവൈത്ത് അധികൃതർ അറിയിച്ചു. 3 ഫിലിപ്പിനോ പൗരന്മാരും തിരിച്ചറിയാത്ത ഒരാളും അപകടത്തിൽ മരിച്ചതായി അധികൃതർ വ്യക്തമാക്കി.വിവിധ സംഘടനകൾ ചേർന്നുള്ള രക്ഷദൗത്യം പുരോഗമിച്ചു വരികയാണ്. പരിക്കേറ്റവർക്ക് പൂർണമായും ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ തൊഴിലാളികൾക്ക് പുറത്തിറങ്ങാനായില്ല. പ്രവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടണം. പ്രവാസികളുടെ താമസ സൗകര്യത്തിന് ദുരന്തം വലിയൊരു പാഠമാണെന്നും കെ.വി. അബ്ദുൽഖാദർ പറഞ്ഞു. അതിനിടെ, മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാൻ കുവൈറ്റ് അമീർ നിർദ്ദേശം നൽകി. ഇതിനായി കുവൈറ്റും സഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും കുവൈറ്റ് അമീർ ഉത്തരവിട്ടതായി കുവൈറ്റ് മാധ്യമങ്ങൾ അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തിൽപ്പെട്ടവർക്ക് ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്ക്കും ഗ്ലോബൽ കോൺടാക്ട് സെൻ്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.

Continue Reading

Featured