കുറഞ്ഞ ചെലവിൽ പരിശോധനാ അവസരമൊരുക്കി മൈക്രോ ഹെൽത്

ദോഹ: പലതരം ജീവിത ശൈലീ രോഗങ്ങൾ വ്യാപകമാവുന്നതിനാൽ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ പരിശോധനാ അവസരമൊരുക്കി ഖത്തറിലെ ഏറ്റവും വലിയ ലബോറട്ടറി സ്ഥാപനമായ മൈക്രോ ഹെൽത്. വിവിധ പരിശോധനകളാണ് 50 ഖത്തർ റിയാലിന് കാംപയിൻ കാലയളവിൽ നൽകുക.
രക്ത സമ്മർദ്ദം, ബി.എം.ഐ, ബ്ലഡ്ഷുഗർ, ലിപിഡ് പ്രഫൈൽ(എൽ.ഡി.എൽ, എച്ഛ്.ഡി.എൽ, വി.എൽ.ഡി.എൽ, കൊളസ്ര്‌ടോൾ തുടങ്ങിയവ), ബ്ലഡ് യൂറിയ, ക്രിയാറ്റിൻ, യൂറിക് ആസിഡ്, എസ്.ജി.പി.ടി എന്നിവയടങ്ങുന്ന 500 ഖത്തർ റിയാൽ വരുന്ന പരിശോധനയാണ് 50 റിയാലിന് ലൈഫ്‌സ്റ്റൈൽ പരിശോധനാ കാംപയിന്റെ ഭാഗമായി നടത്തുകയെന്ന് മൈക്രോ ഹെൽത് ഗ്രൂപ്പ് സി.ഇ.ഒ സി കെ നൗഷാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജൂലൈ ഒന്നിന് ആരംഭിച്ച ജീവീതശൈലീ രോഗ കാംപയിൻ ഈ മാസം 31 വരെ തുടരും. പ്രവാസത്തിന്റെ ജീവിതത്തിരക്കിനടയിൽ ശരീര പരിശോധന നടത്താത്തതിന്റെ പേരിൽ അപകടകരമായ രോഗ സാഹചര്യത്തിലേക്കെത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് മൈക്രോ ഹെൽത് കൺസൾട്ടന്റ് പാത്തോളജിസ്റ്റ് ഡോ.സുഖ്മണി റെജി പറഞ്ഞു. പ്രവാസികളിൽ വലിയൊരു ശതമാനം ഇപ്പോഴും തങ്ങളുടെ ശാരീരികാവസ്ഥ തിരിച്ചറിയാത്തവരാണെന്നും കുറഞ്ഞ വരുമാനമുള്ള തൊഴിൽ ചെയ്യുന്നവരിൽ പലരും കാര്യമായ രോഗം വരുമ്പോഴാണ് പരിശോധനക്ക് പോലും എത്തുന്നത്. എൺപതിനായിരത്തോളം പേർക്ക് ഇതിനകം തങ്ങളുടെ കാംപയിൻ കൊണ്ട് പ്രയോജനം ലഭിച്ചിട്ടുണ്ട്.
30-40 പ്രായമുള്ള പ്രവാസികൾക്കിടയിൽ ജീവിത ശൈലീ രോഗങ്ങൾ വ്യാപകമാണ്.
കാലത്ത് 7 മുതൽ രാത്രി 10 വരെ ദോഹയിലെ മൈക്രോ ഹെൽത് ലാബിൽ നേരിട്ട് വന്ന് പരിശോധന നടത്താം. 8 മണിക്കൂർ വെള്ളം ഒഴികെ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കിയാണ് എത്തേണ്ടത്. ഓൺലൈനായി (www.microhealthcare.com) ബുക്ക് ചെയ്താൽ നേരിൽ വന്ന് ശേഖരിക്കുന്ന സംവിധാനവുമുണ്ട്. 50 ഖത്തർ റിയാൽ അധിക നിരക്ക് ഈടാക്കും. 2010 മുതലാണ് മൈക്രോ ഇത്തരമൊരു കാംപയിന് തുടക്കം കുറിച്ചത്. ജോയിൻ കമ്മീഷൻ ഇൻർനാഷണൽ (ജെ.സി.ഐ) അംഗീകാരമുള്ള ഖത്തറിലെ ആദ്യ സ്വകാര്യ ലബോറട്ടറിയാണ് മൈക്രോ ഹെൽത്. ലബോറട്ടറി പരിശോധനാ രംഗത്ത് 25 വർഷത്തെ അനുഭവ സമ്പത്തുള്ള മൈക്രോ ഗ്രൂപ്പ് ഗുണനിലവാരത്തിലും സാങ്കേതിക വിദ്യയിലും മുൻപന്തിയിലാണ്. കേരളത്തിൽ 30 ശാഖകളുള്ള മൈക്രോ ഹെൽത് ഗ്രുപ്പ് ഇന്ത്യയിൽ വിവിധയിടങ്ങളിലും യു.എ.ഇ, ആഫ്രിക്കൻ രാജ്യമായ ഘാന എന്നിവിടങ്ങളിലും ഇതിനകം സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2009 ലാണ് ഖത്തറിൽ പ്രവർത്തനമാരംഭിച്ചത്. 1998-ൽ കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയിലായിരുന്നു തുടക്കം.
മൈക്രോ ലാബ് അഡ്മിനിസ്‌ട്രേറ്റീവ് ഡയരക്ടർ അബ്ദുന്നാസർ സി, ചീഫ് ടെക്‌നോളജിസ്റ്റ് സജീർ അബ്ദുല്ല, ലാബ് അഡ്മിനിസ്‌ട്രേറ്റർ ഷഫീഖ് കെ.സി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. വിശദവിവരങ്ങൾക്ക്: 44 50 63 83, 66 47 49 75 Email:info@microhealthcare.കോം

കോവിഡിൽ നിന്ന് പൂർണ്ണ മുക്തരായോ, ഇല്ലയോ?
പരിശോധിക്കാം
കോവിഡിൽ നിന്ന് പൂർണ്ണ മുക്തരായോ ഇല്ലയോ എന്ന് പരിശോധിക്കാനും മൈക്രോ ഹെൽതിൽ സജ്ജീകരണം. കോവിഡ് രോഗം ബാധിച്ചവരിൽ ചിലർക്ക് രോഗം സുഖപ്പെട്ട ശേഷവും ചില ശാരീരിക പ്രയാസങ്ങൾ കണ്ടേക്കാം. അത്തരം സാഹചര്യങ്ങൾ മനസ്സിലാക്കാനും അനുയോജ്യമായ ചികിത്സ ലഭ്യമാക്കാനും ആവശ്യമായ പരിശോധനകളാണ് മൈക്രോ നൽകുന്നത്. പരിശോധനാ വിധേയരാവുന്നവരുടെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയും തിരിച്ചറിയാനാവും. 1045 ഖത്തർ റിയാലിന്റെ ബേസിക് പാക്കേജ് ഇപ്പോൾ 450 ഖത്തർ റിയാലിനാണ് നൽകുന്നത്. ആർ.ബി.എസ്, സി.ബി.സി, എൽ.ഡി.എച്ഛ്, സി.ആർ.പി, ഡി-ഡൈമർ, സി.പി.കെ മുഴുവൻ, എച്ഛ്.ബി.എ.വൺ.സി, ഫെരിറ്റിൻ എന്നിവയാണിതിലുൾപ്പെടുന്നത്. 2465 ഖത്തർ റിയാലിന്റെ അഡ്വാൻസ്ഡ് പാക്കേജ് 900 ഖത്തർ റിയാൽ മാത്രം നൽകിയാൽ മതിയാവും. ബേസികിലുൾപ്പെട്ടവയ്ക്ക് പുറമെ പ്രോക്കാൽസിറ്റോണിൻ, എൽ.എഫ്.റ്റി, ആർ.എഫ്.റ്റി എന്നിവയും പരിശോധിക്കും. വിശദവിവരങ്ങൾക്ക്: 66 47 49 75

Related posts

Leave a Comment