Cinema
മിഷെൽ യോ, ഏഷ്യയുടെ അഭിമാനം, മലേഷ്യയുടെ ഹീറോയിൻ

ലോസ് ആഞ്ചലസ് : തൊണ്ണൂറ്റഞ്ചാമത് ഓസ്കർ പുരസ്കാരങ്ങളിൽ മികച്ച നടിക്കുള്ള കിരീടം ഏഷ്യയിലേക്ക്. മിഷെൽ യോ ആണ് മികച്ച നടി. മികച്ച നടിയാകുന്ന ആദ്യ ഏഷ്യൻ വംശജയാണ് മിഷേൽ യോ. എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസാണ് മികച്ച സിനിമ. മലേഷ്യൻ വംശജയായ യോയിലൂടെ ഈ ഏഷ്യൻ രാജ്യവും പ്രകീർത്തിക്കപ്പെടുന്നു.
മഡലിംഗിൽ നിന്നു സിനിമയിലെത്തിയ യോ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. “Police Story 3: Super Cop” and “The Heroic Trio”, ജെയിംസ് വോണ്ട് ചിത്രം “Tomorrow Never Dies,”എന്നി പല അന്താരാഷ്ട്ര ബഹുതികളും നേടിക്കൊടുത്തു.
മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം ബ്രെണ്ടൻ ഫേസറിന്. ദ വെയ്‌ൽ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. 90കളിൽ തിളങ്ങിനിന്ന ബ്രെണ്ടൻ ഫേസർ ദ വെയ്‌ലിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു.
14 വർഷത്തിന് ശേഷം ഓസ്‌കർ പുരസ്‌കാരം ഇന്ത്യയിലെത്തിയതും ലോക മാധ്യങ്ങൾ ആഘോഷമാക്കുന്നു. ആർആർആറിലെ ‘നാട്ടു നാട്ടു’ മികച്ച ഗാനമായി. ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ സംഗീത സംവിധായകൻ എം എം കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങി. ദ എലിഫെന്റ് വിസ്‌പറേഴ്‌സ് മികച്ച ഷോർട്ട് ഡോക്യുമെൻററിയായി.
എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. കി ഹൂയ് ക്വിവാൻ ആണ് മികച്ച സഹനടൻ. എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇതേ സിനിമയിലെ അഭിനയത്തിന് ജാമി ലീ കേർട്ടിസ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. എവ്‌ലി എന്ന കഥാപാത്രമാണ് ചിത്രത്തിലേത്.ഡാനിയൽസ് എന്നറിയപ്പെടുന്ന ഡാനിയേൽ ഷീനെർട്ടും ഡാനിയൽ ക്വാനും ചേർന്ന് സംവിധാനം ചെയ്ത ചിത്രം, മികച്ച ചിത്രത്തിനും മികച്ച സംവിധായകനും അഭിനയത്തിനും ഉൾപ്പെടെയുള്ള നോമിനേഷനുകളിൽ ഉൾപ്പെട്ടിരുന്നു. സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ്, ഗോൾഡൻ ഗ്ലോബ് എന്നിവയിലും അംഗീകരിക്കപ്പെട്ടു.അഞ്ച് പുരസ്കാരങ്ങളാണ് എവരിതിങ്ങിന് ലഭിച്ചത്. മികച്ച ചിത്രം, മികച്ച നിർമ്മാണം, മികച്ച സംവിധാനം, മികച്ച ചിത്ര സംയോജനം എന്നിവയാണ് പുരസ്‌കാരം ലഭിച്ച മറ്റ് വിഭാഗങ്ങൾ.
മൂന്നാം കണ്ണ്: മാർച്ച് 13
സി.പി. രാജശേഖരൻ
മൗനം മന്ദനും ഭൂഷണം
ആരെന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി മറുപടി പറയല്ലെന്ന് ഉറപ്പായി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഓരോ ദിവസം കഴിയുന്തോറും സ്വപ്ന സുരേഷ് അടക്കമുള്ളവർ എന്തൊക്കെയാണ് വിളിച്ചു പറയുന്നത്. വേറുതേ പറയുകയല്ല, തെളിവുകൾ നിരത്തി വെല്ലുവിളിക്കുകയാണ്. തനിക്ക് സ്വപ്ന സുരേഷിനെ അറിയില്ലെന്നും കണ്ടിട്ടു പോലുമില്ലെന്നുമുള്ള ഒരൊറ്റ മറുപടി പറഞ്ഞ് വായടച്ച മുഖ്യമന്ത്രിയെ പിന്നാലെ നടന്നു തോണ്ടുകയാണ് സ്വപ്.ന ധൈര്യമുണ്ടെങ്കിൽ ക്ലിപ് ഹൗസിലെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടാൻ വെല്ലുവിളിച്ചിട്ടും പിണറായി വിജയൻ വായ തുറക്കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ഏക്ഷൻ പോലും കാണിച്ചില്ല.
പക്ഷേ, വിജയന്റെ ഭാര്യയും മകളും ഇടപെട്ട ബിസിനസ് രഹസ്യങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നു കൂടി സ്വപ്ന ഭീഷണിപ്പെടുത്തിയപ്പോഴേക്കും പാവം വിരണ്ടു പോയി. അതുകൊണ്ടാണ് കൂടുതൽ പറയിക്കാൻ നിൽക്കാതെ സ്വപ്ന സുരേഷിന് 30 കോടി രൂപ നൽകി ഒത്തുതീർപ്പിനു ശ്രമിച്ചത്. ആ നീക്കവും പാളി. അപ്പോൾ പുതിയ അടവുമായി പാർട്ടി സെക്രട്ടറി തന്നെ രംഗത്തെത്തി. ആര് എന്തൊക്കെ പറഞ്ഞാലും പിണറായി വിജയൻ മിണ്ടില്ലെന്നാണു പാർട്ടി സെക്രട്ടറി പറഞ്ഞത്. ആർക്കുമെതിരേ മാനനഷ്ടത്തിനും പോകില്ലത്രേ. (മാനമുണ്ടയിട്ടു വേണ്ടേ മാനനഷ്ടം)
മുഖ്യമന്ത്രി മണ്ടനാണെന്നു ശിവശങ്കർ പറഞ്ഞതു വിവാദമായി
കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഭൂമി കച്ചവടമാണ് ‘വഴിയോര വിശ്രമ’ കേന്ദ്രപദ്ധതിയിലൂടെ നടക്കാൻ പോകുന്നത്. അങ്ങയുടെ ആദ്യ സർക്കാരിന്റെ അവസാന കാലത്ത് ഇതു സംബന്ധിച്ച വീഴ്ചകൾ അന്നു പ്രതിപക്ഷ നേതാവായിരുന്ന ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ താൽക്കാലികമായെങ്കിലും ചേർത്തലയിലെ ഒരേക്കർ ഭൂമി കമ്പനിക്കു കൈമാറുന്നതിനുള്ള നടപടികൾ നിർത്തിവച്ചു.
എന്നാൽ അങ്ങയുടെ നേതൃത്വത്തിൽ ഇടതു സർക്കാർ വീണ്ടും അധികാരമേറ്റതിനു പിന്നാലെ അതീവ രഹസ്യമായി പഴയ പദ്ധതി വീണ്ടും പൊടി തട്ടിയെടുത്തതിന്റെ രേഖകൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് വിവിധ രേഖകൾ ഉൾപ്പെടെ പുറത്ത് വിട്ട് ഞാൻ പാലക്കാട് നടത്തിയ പത്രസമ്മേളനത്തിൽ 10 ചോദ്യങ്ങൾ സർക്കാരിനോടും ‘ഓക്കി’ കമ്പനിയോടും ഉന്നയിച്ചിരുന്നെങ്കിലും ഒന്നിനു പോലും കൃത്യമായ മറുപടി നൽകാൻ ഇതേവരെ തയ്യാറായിട്ടില്ല. ഓക്കി കമ്പനി പുറത്തിറക്കിയതാകട്ടെ ഏറ്റവും ദുർബലമായ വിശദീകരണമാവുകയും ചെയ്തു. ഭൂമിക്ക് കമ്പോള വില നിശ്ചയിച്ചിട്ടില്ല എന്ന കമ്പനിയുടെ വാദം തന്നെ ശുദ്ധ കള്ളമാണെന്ന് അങ്ങയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പിലൂടെ കണ്ണോടിച്ചാൽ വ്യക്തമാവും.
ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും ആധുനിക കേന്ദ്രവും സൗകര്യവും വേണം എന്നതിൽ തർക്കമില്ല. വിദേശത്തൊക്കെ ഇത്തരം കേന്ദ്രങ്ങൾ ധാരാളമുണ്ട്. എന്നാൽ ഇങ്ങനെയുള്ള കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ പേരിൽ സർക്കാർ ഭൂമിയിലെ കുത്തക സ്വകാര്യ കമ്പനിക്ക് നൽകുന്നതും ഭൂമി ബാങ്കിൽ പണയം വച്ച് ഇഷ്ടം പോലെ കടമെടുക്കാനുള്ള അധികാരം നൽകുന്നതും വലിയ ക്രമക്കേട് തന്നെയാണെന്ന് ഞാൻ വീണ്ടും ആവർത്തിക്കുന്നു. ഭൂമി സർക്കാരിന്റെ അധീനതയിൽ തന്നെ നിലനിർത്തി പദ്ധതി നടപ്പാക്കാവുന്നതേ ഉള്ളൂ. അതിനുള്ള സാധ്യതകൾ തേടി വേണം മുന്നോട്ടു പോകാൻ എന്ന് ആവശ്യപ്പെടുന്നു.
ഈ പദ്ധതിയെ കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ദൂരീകരിക്കാൻ മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങ് ബാധ്യസ്ഥനാണ്. സംശയങ്ങൾ ഉയരാൻ ന്യായമായ പല കാരണങ്ങളുമുണ്ട്. അതിന് അങ്ങ് മറുപടി പറഞ്ഞേ മതിയാകൂ.
- ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ്സ് (ഓക്കി) എന്ന കമ്പനി രൂപീകരിച്ചാണ് വഴിയോര വിശ്രമ കേന്ദ്രം പദ്ധതി നടപ്പാക്കുന്നത്. ഈ കമ്പനി പൂർണമായും സർക്കാരിന്റെ ഉടമസ്ഥതയിൽ ആണെന്നും 51% ഓഹരി സർക്കാരിന് ഉള്ളതാണെന്നും അങ്ങയുടെ കീഴിലുള്ള നോർക്ക വകുപ്പ് വിശദീകരിക്കുന്നുണ്ട്.
എങ്കിൽ അടിസ്ഥാനപരമായ ഒരു സംശയം ഉന്നയിച്ചോട്ടെ.
സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഓക്കി കമ്പനിയിൽ എങ്ങനെ ബാജു ജോർജ് എന്ന വ്യക്തി മാനേജിങ് ഡയറക്ടറായി നിയമിതനായി. 70000 രൂപയുടെ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകി ബാജു ജോർജിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു എന്ന ഒറ്റ വരി മറുപടിയാണ് വിവരാവകാശത്തിൽ ലഭിച്ചിരിക്കുന്നത്. സർക്കാർ കമ്പനിയിൽ പുറമേ നിന്നൊരാളെ നിയമിക്കുമ്പോൾ അതിനുള്ള നിബന്ധനകൾ പാലിച്ചിട്ടുണ്ടോ ? കമ്പനി എം ഡി സ്ഥാനത്തേക്ക് പരസ്യം പ്രസിദ്ധീകരിച്ചിരുന്നോ ? അതിൽ എത്ര അപേക്ഷകർ ഉണ്ടായിരുന്നു ? അവരിൽ നിന്ന് ബാജു ജോർജിനെ തിരഞ്ഞെടുത്തതിന്റെ നടപടിക്രമം എന്തൊക്കെ ആയിരുന്നു ? ഇതു സംബന്ധിച്ച രേഖകൾ പൂർണമായും പുറത്തു വിടണം. - ഓക്കി കമ്പനിയുടെ പേരിൽ ഭൂമി കൈമാറുമ്പോൾ അതിലെ പ്രധാന വ്യവസ്ഥ ‘ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ല, സർക്കാർ ആവശ്യങ്ങൾ വന്നാൽ നഷ്ട പരിഹാരം ഇല്ലാതെ തിരികെ നൽകണം’ എന്നിവയാണ്. ഈ പ്രധാന വ്യവസ്ഥകൾ മാറ്റിയത് അങ്ങയുടെ കീഴിലുള്ള ചീഫ് സെക്രട്ടറിയും അങ്ങയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ്. സർക്കാർ ഭൂമി എവിടെ വേണമെങ്കിലും പണയപ്പെടുത്തിയോ, ആർക്കു വേണമെങ്കിലും മറു പാട്ടത്തിനു നൽകിയോ അന്യാധീനപ്പെടുത്താൻ ഇടയാക്കുന്നതല്ലേ ഈ വ്യവസ്ഥ. തന്നെയുമല്ല, ‘മാലിന്യത്തിൽ നിന്ന് വൈദ്യുതി’ ഉണ്ടാക്കുന്ന പദ്ധതിക്ക് തയ്യാറാക്കിയ മാതൃകയിൽ ഭൂമി കൈമാറ്റ വ്യവസ്ഥയിൽ ഇളവുകൾ നൽകാം എന്നാണ് ചീഫ് സെക്രട്ടറിതലയോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട്ടും എറണാകുളത്തും ഇത്തരം പദ്ധതിക്കായി സോണ്ട ഇൻഫ്രാസ്ട്രക്ചറിന് ഭൂമി നൽകിയതും ‘പണയപ്പെടുത്താൻ’ അനുമതി നൽകുന്ന ഇളവുകളോടെയാണ്. മൂന്നു വർഷം കഴിഞ്ഞിട്ടും രണ്ട് പദ്ധതികളും എങ്ങുമെത്തിയിട്ടില്ല. ഇത്തരം തെറ്റായ ചട്ടങ്ങൾ സർക്കാർ ഭൂമി നഷ്ടപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്ന് ഈ പദ്ധതികൾതന്നെ വ്യക്തമാക്കുന്നു.
- ഓക്കി കമ്പനിക്കു നൽകുന്ന ഭൂമിയിൽ പദ്ധതി വികസിപ്പിച്ച ശേഷം റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു എസ്പിവി രൂപീകരിച്ച് അവർക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഈ എസ്പിവിയിൽ 26% മാത്രമല്ലേ സർക്കാർ ഓഹരി. 74% വിദേശ മലയാളികൾക്കുള്ളതാണ്. അപ്പോൾ യഥാർഥത്തിൽ ഭൂമിയുടെയും പദ്ധതിയുടെയും നടത്തിപ്പും നിയന്ത്രണവും വിദേശ വ്യക്തികളുടെ കൈകളിൽ ആകുകയല്ലേ ചെയ്യുന്നത് ? ഇതു പിന്നെയും റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിച്ച് അവർക്കു കൈമാറും എന്നാണ് ‘ഓക്കി’ വ്യക്തമാക്കുന്നത്. അപ്പോൾ യഥാർഥ അവകാശികളും നടത്തിപ്പ് ചുമതലയുള്ളവരും ആരാണ് ? റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന എസ്പിവിയോ, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്സ്മെന്റ് ട്രസ്റ്റോ ? അതോ ‘ഓക്കി’യോ ? ഒരേ പദ്ധതി നടത്തിപ്പിനുവേണ്ടി ഇത്തരം മൂന്നു കമ്പനികളുടെ ആവശ്യം എന്താണ് എന്ന് വ്യക്തമാക്കണം ?
- ഇക്കാര്യങ്ങളൊന്നും നിഷേധിക്കാതിരുന്ന ‘ഓക്കി’ കമ്പനി, എല്ലാ സ്ഥാപനങ്ങളും നിയമ പ്രകാരമുള്ള ഓഡിറ്റിന് വിധേയമാണ് എന്ന ഒഴുക്കൻ മറുപടി മാത്രമാണ് നൽകിയിരിക്കുന്നത്. ഓഡിറ്റും അതിൽ പൊടിയിടാനുള്ള വകുപ്പുകളും സർക്കാർ തന്നെ ഒരുക്കി കൊടുക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ ? ഇതൊന്നും പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കരുത്.
- നോർക്ക വകുപ്പിന്റെ കീഴിലാണല്ലോ ഓക്കിക്ക് രൂപം നൽകിയിരിക്കുന്നത്. നോർക്കയും ഓക്കിയും തമ്മിൽ ഈ പദ്ധതി നടത്തിപ്പിന് വേണ്ടി എന്തെങ്കിലും കരാറോ ധാരണാ പത്രമോ ഒപ്പിട്ടിട്ടുണ്ടോ ? എങ്കിൽ അവ പുറത്തു വിടണമെന്ന് ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നു. അതുപോലെ ഓക്കിയും റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന കരാറും ധരാണാപത്രവും പുറത്തു വിടാനും തയ്യാറാവണം. വഴിയോര വിശ്രമ കേന്ദ്രങ്ങൾ പിന്നീട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിയന്ത്രണത്തിലുള്ള റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് സ്ട്രക്ചറിന് കീഴിലാക്കാൻ എന്തെങ്കിലും തീരുമാനമോ ധാരണയോ ഉണ്ടെങ്കിലും അതു സംബന്ധിച്ച രേഖകളും കരാറുകളും പുറത്തു വിടാനും തയ്യാറാവണം.
- മന്ത്രിസഭാ യോഗത്തിൽ നിയമ, ധന, റവന്യൂ വകുപ്പുകൾ എതിർപ്പുകൾ ഉന്നയിച്ചിട്ടും എന്ത് അടിസ്ഥാനത്തിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് വിശദീകരിക്കാനുള്ള ബാധ്യത മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങേയ്ക്ക് ഉണ്ട്. കാരണം, ഇത്രയും നിർണായകമായ തീരുമാനങ്ങൾക്കും അത് കൈക്കൊള്ളാൻ വേണ്ടി ചേർന്ന യോഗങ്ങൾക്കും മുൻകൈ എടുത്തിരിക്കുന്നതും നിർദേശങ്ങൾ വച്ചിരിക്കുന്നതും അങ്ങയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി തന്നെയാണെന്ന് രേഖകളിൽ വ്യക്തമാവുന്നു.
ഇതോടൊപ്പം കോഴിക്കോട് കോർപ്പറേഷൻ്റെ മാലിന്യ സംസ്കരണത്തിനായി സ്വകാര്യ കമ്പനിക്ക് കോർപ്പറേഷൻ്റെ 12.67 എക്കർ ഭൂമിയും സ്വകാര്യ കമ്പനിക്ക് പദ്ധതി നടപ്പിലാക്കാൻ ഭൂമി ബാങ്കുകളിലോ മറ്റോ പണയപ്പെടുത്താനുളള ഉത്തരവും നൽകിയിരിക്കുന്നു.
ഇതെല്ലാം ഇടതുപക്ഷനയത്തി നെതിരായ നിലപാടുകളല്ലേ?
വിശ്രമകേന്ദ്രത്തിനായി പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടങ്ങൾ ഇടിച്ചു നിരത്തിയും ഫോറസ്റ്റ് ഇൻഡസ്ട്രീസിന്റെ ഷോറൂം തകർത്തും സിൽക്കിന്റെയും ഓട്ടോകാസ്റ്റിന്റെയും വരുമാനത്തിൽ കയ്യിട്ടു വാരിയും ജിഎസ്ടി വകുപ്പിന്റെ ഭൂമി വെട്ടിപ്പിടിച്ചും ആരുടെ കീശ നിറയ്ക്കാൻ വേണ്ടിയാണ് അങ്ങ് ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് അറിയാനുള്ള അവകാശം ഈ സംസ്ഥാനത്തെ സാധാരണക്കാർക്ക് ഉണ്ട്. മാത്രമല്ല ഇത്തരത്തിൽ ഏതെല്ലാം പദ്ധതികൾക്ക് ഭൂമി നൽകിയിട്ടുണ്ടെന്നുകൂടി വ്യക്തമാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
Cinema
അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

കൊച്ചി: നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ലെയ്ക്ക വെള്ളിയാഴ്ച്ച റിലീസ് ചെയ്യും. റഷ്യയില്‍ നിന്ന് ബഹിരാകാശത്തേയ്ക്ക് പോയ ആദ്യ ജീവിയായ ലെയ്ക്കയുടെ പിന്‍ഗാമി എന്ന് അവകാശപ്പെടുന്ന നായയുടെ കഥ പറയുന്ന ചിത്രമാണ് ‘ലെയ്ക്ക’. നവാഗതനായ ഡോക്ടര്‍ ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. മിനി സ്‌ക്രീനില്‍ ദമ്പതികളായി തിളങ്ങിയ ബിജു സോപാനവും നിഷാ സാരംഗും ദമ്പതികളായിതന്നെ സിനിമയില്‍ ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിപിഎസ് ആന്റ് സണ്‍സ് മീഡിയയുടെ ബാനറില്‍ ഡോക്ടര്‍ ഷംനാദും ഡോക്ടര്‍ രഞ്ജിത്ത് മണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്തനായ നടന്‍ നാസര്‍, സുധീഷ്, വിജിലേഷ്, ബൈജു സന്തോഷ്, അരിസ്‌റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, നോബി മാര്‍ക്കോസ്, നന്ദനവര്‍മ്മ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാന്‍ പി. സുകുമാറാണ് ലെയ്ക്കയുടെ ക്യാമറാമേന്‍. പത്രപ്രവര്‍ത്തകരായ പി.മുരളീധരനും ശ്യാം കൃഷ്ണയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ബി.ടി.അനില്‍ കുമാര്‍, ശാന്തന്‍, പി.മുരളീധരന്‍ എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സതീഷ് രാമചന്ദ്രനും ജെമിനി ഉണ്ണിക്കൃഷ്ണനും ചേര്‍ന്ന് സംഗീതം നല്‍കിയിരിയ്ക്കുന്നു. റോണീ റാഫേല്‍ പശ്ചാത്തലസംഗീതവും വിപിന്‍ മണ്ണൂര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.
ചിത്രത്തിന്റെ സംവിധായകനായ ആഷാദ് ശിവരാമന്‍ പ്രശസ്തനായ നേത്രശസ്ത്രക്രിയാ വിദഗ്ദന്‍കൂടിയാണ്. ഇതുവരെ അറുപതിനായിരത്തിലധികം പേര്‍ക്ക് കണ്ണ് ശസ്ത്രക്രിയ ചെയ്ത ആഷാദ് മുന്‍മുഖ്യമന്ത്രി വി.എസ്സ്.അച്യുതാനന്ദനുള്‍പ്പടെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേരുടെ വിശ്വസ്തനായ നേത്രരോഗവിദഗ്ദനാണ്. അന്തരിച്ച സുഗതകുമാരി ടീച്ചര്‍ ഉള്‍പ്പടെ ആഷാദിന്റെ പേഷ്യന്റായിരുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക അതിര്‍ത്തിയിലെ മാറാണ്ടഹള്ളി ഗ്രാമത്തില്‍ ആഷാദ് ഒരേ ദിവസം നൂറില്‍ പരം ആളുകള്‍ക്ക് ഓപ്പറേഷന്‍ നടത്തിയതും ശ്രദ്ധേയമായിരുന്നു. 2018ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌ക്കാരങ്ങളില്‍ മികച്ച സംവിധായകന്‍ ഉള്‍പ്പടെ ആറ് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ‘ദേഹാന്തരം’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് ആഷാദ് ശിവരാമന്‍. വൈദ്യ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിയ്ക്കാന്‍ തമിഴ് താരം നാസര്‍ ആദ്യം താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും ‘ദേഹാന്തരം’ എന്ന ആഷാദിന്റെ ഹ്രസ്വചിത്രം കണ്ടതിനു ശേഷം ലെയ്ക്കയ്ക്ക് ഓക്കെ പറയുകയായിരുന്നു.
Cinema
ഹോളിവുഡ് ചിത്രം ‘ദി പോപ്സ് എക്സോർസിസ്റ്റ്’ ഏപ്രിൽ 7 ന്

അമേരിക്കൻ ഹൊറർ ചിത്രമായ “ദി പോപ്സ് എക്സോർസിസ്റ്റ്” എപ്രിൽ 7 ന് റിലീസിന് ലോകമെമ്പാടും റിലീസ് ചെയ്യും. ജൂലിയസ് അവെരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രമായ ഫാദർ ഗബ്രിയേൽ അമോർത്ത് ആയി അഭിനയിക്കുന്നത് അക്കാദമി അവാർഡ് ജേതാവ് റസ്സൽ ക്രോ ആണ് . ഡാനിയൽ സോവാട്ടോ, അലക്സ് എസ്സോ, ഫ്രാങ്കോ നീറോ എന്നിവരും ചിത്രത്തിലുണ്ട്.
ഇത് ഫാദർ ഗബ്രിയേൽ അമോർത്തിന്റെ “An Exorcist Tells His Story and An Exorcist: More Stories ” എന്ന പുസ്‌തകത്തിലെ ഓർമ്മക്കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. വത്തിക്കാനിലെ മുഖ്യ ഭൂതോച്ചാടകനായി (ചീഫ് എക്സോർസിസ്റ്റായ) പ്രവർത്തിക്കുകയും തന്റെ ജീവിതകാലത്ത് ഒരു ലക്ഷത്തിലധികം ഭൂതോച്ചാടനം നടത്തുകയും ചെയ്ത പുരോഹിതനായ ഫാദർ ഗബ്രിയേൽ അമോർത്തിന്റെ യഥാർത്ഥ ഫയലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം കൂടിയാണിത്.
എക്സോർസിസ്റ്റായ ഒരു ആൺകുട്ടിയുടെ ഭയാനകമായ വസ്തുവകകൾ അന്വേഷിക്കുകയും വത്തിക്കാൻ തീവ്രമായി മറച്ചുവെക്കാൻ ശ്രമിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗൂഢാലോചന പുറത്തെടുക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം .
2022 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ അയർലണ്ടിലെ ഡബ്ലിൻ , ലിമെറിക്ക് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത് . ഈ ചിത്രം സോണി പിക്ചർസ് ഏപ്രിൽ 7 ന് തീയേറ്ററുകളിൽ എത്തിക്കുന്നു .
Cinema
സൂപ്പർ ഹിറ്റ് സിനിമ പോലൊരു ജീവിതം,
ചിരിക്കാതെ ചിരിപ്പിച്ച മഹാനടൻ

- VEEKSHANAM WEB DESK
ഇന്നസന്റ്.
നിഷ്കളങ്കൻ എന്നാണ് ഈ വാക്കിനർഥം. എന്തിനാണ് ഇങ്ങനെ ഒരു പേരിട്ടതെന്ന് ഒരിക്കൽ ഇന്നസന്റിനോടു ചോദിച്ചു.
അപ്പനു വിവരമുള്ളതുകൊണ്ടെന്ന് മറുപടി. ഞാനൊരു നിഷ്കളങ്കനായിരിക്കുമെന്ന് അപ്പൻ കരുതിക്കാണും.
ഈ പേരു കൊണ്ട് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടായോ?
ഒരുപാടു പേര് പറ്റിച്ചു. അതിൽ സങ്കടമൊന്നുമില്ല. കുറച്ചു പേരേ ഞാനും പറ്റിച്ചിട്ടുണ്ട്.
അതാണ് ഇന്നസന്റ്. ഉരുളയ്ക്ക് ഉപ്പേരി പോലാണ് മറുപടി. ഓരോ വാക്കിലും കാണും ഒരു ചിരി ടച്ച്.
പാർലമെന്റിലേക്കുള്ള പടയോട്ടം മുതൽ കാൻസറിനെതിരായ പോരാട്ടം വരെ ഏതു വെല്ലുവിളിയും ചിരിച്ചു കൊണ്ടു മാത്രമേ ഇന്നാച്ചു നേരിട്ടിട്ടുള്ളു.

സിനിമാ നിർമാതാവായാണ് ഇന്നസന്റ് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയത്. 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെൻറ് 1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭിനയത്തിനു തുടക്കം. അഞ്ചു പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്നു. ‘മഴവിൽക്കാവടി’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1989ൽ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഇന്നസെന്റ് നിർമിച്ച ‘വിടപറയുംമുമ്പേ’, ‘ഓർമയ്ക്കായി’ എന്നീ ചിത്രങ്ങൾ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ‘പത്താം നിലയിലെ തീവണ്ടി’യിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം ഉൾപ്പെടെ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ കടുവയായിരുന്നു അവസാന ചിത്രം.
തുടർന്ന് ജീസസ്, നെല്ല് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലിനയിച്ചു. പിന്നീട് നിർമാതാവായിട്ടാണ് രംഗപ്രവേശം. ‘ഇളക്കങ്ങൾ, ‘വിട പറയും മുമ്പേ’, ‘ഓർമ്മയ്ക്കായി’, ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്,’ ‘ഒരു കഥ ഒരു നുണക്കഥ’ തുടങ്ങിയ കലാമൂല്യമുള്ള ചിത്രങ്ങൾ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസിന്റെ ബാനറിൽ നിർമ്മിച്ചു. പിന്നീട് മുഴുവൻ സമയ അഭിനേതാവായി. ഹാസ്യ, സ്വഭാവ വേഷങ്ങളിൽ ഒരുപോലെ തിളങ്ങി. 1989ൽ പുറത്തിറങ്ങിയ സിദ്ധിഖ് ലാലിന്റെ ‘റാംജി റാവു സ്പീക്കിങ്ങി’ലെ മാന്നാർ മത്തായി എന്ന മുഴുനീള കോമഡിവേഷം ഇന്നസെന്റ് എന്ന പേര് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാക്കി. ഭരതൻ, പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഫാസിൽ, സിദ്ധിഖ്ലാൽ തുടങ്ങിയവരുടെ ചിത്രങ്ങളിലാണ് ഇന്നസെന്റ് തന്റെ പ്രതിഭ പൂർണമായും പുറത്തെടുത്തത്.
മലാമാൽ വീക്ക്ലി, ഡോലി സാജാ കെ രഖ്‌ന എന്നീ ഹിന്ദി ചിത്രങ്ങളിലും കന്നഡ ചിത്രമായ ശിക്കാരിയിലും തമിഴ് ചിത്രമായ ലേസാ ലേസാ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.
മഴക്കണ്ണാടി, ഞാൻ ഇന്നസെന്റ്, കാൻസർ വാർഡിലെ ചിരി, കാലന്റെ ഡൽഹിയാത്ര അന്തിക്കാട് വഴി, ദൈവത്തെ ശല്യപ്പെടുത്തരുത്, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘ചിരിക്കു പിന്നിൽ’ ആത്മകഥയാണ്.
നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളായിരുന്നു.
ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റ് ജനിച്ചത്. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്‌ളവർ കോൺവെന്റിലും നാഷണൽ ഹൈസ്‌കൂളിലും ഡോൺബോസ്‌കോ എസ്എൻഎച്ച് സ്‌കൂളിലുമായി പഠനം. പഠിക്കാൻ മണ്ടനായിരുന്നു എന്നു ഇന്നസന്റിന്റെ സാക്ഷ്യം. അതുകൊണ്ട് ഈ നിലയിലെത്തിയെന്നു തമാശ പറയുമെങ്കിലും പരീക്ഷയിലെ തോൽവി ജീവിതത്തിൽ വിജയമാക്കണമെന്ന് ഇന്നസന്റ് പുതുതലമുറയെ ഓർമിപ്പിക്കുമായിരുന്നു.
എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി.പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്.
നേടിയ പുരസ്കാരങ്ങൾ:
1989 – മികച്ച രണ്ടാമത്തെ നടൻ – Mazhavil Kavadi
കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം
2009 – മികച്ച നടൻ – പത്താം നിലയിലെ തീവണ്ടി
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം
2001 – മികച്ച സഹനടൻ – രാവണപ്രഭു
2004 – മികച്ച സഹനടൻ – വേഷം
2006 – മികച്ച ഹാസ്യനടൻ – രസതന്ത്രം, യെസ് യുവർ ഓണർ
2008 – മികച്ച സഹനടൻ – ഇന്നത്തെ ചിന്താവിഷയം
മറ്റ് പുരസ്കാരങ്ങൾ
2007 – സത്യൻ പുരസ്കാരം
2008 – മികച്ച പ്രകടനത്തിനുള്ള വാർഷിക മലയാള ചലച്ചിത്ര പുരസ്കാരം (ദുബായ്)
കുടുംബം:
ഭാര്യ : ആലീസ്
മകൻ: സോണറ്റ് പാർപ്പിടം (സോണറ്റ് ഇന്നസന്റ്)
ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി തുടങ്ങിയ പാർലമെന്റി പ്രവർത്തനം ഇന്ത്യൻ പാർലമെന്റ് വരെയെത്തി. പാർലമെന്റിൽ പല മുതിർന്ന നേതാക്കളെക്കാൾ കൂടുതൽ സമയം ഇന്നസന്റ് പ്രസംഗിച്ചിട്ടുണ്ട്. എല്ലാം മലയാളത്തിൽ. ശരാശരി മികച്ച പ്രവർത്തനം എന്നാണ് ഈ പ്രസംഗങ്ങളെ വിലയിരുത്തുന്നത്. 2014ൽ കോൺഗ്രസിലെ ബെന്നി ബഹന്നാനെയണ് ചാലക്കുടി മണ്ഡലത്തിൽ ഇന്നസന്റ് പരാജയപ്പെടുത്തിയത്.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured7 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര്‍ വാഹന വകുപ്പിന് നിർദ്ദേശവുമായി സര്‍ക്കാര്‍
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login