യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെ സ്വയംഭരണ കോളേജുകൾക്ക് അനുമതി നൽകാനുള്ള എം.ജി സർവ്വകലാശാല നീക്കം പുനഃപരിശോധിക്കണം; എം.ജി സെനറ്റിൽ യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം

കോവിഡിൻ്റെ മറവിൽ യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയും വേണ്ടത്ര പഠനങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയും സ്വയംഭരണ കോളേജുകൾക്ക് അനുമതി നൽകാനുള്ള എം.ജി സർവ്വകലാശാല നീക്കം പുനഃപരിശോധിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് അവതരിപ്പിച്ച അടിയന്തര പ്രമേയം തള്ളിയതിനേ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ സെനറ്റ് യോഗം ബഹിഷ്കരിച്ചു.

എം.ജി സർവകലാശാലയിലെ വിവിധ വിഷയങ്ങളുടെ യു.ജി/ പി.ജി കോഴ്സുകളുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ അക്കാഡമിക് യോഗ്യതകൾ മറികടന്ന് കേവലം രാഷ്ട്രീയ മാനദണ്ഡങ്ങൾ മാത്രം പരിഗണിച്ച് അംഗങ്ങളെ ഉൾപ്പെടുത്തിയതിലുള്ള ശക്തമായ പ്രതിക്ഷേധം യു.ഡി.എഫ് അംഗങ്ങൾ അറിയിച്ചു. ഇടതുപക്ഷ അംഗങ്ങളുടെ പ്രമേയങ്ങൾ അംഗീകരിക്കുകയും യു.ഡി.എഫ് അംഗങ്ങളുടെ പ്രമേയങ്ങൾ ഏകപക്ഷീയമായി തള്ളുകയും ചെയ്തത് സെനറ്റ് മീറ്റിംഗിൽ വാക്കുതർക്കത്തിന് കാരണമായി. കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ നിസ്സാരമായ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും ഈടാക്കുന്ന ഫീസും പിഴയും ഒഴിവാക്കണമെന്നും യു.ഡി.എഫ് സെനറ്റ് അംഗങ്ങളായ ഡോ.സജു മാത്യു, പ്രൊഫസർ എ.ജെ ഇമ്മാനുവേൽ, ഡോ. സജിത് ബാബു എസ്, ഡോ.സിറിയക് ജോസ്, ഡോ. ആൽസൺ മാർട്ട്, ഡോ. സിബി സക്കറിയാസ്, ശ്രീ. സിനു പി. ലാസർ എന്നിവർ ആവശ്യപ്പെട്ടു.

Related posts

Leave a Comment