എസ്എഫ്ഐക്കുവേണ്ടി സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് എം. ജി സർവ്വകലാശാല; പ്രതിഷേധവുമായി കെഎസ്‌യു രംഗത്ത് ; വിസിയെ ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് എസ്എഫ്ഐക്ക് വേണ്ടി അട്ടിമറിച്ച് സർവ്വകലാശാല. സെപ്റ്റംബർ 2 ന് (Dated 02/09/2020)ൽ 3110/2020 Election /Election to senate ആയി വിഞാപനം തിരഞ്ഞെടുപ്പ് ചെയ്തിരുന്നു.MGU Act1985ലെ sec 29(2) പ്രകാരം വിദ്യാർത്ഥി മണ്ഡലത്തിലെ 15 ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിഞാപനം ചെയ്തിട്ടുള്ളത്. സർവ്വകലാശാല ആക്ടിലെ സെക്ഷൻ 43 പ്രകാരം കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ട് രീതി മുഖേനയാണ് സെനറ്റ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. അതുപ്രകാരം 15 സീറ്റിലേക്ക് ഒരുമിച്ച് ഒരേ ബാലറ്റിലാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ആകെ പോൾ ചെയ്തതിൽ സാധുവായ വോട്ടിന്റെ 16ൽ ഒരു ഭാഗം നേടുന്നവരാണ് വിജയി ആകേണ്ടത്. ആകെ 15 പേരിലധികം ക്വാളിഫയിങ് മിനിമം വോട്ട് നേടിയാൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ 5 പേർ ജനറൽ വിഭാഗത്തിലും 5 പേർ വനിതാ വിഭാഗത്തിലും വിജയിക്കും. എസ് സി , എസ് ടി , പി ജി , പ്രൊഫഷണൽ ,റിസർച്ച് വിഭാഗം വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയവർ വിജയിക്കും

എന്നാൽ ഇതിനു വിരുദ്ധമായി വിദ്യാർത്ഥി മണ്ഡലം എസ് സി , എസ് ടി , പി ജി , പ്രൊഫഷണൽ ,റിസർച്ച്, വനിത , ജനറൽ , എന്നിങ്ങനെ 7 മണ്ഡലങ്ങളായി തിരിച്ചാണ് ഇത്തവണ ബാലറ്റ് ഇറക്കിയിട്ടുള്ളത്. ഒറ്റ വോട്ട് എന്നത് ഫലത്തിൽ 7 വോട്ടായി വർധിക്കുന്നു. അത് പ്രകാരം മൊത്തം വോട്ടിന്റെ പകുതി കിട്ടുന്നവർക്ക് മാത്രമേ സംവരണ സീറ്റുകളിൽ ജയിക്കാൻ സാധിക്കൂ. എസ് സി/എസ് ടി പ്രാതിനിധ്യം റീസെർവഷൻ സീറ്റിൽ മാത്രമായിട്ട് ഒതുങ്ങി പോകും. ഈ തീരുമാനം ഏകപക്ഷിയവും യൂണിവേഴ്‌സിറ്റി ആക്ടിന് വിരുദ്ധവുമാണെന്ന് കെഎസ്‌യു പ്രതികരിച്ചു. വിഞാപനത്തിലോ തുടർ നിർദ്ദേശങ്ങളിലോ ഇങ്ങനെയൊരു ഭേദഗതി പരാമർശിച്ചിട്ടില്ല. അതീവ രഹസ്യമായിട്ടാണ് ഈ നീക്കം നടത്തിയത്. സെനറ്റിൽ പ്രതിപക്ഷം ഉണ്ടാകാതിരിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന്‌ പിന്നിലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. സർവ്വകലാശാല വിസിയെ ഉപരോധിച്ച കെഎസ്‌യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടയിൽ പ്രവർത്തകരെ ആക്രമിക്കുവാൻ എസ്എഫ്ഐ പ്രവർത്തകർ ശ്രമിച്ചു.

Related posts

Leave a Comment