മന്ത്രിക്കും സിപിഎമ്മിനുമെതിരേ പറഞ്ഞതില്‍ ഉറച്ചുനിൽക്കുന്നു; ഗവര്‍ണര്‍ക്കെതിരേയും ഗവേഷക വിദ്യാര്‍ഥി

കോട്ടയം: ഉന്നത് വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനും സിപിഎമ്മിനുമെതിരേ എം.ജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥി. എസ്.സി എസ്.ടി കേസ് അട്ടിമിറിച്ചത് സിപിഎം ഇടപെട്ടാണെന്നാണ് ദീപയുടെ ആരോപണം. സിപിഎമ്മിന്റെ ഫാസിസം കാരണം പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്നും നന്ദകുമാറിനെ സംരക്ഷിക്കുന്നത് പാർട്ടിയാണെന്നും വിദ്യാർഥി ആരോപിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഇതിന് കൂട്ടുനിൽക്കുകയാണെന്നാണ് ആരോപണം. പാർട്ടി സംസ്ഥാന നേതാവിന്റെ ഭാര്യയിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ലെന്നും അവർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്നാൽ വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയും വിദ്യാർഥി വിമർശനം ഉന്നയിച്ചു. കോട്ടയത്ത് വന്നിട്ടും ഗവർണർ സമരപന്തൽ സന്ദർശിക്കാൻ തയ്യാറായില്ലെന്നാണ് ഗവേഷക വിദ്യാർഥിയുടെ ആരോപണം.

Related posts

Leave a Comment