എംജി സെനറ്റ് തിരഞ്ഞെടുപ്പ് എസ്.എഫ്.ഐ ക്ക് വേണ്ടി അട്ടിമറിച്ചു

മഹാത്മഗാന്ധി സർവ്വകശാല സെനറ്റിലെ വിദ്യാർത്ഥി മണ്ഡലത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സർവ്വകലാശാല അധികൃതർ എസ്.എഫ്.ഐ ക്ക് വേണ്ടി അട്ടിമറിച്ചു

September 2 ന് (Dated 02/09/2020)ൽ 3110/2020 Election /Election to senate ആയി വിഞാപനം തിരഞ്ഞെടുപ്പ് ചെയ്തിരുന്നു.
MGU Act1985ലെ sec 29(2) പ്രകാരം വിദ്യാർത്ഥി മണ്ഡലത്തിലെ 15 ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിഞാപനം ചെയ്തിട്ടുള്ളത്. സർവ്വകലാശാല ആക്ടിലെ സെക്ഷൻ 43 പ്രകാരം single transferable preferance vote (കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ട് രീതി) മുഖേനയാണ് സെനറ്റ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. അതുപ്രകാരം 15 സീറ്റിലേക്ക് ഒരുമിച്ച് ഒരേ ബാലറ്റിലാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ആകെ പോൾ ചെയ്തതിൽ സാധുവായ വോട്ടിന്റെ 16ൽ ഒരു ഭാഗം നേടുന്നവരാണ് വിജയി ആകേണ്ടത്. ആകെ 15 പേരിലധികം ക്വാളിഫയിങ് മിനിമം വോട്ട് നേടിയാൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ 5 പേര് ജനറൽ വിഭാഗത്തിലും 5 പേര് വനിതാ വിഭാഗത്തിലും വിജയിക്കും. SC, ST, PG, PROFESSIONAL, RESEARCH വിഭാഗം വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയവർ വിജയിക്കും

എന്നാൽ ടി നിയമത്തിന് വിരുദ്ധമായി വിദ്യാർത്ഥി മണ്ഡലം SC, ST, PG, PROFFESIONAL, RESEARCH SCHOLAR, LADY, GENERAL, എന്നിങ്ങനെ 7 മണ്ഡലങ്ങളായി തിരിച്ചാണ് ഇത്തവണ ബാലറ്റ് ഇറക്കിയിട്ടുള്ളത്. ഒറ്റ വോട്ട് എന്നത് ഫലത്തിൽ 7 വോട്ടായി വർധിക്കുന്നു. അത് പ്രകാരം മൊത്തം വോട്ടിന്റെ പകുതി കിട്ടുന്നവർക്ക് മാത്രമേ സംവരണ സീറ്റുകളിൽ ജയിക്കാൻ സാധിക്കൂ. Sc/st പ്രാതിനിധ്യം റീസെർവഷൻ സീറ്റിൽ മാത്രമായിട്ട് ഒതുങ്ങി പോകും.

ഈ തീരുമാനം ഏകപക്ഷിയവും യൂണിവേഴ്‌സിറ്റി ആക്ടിന് വിരുദ്ധവുമാണ്. വിഞാപനത്തിലോ തുടർ നിർദ്ദേശങ്ങളിലോ ഇങ്ങനെയൊരു ഭേദഗതി പരാമര്ശിച്ചിട്ടില്ല. അതീവ രഹസ്യമായിട്ടാണ് ഈ നീക്കം നടത്തിയത്.

സെനറ്റിൽ പ്രതിപക്ഷം ഉണ്ടാകാതിരിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന്‌ പിന്നിൽ. ജനാധിപത്യം പ്രസംഗിക്കുന്ന സിപിഎം സിന്ഡിക്കേറ്റും sfi യും കൂടി ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുകയാണ്.

ആയതിനാൽ തിരഞ്ഞെടുപ്പ് നടപടികൾ അടിയന്തിമായി നിറുത്തി വയ്ക്കണം എന്നും MGU ACT 1985 section 29(2) പ്രകാരം വിദ്യാർത്ഥി മണ്ഡലം ഒന്നായി പരിഗണിച് Proportional Representation System വഴി തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് KSU സ്ഥാനാർഥികൾ വൈസ് ചാന്സലർക്ക് നൽകിയ പരാതി തള്ളി. ഇതേ തുടർന്ന് ഈ ആവശ്യമുന്നയിച്ച് അഡ്വ. മാത്യു കുഴൽനാടൻ, അഡ്വ. ജോർജ് പൂന്തോട്ടം എന്നിവർ മുഖേന ഹൈക്കോടതിയിൽ ഹർജി നൽകി.
ഹർജി ഇന്ന് പരിഗണിക്കും.

Related posts

Leave a Comment