പിജി വിദ്യാർഥികളെ കൊള്ളയടിക്കാൻ എംജി സർവകലാശാല; പ്രതിഷേധവുമായി കെ.എസ്.യു

പിജി വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് നോട്ടിഫിക്കേഷൻ വന്നത് ഇന്നാണ്. എന്നാൽ പിഴ ഇല്ലാതെ ഫീസ് അടയ്ക്കാൻ ഒരു ദിവസത്തെ സാവകാശം മാത്രമാണ് സർവ്വകലാശാല നൽകിയത്. 525 രൂപ പിഴയായി ഈടാക്കാനാണ് സർവ്വകലാശാല തീരുമാനം. എല്ലാ പിജി പരീക്ഷകളും ഒരുമിച്ചു വിജ്ഞാപനം ചെയ്തിരിക്കുന്നതിനാൽ സെർവർ തകരാറിന് സാധ്യതയേറേയാണ്. കോവിഡ് കാലത്ത് ഇത് വിദ്യാർത്ഥികൾക്ക് കനത്ത പ്രതിസന്ധി ഉണ്ടാക്കാൻ ഇടയുണ്ട്.ഇന്ത്യയിലെ മറ്റ് യൂണിവേഴ്സിറ്റികൾ പരീക്ഷ ഒഴിവാക്കി വിദ്യാർഥികളെ പരിഗണിക്കുമ്പോഴാണ് എം.ജി യൂണിവേഴ്സിറ്റിയുടെ ഇത്തരത്തിലുളള നടപടി.ഫൈൻ കൂടാതെ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം വർധിപ്പിക്കണമെന്ന് KSU ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Related posts

Leave a Comment