എം ജി സർവകലാശാല ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കണം ; പ്രതിപക്ഷ നേതാവ്

ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന എം.ജി സർവകലാശാലാ അധികാരികളുടെ നടപടികൾക്കെതിരെ രണ്ടാഴ്ചയായി ജീവനക്കാർ നടത്തുന്ന സമരം അടിയന്തരമായി ഒത്തുതീർപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

സംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം സർവകലാശാലയിൽ സൃഷ്ടിക്കപ്പെടണം. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവനക്കാർ നടത്തുന്ന സമരം കണ്ടില്ലെന്നുള്ള അധികാരികളുടെ സമീപനം ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് . രാഷ്ട്രീയ സങ്കുചിത ചിന്തകൾ മാറ്റിവച്ച് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ വൈസ് ചാൻസിലർ മുൻകൈയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related posts

Leave a Comment