എം ജി സർവ്വകലാശാല സിപിഎം ലോക്കൽ കമ്മിറ്റിയായി അധംപതിച്ചു ; ഗവേഷക വിദ്യാര്‍ത്ഥിനിക്ക് പൂർണപിന്തുണയുമായി ഷാഫിപറമ്പിൽ എം എൽ എ

കോട്ടയം: എംജി യൂണിവേഴ്സിറ്റിക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ത്ഥിനി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍​ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ .

​ഗവേഷക വിദ്യാ‍ര്‍ത്ഥിനിയുടെ പരാതിയും പ്രതിഷേധവും നിയമസഭയില്‍ ഉന്നയിക്കുമെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവുമായി കൂടിയാലോചന നടത്തി ഇക്കാര്യം തീരുമാനിക്കുമെന്നും എഐഎസ്‌എഫിന്‍്റെ വനിതാ നേതാവിനെ അധിക്ഷേപിച്ച എസ്‌എഫ്‌ഐയുടെ അതേ നിലവാരമാണ് എംജി സ‍ര്‍വകലാശാലയ്ക്കുമെന്നും ഷാഫി പറമ്ബില്‍ വ്യക്തമാക്കി.എം ജി സര്‍വ്വകലാശാല അതിരമ്ബുഴ ലോക്കല്‍ കമ്മിറ്റിയായി അധഃപതിച്ച നിലയാണെന്നും അദ്ദേഹം പരിഹസിച്ചു.

Related posts

Leave a Comment